ഗ്യാൻവാപി മസ്ജിദിൽ പൂജയ്ക്ക് അനുമതി നൽകിയതിന് എതിരേ നിയമ നടപടി സ്വീകരിക്കും: സമസ്ത
Monday, February 5, 2024 7:42 AM IST
കോഴിക്കോട്: ഗ്യാൻവാപി മസ്ജിദിൽ പൂജകൾക്ക് അനുമതി നൽകിയ സംഭവത്തിൽ നിയമ നടപടികൾ സ്വീകരിക്കുമെന്ന് സമസ്ത. മതേതരത്വത്തിന് വിള്ളൽ വീഴ്ത്തുന്ന വിധിയാണ് കോടതിയിൽ നിന്ന് ഉണ്ടായത് എന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
മസ്ജിദിൽ പൂജയ്ക്ക് അനുമതി നൽകിയത് ഏറെ വേദന ഉണ്ടാക്കി. ഈ വിഷയത്തിൽ ആളുകളെ തമ്മിൽ തല്ലിക്കാൻ ശ്രമം നടക്കുന്നുണ്ട്. എന്നാൽ സമസ്ത അതിനെ പിന്തുണയ്ക്കില്ല എന്ന് അദ്ദേഹം വ്യക്തമാക്കി.
ജനുവരി 31 ന് ആണ് ഗ്യാൻവാപി മസ്ജിദിലെ നിലവറകളിൽ ഓന്നിൽ പൂജകൾ നടത്താൻ വാരണാസി ജില്ലാക്കോടതി അനുമതി നൽകിയത്.