മുഈൻ അലി തങ്ങൾക്ക് നേരെയുള്ള ഭീഷണി സന്ദേശം; മാപ്പ് പറഞ്ഞ് റാഫി പുതിയകടവിൽ
Sunday, January 21, 2024 6:28 PM IST
മലപ്പുറം: പാണക്കാട് മുഈൻ അലി തങ്ങളെ താൻ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് വീൽചെയര്‍ പരാമര്‍ശവുമായി ബന്ധപ്പെട്ട കേസിലെ പ്രതി റാഫി പുതിയകടവിൽ. തങ്ങളുമായി തനിക്ക് നല്ല ബന്ധമാണെന്നും അദ്ദേഹം പ്രതികരിച്ചു.
സൗഹൃദ സംഭാഷണത്തിനിടെ തമാശ എന്ന രീതിയിലാണ് വീൽചെയര്‍ പരാമര്‍ശം നടത്തിയതെന്ന് റാഫി ചൂണ്ടിക്കാട്ടി. മുഈൻ അലി തങ്ങൾ ഫോൺ സംഭാഷണം പുറത്ത് വിട്ടത് എന്തുകൊണ്ടാണെന്ന് അറിയില്ല. സംഭവത്തിൽ താൻ മാപ്പ് ചോദിക്കുന്നതായും അദ്ദേഹം പ്രതികരിച്ചു.
മുഈൻ അലി തങ്ങൾ നൽകിയ പരാതി രണ്ട് ദിവസത്തിനകം പിൻവലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തങ്ങളെ നേരിൽ കാണുമെന്നും റാഫി പുതിയകടവിൽ വ്യക്തമാക്കി.