കോ​ട്ട​യം: ഇ.​പി.​ജ​യ​രാ​ജ​ന്‍റെ ആ​ത്മ​ക​ഥാ വി​വാ​ദ​ത്തി​ല്‍ ഡി​സി ബു​ക്‌​സ് പ​ബ്ലി​ക്കേ​ഷ​ന്‍ വി​ഭാ​ഗം മു​ൻ
മേ​ധാ​വി എ.​വി.​ശ്രീ​കു​മാ​ര്‍ അ​റ​സ്റ്റി​ല്‍. മു​ന്‍​കൂ​ര്‍ ജാ​മ്യം ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ല്‍ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം വി​ട്ട​യ​ച്ചു.

കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സാ​ണ് ശ്രീ​കു​മാ​റി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ആ​ത്മ​ക​ഥ​യു​ടെ ഭാ​ഗ​ങ്ങ​ള്‍ ശ്രീ​കു​മാ​റി​ല്‍​നി​ന്നാ​ണ് ചോ​ര്‍​ന്ന​തെ​ന്ന ക​ണ്ടെ​ത്ത​ലി​നെ തു​ട​ര്‍​ന്നാ​യി​രു​ന്നു അ​റ​സ്റ്റ്.

ക​ഴി​ഞ്ഞ മാ​സം 31 നാ​ണ് ശ്രീ​കു​മാ​റി​നെ​തി​രെ ഈ​സ്റ്റ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. വ്യാ​ജ​രേ​ഖ ച​മ​ക്ക​ൽ, ഐ​ടി ആ​ക്ട് ലം​ഘ​നം എ​ന്നി​വ​യ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ളാ​ണ് ശ്രീ​കു​മാ​റി​നെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

വി​വാ​ദ​ത്തെ തു​ട​ർ​ന്ന് ശ്രീ​കു​മാ​റി​നെ ഡി​സി ബു​ക്സ് ചു​മ​ത​ല​ക​ളി​ൽ നി​ന്നും നീ​ക്കി​യി​രു​ന്നു. ഇ​.പി എ​ഴു​തി​യ കു​റി​പ്പു​ക​ൾ തി​രു​ത്താ​ൻ ഏ​ൽ​പ്പി​ച്ച മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നി​ൽ നി​ന്നും വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച ശേഷം എ​ഴു​താ​ത്ത കാ​ര്യ​ങ്ങ​ൾ കൂ​ട്ടി​ച്ചേ​ർ​ത്ത് പ്ര​ച​രി​പ്പി​ച്ച​താ​യാ​ണ് കേ​സ്.