നടൻ സെയ്ഫ് അലിഖാൻ ആശുപത്രിയിൽ
Tuesday, January 23, 2024 6:14 AM IST
മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിത്രീകരണത്തിനിടെ പരിക്കേറ്റ നടന് മുംബൈയിലെ കൊകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.
കാല്‍മുട്ടിനും മറ്റുമാണ് പരിക്കുള്ളത്. ചെറിയ ശസ്ത്രക്രിയയാണ് നടന്നതെന്നും ഏറെ നാളായി ചെയ്യണമെന്നുവിചാരിച്ച് നീണ്ടുപോയതായിരുന്നു ഇതെന്നും സെയ്ഫ് അലി ഖാനോട് അടുത്ത വൃത്തങ്ങൾ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.
ദേവര എന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയുണ്ടായ അപകടത്തിൽ സെയ്ഫിന് തോളിനും കാൽമുട്ടിനും പരിക്കുപറ്റി എന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ ഇപ്പോഴത്തെ ശസ്ത്രക്രിയ പഴയ പരിക്കുമായി ബന്ധപ്പെട്ടാണെന്നും അവർ അറിയിച്ചു.