താനൂര്‍ കസ്റ്റഡി മരണം: പ്രതികള്‍ക്ക് ജാമ്യം
Monday, August 5, 2024 11:23 PM IST
കൊച്ചി: താനൂരിലെ താമിര്‍ ജിഫ്രി കസ്റ്റഡി മരണ കേസിലെ പ്രതികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു.
അന്വേഷണം തുടങ്ങി 90 ദിവസമായിട്ടും കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജിനേഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ആല്ബിന് അഗസ്റ്റിന്, അഭിമന്യു, വിപിന്‍ എന്നിവര്‍ക്കാണ് ജാമ്യം കിട്ടിയത്.
മുന്‍കൂര്‍ അനുമതിയില്ലാതെ സംസ്ഥാനം വിട്ടുപോകരുത്, ആഴ്ചയില്‍ ഒരിക്കല്‍ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണം തുടങ്ങിയ നിബന്ധനകളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് താമിര്‍ ജിഫ്രി (30) പോലീസ് കസ്റ്റഡിയില്‍ മരിച്ചത്.