ടിവികെ പതാകയിൽനിന്ന് ആനയെ മാറ്റണം; ബിഎസ്പി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി
Wednesday, August 28, 2024 9:07 PM IST
ചെന്നൈ: നടൻ വിജയ്യുടെ പാർട്ടി തമിഴക വെട്രി കഴകത്തിന്റെ കൊടിയിൽ നിന്ന് ആനകളെ നീക്കണമെന്ന് ബിഎസ്പി. ഇത് സംബന്ധിച്ച് ബിഎസ്പി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.
വിഷയം തമിഴക വെട്രി കഴകത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പ്രതികരണമൊന്നുമുണ്ടായില്ല. അതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തര നടപടിയെടുത്ത് വോട്ടർമാരുടെ ആശയക്കുഴപ്പം പരിഹരിക്കണമെന്നാണ് ബിഎസ്പിയുടെ ആവശ്യം.
ബിഎസ്പി കാലങ്ങളായി വൈകാരിക ബന്ധം സൂക്ഷിക്കുന്നതാണ് ആന ചിഹ്നമെന്ന് ബിഎസ്പി പരാതിയിൽ പറയുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെട്ടാൽ വിശദീകരണം നൽകുമെന്നാണ് ടിവികെയുടെ നിലപാട്.