ഇംഗ്ലീഷ് എഫ്എ കപ്പ് ഫുട്ബോൾ കിരീടം മാഞ്ചസ്റ്റർ യുണൈറ്റഡിന്
Saturday, May 25, 2024 10:22 PM IST
ലണ്ടൻ: ഇംഗ്ലീഷ് എഫ്എ കപ്പ് ഫുട്ബോൾ കിരീടം മാഞ്ചസ്റ്റർ യുണൈറ്റഡിന്. വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ പ്രീമിയർ ലീഗ് ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിയെ 2-1ന് മാഞ്ചസ്റ്റർ യുണൈറ്റഡ് കീഴടക്കിയത്.
ആദ്യ പകുതിയിൽത്തന്നെ യുണൈറ്റഡ് 2-0ന്റെ ലീഡ് നേടി. അലക്സാഡ്രൊ ഗർണാച്ചൊ (30’), കൊബീ മൈനൂ (39’) എന്നിവരായിരുന്നു യുണൈറ്റഡിനായി വലകുലുക്കിയത്. 87-ാം മിനിറ്റിൽ ജെറേമി ഡോക്കുവിലൂടെ സിറ്റി ഒരു ഗോൾ മടക്കി.
ഇതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലക സ്ഥാനം എറിക് ടെൻ ഹഗ് താത്കാലികമായി ഉറപ്പിച്ചെന്നാണ് സൂചന.