അബ്ദുൾ റഹീമിന്റെ മോചനം; കേസ് ഫെബ്രുവരി രണ്ടിന് പരിഗണിക്കും
Thursday, January 16, 2025 12:54 PM IST
റിയാദ്: റിയാദിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്റെ കേസ് ഫെബ്രുവരി രണ്ടിന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. ഡിവിഷൻ ബഞ്ച് ആണ് കേസ് പരിഗണിക്കുക.
ബുധനാഴ്ച കേസ് പരിഗണിച്ച കോടതി ആറാം തവണയും കേസ് മാറ്റിവയ്ക്കുകയായിരുന്നു. ഓൺലൈൻ സിറ്റിംഗില്‍ ജയിലിൽ നിന്ന് റഹീമും ഹാജരായിരുന്നു.
സൗദി പൗരന്റെ വീട്ടിൽ ജോലി ചെയ്യുകയായിരുന്നു അബ്ദുൾ റഹീം. രോഗിയായ കുട്ടിയെ പരിചരിക്കുന്നതിനിടെ കുട്ടിയുടെ കഴുത്തില്‍ സ്ഥാപിച്ച ജീവന്‍രക്ഷ ഉപകരണം അബ്ദുൾ റഹീമിന്റെ കൈതട്ടി പോകുകയും കുട്ടി മരിക്കുകയുമായിരുന്നു. തുടര്‍ന്നാണ് സൗദി കോടതി അബ്ദുൾ റഹീമിന് വധശിക്ഷ വിധിച്ചത്.