ഗോപൻ സ്വാമിയുടെ മൃതദേഹം ബന്ധുകൾക്ക് വിട്ടുനൽകുമെന്ന് സബ് കളക്ടർ
Thursday, January 16, 2025 10:48 AM IST
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപൻ സ്വാമിയുടെ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് സബ് കളക്ടര്‍ ഒ.വി. ആല്‍ഫ്രഡ്. വീട്ടുകാരോട് സംസാരിച്ചിരുന്നുവെന്നും അവരെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നടപടിക്രമങ്ങളില്‍ ബുദ്ധിമുട്ടില്ലായിരുന്നു. പോലീസ് എല്ലാ വിധ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എല്ലാം നിയമപ്രകാരമാണ് ചെയ്തതെന്നും സബ് കളക്ടർ വ്യക്തമാക്കി.
നെയ്യാറ്റിന്‍കര ഗോപന് സ്വാമിയുടെ വിവാദ കല്ലറ ഇന്ന് രാവിലെയാണ് പൊളിച്ചത്. മൃതദേഹം ഇരിക്കുന്ന നിലയിലാണ് കണ്ടെത്തിയത്. കല്ലറക്കുള്ളില്‍ ഭസ്മവും പൂജദ്രവ്യങ്ങളും കണ്ടെത്തി. മൃതദേഹം കാവി വസ്ത്രത്തില്‍ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്.
കഴുത്ത് വരെ ഭസ്മം നിറച്ച നിലയിലാണ്. മൃതദേഹത്തില്‍ മറ്റു പരിക്കുകള്‍ ഇല്ലെന്നും പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.