ബോബി ചെമ്മണൂരിന് ജയിലില്‍ പ്രത്യേക സൗകര്യം: ജയില്‍ ഡിഐജി കാക്കനാട് ജില്ലാ ജയിലിലെത്തി
Thursday, January 16, 2025 1:53 PM IST
കൊച്ചി: നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ചതിന് റിമാന്‍ഡിലുണ്ടായിരുന്ന വ്യവസായി ബോബി ചെമ്മണൂരിന് ജയിലില്‍ പ്രത്യേക സൗകര്യമൊരുക്കിയ സംഭവത്തില്‍ ജയില്‍ ആസ്ഥാനത്തെ ഡിഐജി വിനോദ് കുമാർ കാക്കനാട് ജയില്‍ സന്ദര്‍ശിച്ചു.
ബുധനാഴ്ച ജയില്‍ ഡിജിപിയെ വിളിച്ചുവരുത്തി മുഖ്യമന്ത്രി കര്‍ശന നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണ് അടിയന്തര അന്വേഷണത്തിന് ജയിൽ വകുപ്പ് തുടക്കം കുറിച്ചത്. ജയിൽ ഡിജിപിയുടെ നിർദേശ പ്രകാരം ഡിഐജി രാവിലെ പത്തരയോടെ കാക്കനാട് ജില്ലാ ജയിലിൽ എത്തി. ജയിൽ അധികൃതരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു തുടങ്ങി.
അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. മധ്യമേഖല ഡിഐജി കാക്കനാട് ജയില്‍ സന്ദര്‍ശിച്ച് ബോബി ചെമ്മണൂരിന് പ്രത്യേക സൗകര്യം ഒരുക്കിയെന്നാണ് ആക്ഷേപം.