ഷെൽറ്ററുകളിലേക്ക് മാറണം; ഇന്ത്യാക്കാർക്ക് ജാഗ്രതാ നിർദേശം
Tuesday, October 1, 2024 11:27 PM IST
ടെൽഅവീവ്: ഇസ്രായേലിനു നേരെയുണ്ടായ ഇറാന്റെ മിസൈൽ ആക്രമണത്തെ തുടർന്ന് ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം നൽകി. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ഷെൽറ്ററുകളിലേക്ക് മാറാൻ തയറായിരിക്കണമെന്നും ഇസ്രായേലിലുള്ള ഇന്ത്യക്കാർക്ക് നിർദേശം നൽകി.
ഇറാൻ ഇസ്രായേലിനെതിരെ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയേക്കും എന്ന് അമേരിക്കയുടെ മുന്നറിയിപ്പുണ്ട്. ഏതാനും മണിക്കൂറുകൾക്ക് ഉള്ളിൽ കനത്ത ആക്രമണത്തിന് സാധ്യത എന്നാണ് മുന്നറിയിപ്പ്.
സുരക്ഷിത ബങ്കറുകളിലേക്ക് മാറാൻ തയാറായിരിക്കാൻ ഇസ്രായേലിലെ യുഎസ് എംബസി ജീവനക്കാർക്ക് നിർദേശം നൽകി. പ്രധാന ഇസ്രയേലി നഗരങ്ങളിലെല്ലാം അതീവ ജാഗ്രതാ നിർദേശം നൽകി.