ആസ്ഥാനമന്ദിരത്തിൽ "എക്സ്' ഉയർത്തി മസ്ക്; അനുമതിയില്ലെന്ന് അധികൃതർ
Saturday, July 29, 2023 7:31 PM IST
സാൻ ഫ്രാൻസിസ്കോ: "നീലക്കിളി'യെ പറത്തിവിട്ടതിന് പിന്നാലെ മൈക്രോ ബ്ലോഗിംഗ് ആപ്പ് ആസ്ഥാനമന്ദിരത്തിൽ "എക്സ്' ലോഗോ ഉയർത്തി ഇലോൺ മസ്ക്. ട്വിറ്റർ എന്ന പേര് ജനമനസിൽ നിന്ന് ഉടനെയെങ്ങും മായില്ലെന്ന് ഉറപ്പില്ലാത്തതിനാൽ ലോഗോ മാറ്റി അതിന് വഴിയൊരുക്കാനാണ് കമ്പനി നീക്കം.
എന്നാൽ പുതിയ ലോഗോ സ്ഥാപിക്കാനുള്ള അനുമതി കമ്പനി നേടിയിരുന്നില്ലെന്ന് സാൻ ഫ്രാൻസിസ്കോ നഗരാധികൃതർ അറിയിച്ചു. ട്വിറ്റർ എന്ന പേരുള്ള പഴയ ലോഗോ മാറ്റുന്നത് അധികൃതർ നേരത്തെ തടഞ്ഞിരുന്നു.
ഇതിന് പിന്നാലെ, ഇരുമ്പ് ചട്ടക്കൂടിൽ നിർമിച്ച കൂറ്റൻ എക്സ് ലോഗോ സ്ഥാപിച്ചത് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്നും സമീപത്തെ യാത്രികരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ പോലീസിന് ഇതുമൂലം സാധിച്ചില്ലെന്നും അധികൃതർ വ്യക്തമാക്കി.