ജസ്റ്റീസ് വിനോദ് ചന്ദ്രൻ സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു
Thursday, January 16, 2025 4:02 PM IST
ന്യൂഡൽഹി: മലയാളിയായ ജസ്റ്റീസ് വിനോദ് ചന്ദ്രൻ സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു. സുപ്രീംകോടതിയിൽ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന സത്യവാചകം ചൊല്ലിക്കൊടുത്തു.
പാറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റീസായിരുന്നു വിനോദ് ചന്ദ്രൻ. 2011 നവംബർ എട്ടിന് കേരള ഹൈക്കോടതി ജഡ്ജിയായി നിയമിതനായ ജസ്റ്റീസ് വിനോദ് ചന്ദ്രൻ 2023 മാർച്ച് 29നാണ് പാറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റീസായത്.
ജസ്റ്റീസ് വിനോദ് ചന്ദ്രൻ ചുമതലയേറ്റതോടെ സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം 33 ആയി. ചീഫ് ജസ്റ്റീസ് ഉൾപ്പെടെ സുപ്രീംകോടതിയിൽ 34 ജഡ്ജിമാർ വരെയാകാം.