തി​രു​വ​ന​ന്ത​പു​രം: സ​ഹോ​ദ​ര​ൻ മ​രി​ച്ച വി​വ​രം ആ​രും അ​റി​യി​ച്ചി​ല്ലെ​ന്ന് നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ ഗോ​പ​ൻ സ്വാ​മി​യു​ടെ സ​ഹോ​ദ​രി ത​ങ്കം. തെ​ങ്ങ് ക​യ​റാ​ൻ വ​ന്ന​യാ​ൾ പ​റ​ഞ്ഞ​പ്പോ​ഴാ​ണ് മ​ര​ണ വി​വ​രം അ​റി​യു​ന്ന​തെ​ന്ന് ത​ങ്കം പ​റ​ഞ്ഞു.

മ​ക്ക​ൾ അ​പാ​യ​പ്പെ​ടു​ത്തു​മെ​ന്ന് ക​രു​തു​ന്നി​ല്ല. സ​ഹോ​ദ​ര​നെ ഒ​രു​നോ​ക്ക് കാ​ണ​ണ​മെ​ന്നു​ണ്ടാ​യി​രു​ന്നു. മു​ത്ത​ച്ഛ​നും സ​മാ​ധി​യാ​യ​താ​ണ്.

താ​നും സ​മാ​ധി​യാ​കു​മെ​ന്ന് ഗോ​പ​ൻ മു​മ്പ് പ​റ​ഞ്ഞി​രു​ന്നു. നാ​ല് വ​ർ​ഷ​മാ​യി ത​മ്മി​ൽ ബ​ന്ധ​മി​ല്ലെ​ന്നും ത​ങ്കം വ്യ​ക്ത​മാ​ക്കി.