ശ്രീലങ്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ തുടരുന്നു; അനുര കുമാരദിസനായകെ മുന്നിൽ
Sunday, September 22, 2024 5:36 AM IST
കൊളംബോ: ശ്രീലങ്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ തുടരുന്നു. ഇതുവരെ എണ്ണിയ വോട്ടുകളിൽ 57 ശതമാനവും അനുര കുമാരദിസനായകെയ്ക്ക് അനുകൂലമാണ്.
ഇടത് പാർട്ടിയായ ജനതാ വിമുക്തി പെരമുന നേതാവാണ് അദ്ദേഹം. നിലവിലെ പ്രസിഡന്റ് റനിൽ വിക്രമ സിംഗെ മൂന്നാം സ്ഥാനത്താണ് ഉള്ളത്. ശ്രീലങ്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ 75 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്.
വോട്ടെടുപ്പ് പൊതുവേ സമാധാനപരമായിരുന്നു. 2019നെ അപേക്ഷിച്ച് ഇത്തവണ പോളിംഗ് എട്ടു ശതമാനം കുറഞ്ഞു. ശ്രീലങ്കയിൽ 1.70 ലക്ഷം വോട്ടർമാരാണുള്ളത്.
വോട്ടെടുപ്പ് കഴിഞ്ഞ് രണ്ടു മണിക്കൂറിനുശേഷം വോട്ടെണ്ണൽ ആരംഭിച്ചു. ഇന്നലെ രാവിലെ ഏഴു മുതൽ വൈകുന്നേരം നാലു വരെയായിരുന്നു പോളിംഗ്.