ഉദയംപേരൂരിൽ ബൈക്ക് കനാലിൽ വീണ് സ്ത്രീ മരിച്ചു
Saturday, November 30, 2024 2:05 PM IST
ചോറ്റാനിക്കര: ബൈക്ക് കനാലിൽ വീണ് സ്ത്രീ മരിച്ചു. കൂടെയുണ്ടായിരുന്നയാൾ രക്ഷപ്പെട്ടു. ഉദയംപേരൂർ പുതിയകാവ് അംബികാ മന്ദിരത്തിൽ വിനിൽകുമാർ (47) ഓടിച്ച ബൈക്കാണ് കുരീക്കാട് കനാൽ റോഡിലുള്ള കനാലിൽ വീണത്.
കൂടെയുണ്ടായിരുന്ന സുഹൃത്ത് തിരുവനന്തപുരം സ്വദേശിനി കലൂർ മണപ്പാട്ടിപ്പറമ്പിനടുത്ത് താമസിക്കുന്ന മായ എന്നു വിളിക്കുന്ന ഷാനി (44) ആണ് മരിച്ചത്.
എരുവേലിയിൽനിന്നും കുരീക്കാട് വഴി ഉദയംപേരൂരിലേയ്ക്ക് പോയപ്പോൾ കനാലിലേയ്ക്ക് ബൈക്ക് വീഴുകയായിരുന്നുവെന്ന് പറയുന്നു. വെള്ളിയാഴ്ച രാത്രി 10ന് ശേഷമായിരുന്നു അപകടം.
രാത്രി കാലങ്ങളിൽ ആൾ സഞ്ചാരം കുറവുള്ള വഴിയോട് ചേർന്നുള്ള കനാലിൽ ഇരുവരും വീണത് ആരുമറിഞ്ഞിരുന്നില്ല. ശനിയാഴ്ച രാവിലെ ഇതുവഴി പോയവരാണ് അപകടത്തിൽപ്പെട്ടവരെ കണ്ടത്.