കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി; 150 കോടി അനുവദിച്ചെന്ന് മന്ത്രി
Tuesday, March 12, 2024 5:35 PM IST
തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 150 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. രണ്ടാം പിണറായി സർക്കാർ ഇതുവരെ 2695 കോടി രൂപ പദ്ധതിക്കായി അനുവദിച്ചതായി മന്ത്രി പറഞ്ഞു.
പ്രതിവർഷം 151 കോടി രൂപ മാത്രമാണ് ഇതിൽ കേന്ദ്രത്തിൽനിന്ന് ലഭിച്ചത്. സംസ്ഥാനത്തെ ദരിദ്രരായ കുടുംബങ്ങൾക്ക് പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപയുടെ ആശുപത്രി ചികിത്സയാണ് കാരുണ്യ പദ്ധതിയിൽ ഉറപ്പാക്കുന്നത്.
നിലവിൽ 41.96 ലക്ഷം കുടുംബങ്ങള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. ഇവർക്ക് സര്‍ക്കാര്‍ എംപാനല്‍ ചെയ്തിട്ടുള്ള സ്വകാര്യ ആശുപത്രികളിലും സൗജന്യ ചികിത്സ ലഭിക്കും.