ലോറൻസ് ബിഷ്ണോയിയുടെ പേരിൽ ബിഹാർ മന്ത്രിയിൽനിന്ന് പണം തട്ടാൻ ശ്രമം; പ്രതി പിടിയിൽ
Thursday, January 16, 2025 4:24 PM IST
പാറ്റ്ന: ലോറൻസ് ബിഷ്ണോയിയുടെ പേരിൽ ബിഹാർ മന്ത്രിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ. ഉത്തർപ്രദേശിൽനിന്നാണ് ബുധനാഴ്ച ഇയാളെ കസ്റ്റഡിയിലെടുത്തത്.
ബിഹാറിലെ മന്ത്രി സന്തോഷ് കുമാർ സിംഗിനെയാണ് ലോറൻസ് ബിഷ്ണോയിയുടെ പേരിൽ ഇയാൾ വിളിച്ചത്. 30 ലക്ഷം രൂപ നൽകണമെന്നായിരുന്നു ഭീഷണി.
തുടർന്ന് മന്ത്രിയുടെ പരാതി ലഭിച്ചതോടെ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിക്കുകയായിരുന്നുവെന്ന് പാറ്റ്ന പോലീസ് അറിയിച്ചു.
പ്രതിയുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. പ്രതിയുടെ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല . ഇയാളുമായി പോലീസ് പാറ്റ്നയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.