തൃശൂരിലെ ചില്‍ഡ്രൻസ് ഹോമിൽ 18 വയസുകാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
Thursday, January 16, 2025 9:27 AM IST
തൃശൂര്‍: തൃശൂരിലെ സര്‍ക്കാര്‍ ചില്‍ഡ്രൻസ് ഹോമില്‍ കൊലപാതകം. ഇരിങ്ങാലക്കുട സ്വദേശി അങ്കിത് (18) ആണ് കൊല്ലപ്പെട്ടത്.
ഇവിടുത്ത തന്നെ അന്തേവാസിയായ 17 വയസുകാരനാണ് ആക്രമണത്തിന് പിന്നില്‍. അങ്കിത് ഉറങ്ങികിടക്കുന്നതിനിടെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് വിവരം.
ഇന്ന് രാവിലെ ആറേമുക്കാലിനാണ് സംഭവം. ഇരുവര്‍ക്കുമിടെ ബുധനാഴ്ച വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ആക്രമണം.