സാ​ൻ ഫ്രാ​ൻ​സി​സ്കോ: മൈ​ക്രോ ബ്ലോ​ഗിം​ഗ് സൈ​റ്റാ​യ ട്വി​റ്റ​റി​ൽ അ​ടി​മു​ടി മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് ശ​ത​കോ​ടീ​ശ്വ​ര​നും ട്വി​റ്റ​ർ ഉ​ട​മ​യു​മാ​യി ഇ​ലോ​ൺ മ​സ്ക്.

ട്വി​റ്റ​റി​നെ ഉ​ട​ൻ റീ​ബ്രാ​ൻ​ഡ് ചെ​യ്യു​മെ​ന്നും "എ​ല്ലാ കി​ളി​ക​ളെ​യും' ഒ​ഴി​വാ​ക്കു​മെ​ന്നും മ​സ്ക് സൂ​ച​ന ന​ൽ​കി​യ​തോ​ടെ, ആ​പ്പി​ന്‍റെ പേ​രും ലോ​ഗോ​യും അ​ടി​മു​ടി മാ​റു​മെ​ന്ന് വ്യ​ക്ത​മാ​യി.

ന​ല്ല ലോ​ഗോ കി​ട്ടി​യാ​ൽ ഉ​ട​ന​ടി അ​ത് ഉ​പ​യോ​ഗി​ക്കു​മെ​ന്നും ലോ​ഗോ മാ​റ്റം വ​ള​രെ നേ​ര​ത്തെ ന​ട​ത്ത​ണ​മാ​യി​രു​ന്നു​വെ​ന്നും മ​സ്ക് അ​റി​യി​ച്ചു. ആ​പ്പി​ന്‍റെ പേ​ര് മാ​റ്റു​മെ​ന്നും ചൈ​ന​യു​ടെ "വീ ​ചാ​റ്റ്' പോ​ലെ​യു​ള്ള ശ​ക്ത​മാ​യ ബ്രാ​ൻ​ഡ് ആ​യി ക​മ്പ​നി​യെ മാ​റ്റു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.