ഐഎസ്എൽ: ആവേശപ്പോരിൽ ബ്ലാസ്റ്റേഴ്സിന് സമനില
Sunday, September 29, 2024 11:12 PM IST
ഗുവാഹത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് സമനില. ഇരു ടീമും ഓരോ ഗോള്‍ വീതം നേടി.
58-ാം മിനിറ്റില്‍ അലാദിന്‍ അജാരെയിലൂടെ മുന്നിലെത്തിയ നോര്‍ത്ത് ഈസ്റ്റിനെതിരേ 67-ാം മിനിറ്റില്‍ സമനില ഗോളടിച്ച് നോഹ സദോയ് ബ്ലാസ്റ്റേഴ്സിന്റെ ഹീറോയായി.
ആദ്യ പകുതിയില്‍ ഗോളടിക്കാന്‍ ഇരു ടീമുകള്‍ക്കും സാധിച്ചില്ല. ആദ്യ പകുതിയുടെ അവസാന മിനിറ്റുകളില്‍ നോര്‍ത്ത് ഈസ്റ്റിന്റെ മലയാളി താരം ജിതിന് മികച്ചൊരു അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് ബാറിനു മുകളിലൂടെ പുറത്തേക്കുപോയി.
രണ്ടാം പകുതിയില്‍ മുന്നിലെത്താന്‍ ബ്ലാസ്റ്റേഴ്സിനും അവസരം ലഭിച്ചതാണ്. എന്നാല്‍ ബോക്സിനുള്ളില്‍ നിന്ന് കെ.പി.രാഹുലിന്റെ ഷോട്ട് ഗോള്‍കീപ്പര്‍ തട്ടിയകറ്റുകയായിരുന്നു.
മൂന്ന് മത്സരങ്ങളില്‍ നാല് പോയിന്റുമായി ബ്ലാസ്റ്റേഴ്സ് അഞ്ചാമതായി. ഇത്രയും തന്നെ പോയിന്റുള്ള നോര്‍ത്ത് ഈസ്റ്റ് ആറാം സ്ഥാനത്താണ്.