തി​രു​വ​ന​ന്ത​പു​രം: ഓ​ൺ​ലൈ​ൻ ഭീ​ഷ​ണി​ക​ളി​ലൂ​ടെ ജ​ന​ത്തെ ച​തി​ക്കു​ഴി​ൽ അ​ക​പ്പെ​ടു​ത്തു​ന്ന വാ​യ്പാ ആ​പ്പു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ കേ​ര​ള പോ​ലീ​സ്.

72 ഓ​ൺ​ലൈ​ൻ ലോ​ൺ വെ​ബ്സൈ​റ്റു​ക​ളും ആ​പ്പു​ക​ളും പ്ലേ​സ്റ്റോ​റി​ൽ നി​ന്ന് നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഗൂ​ഗി​ളി​നും ഡൊ​മെ​യ്ൻ ര​ജി​സ്ട്രാ​ർ​ക്കും പോ​ലീ​സ് നോ​ട്ടീ​സ് ന​ൽ​കി. സൈ​ബ​ർ ഓ​പ്പ​റേ​ഷ​ൻ​സ് വി​ഭാ​ഗം എ​സ്പി​യാ​ണ് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ച​ത്.

അ​തി​വേ​ഗ വാ​യ്പ വാ​ഗ്ദാ​നം ചെ​യ്ത് ഉ​പ​യോ​ക്താ​ക്ക​ളു​ടെ സ്വ​കാ​ര്യ​വി​വ​ര​ങ്ങ​ള​ട​ക്കം ത​ട്ടി​യെ​ടു​ത്ത ശേ​ഷം മോ​ർ​ഫ് ചെ​യ്ത് ചി​ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​ത് വ്യാ​പ​ക​മാ​യ​തോ​ടെ​യാ​ണ് പോ​ലീ​സി​ന്‍റെ ഈ ​നീ​ക്കം.