ചെ​ന്നൈ: സി​നി​മ താ​ര​ങ്ങ​ളാ​യ തൃ​ഷ, ചി​ര​ഞ്ജീ​വി, ഖു​ഷ്ബു എ​ന്നി​വ​ർ​ക്കെ​തി​രേ മ​ൻ​സൂ​ർ അ​ലി ഖാ​ൻ ന​ല്കി​യ മാ​ന​ന​ഷ്ട​കേ​സ് ത​ള്ളി മ​ദ്രാ​സ് ഹൈ​ക്കോ​ട​തി. ഒ​രു ല​ക്ഷം രൂ​പ​യും കോ​ട​തി പി​ഴ ചു​മ​ത്തി.

ഈ ​തു​ക അ​ഡ​യാ​ർ കാ​ൻ​സ​ർ സെ​ന്‍റ​റി​ന് കൈ​മാ​റാ​നാ​ണ് നി​ർ​ദേ​ശം. പ്ര​ശ​സ്തി​ക്കു​വേ​ണ്ടി​യാ​ണ് താ​രം കോ​ട​തി​യെ സ​മീ​പി​ച്ച​തെ​ന്നും കോ​ട​തി വി​ല​യി​രു​ത്തി.

സ​മൂ​ഹ​മാ​ധ്യ​മ​മാ​യ എ​ക്സി​ലൂ​ടെ ത​ന്നെ മോ​ശ​ക്കാ​ര​നാ​യി ചി​ത്രീ​ക​രി​ച്ചെ​ന്നും ഇ​തി​ൽ ഒ​രു കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് മ​ൻ​സൂ​ർ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

കേ​സ് പ​രി​ഗ​ണി​ച്ച കോ​ട​തി മ​ൻ​സൂ​ർ അ​ലി ഖാ​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. മാ​ന​ന​ഷ്ടേ​ക്ക​സ് ന​ല്കേ​ണ്ട​ത് തൃ​ഷ​യാ​ണെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

ത​മി​ഴ് ചി​ത്ര​മാ​യ ലി​യോ​യു​ടെ പ്ര​സ് റി​ലീ​സി​നി​ടെ​യാ​ണ് മ​ൻ​സൂ​ർ തൃ​ഷ​യ്ക്കെ​തി​രേ സ്ത്രീ ​വി​രു​ദ്ധ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ താ​രം മാ​പ്പ് പ​റ​യു​ക​യും ചെ​യ്തി​രു​ന്നു.

താ​ര​ത്തി​നൊ​പ്പം ഇ​നി സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കി​ല്ലെ​ന്നും തൃ​ഷ പ​റ​ഞ്ഞു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് മ​ൻ​സൂ​ർ അ​ലി ഖാ​ൻ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.