പരപ്പനങ്ങാടിയിൽ ലോറികൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, രണ്ടുപേർക്ക് പരിക്ക്
Thursday, January 16, 2025 12:07 PM IST
പരപ്പനങ്ങാടി: മലപ്പുറം പരപ്പനങ്ങാടി പുത്തൻപീടികയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കോട്ടയത്തുനിന്ന് കോഴിക്കോട്ടേക്ക് പൈനാപ്പിളുമായി വന്ന ലോറിയും കണ്ണൂരിൽനിന്ന് തിരൂരിലേക്ക് ചെങ്കല്ല് കയറ്റി വന്ന ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം.
ചെങ്കല്ല് കയറ്റി വന്ന ലോറിയുടെ ഡ്രൈവർ കൊല്ലം സ്വദേശിയും കണ്ണൂർ ആലംമൂട്ടിൽ വാടക വീട്ടിൽ താമസിക്കുന്ന അരുൺ കുമാർ (41) ആണ് മരിച്ചത്.
ലോറിക്കുള്ളിൽ കുടുങ്ങിയ അരുണ്‍കുമാറിനെ നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് ഏറെ നേരെത്തെ ശ്രമത്തിനൊടുവിൽ പുറത്തെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പരിക്കേറ്റ രണ്ട് പേരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പുത്തൻ പീടിക അൻസി മോട്ടോഴ്സിന് സമീപത്ത് ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു അപകടം. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.