കേ​ര​ള​ത്തി​ലെ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ അ​ഴി​മ​തി​ക്ക​ഥ​ക​ളി​ൽ പു​തി​യ​താ​ണ് ക്ഷേ​മപെ​ൻ​ഷ​ൻ ക​വ​ർ​ച്ച.‘ക​ള്ള​നും പോ​ലീ​സും’ ക​ളി​ച്ചാ​ൽ പോ​രാ, കേ​സ് കോ​ട​തി​യി​ലെ​ത്ത​ണം.

കേ​ര​ള​ത്തി​നു വി​ശ്വ​സി​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്തെ 1,458 സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ സാ​മൂ​ഹ്യ​സു​ര​ക്ഷാ പെ​ൻ​ഷ​ൻ കൈ​പ്പ​റ്റു​ന്നു​ണ്ടെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്നു. അ​തി​ൽ മു​ന്തി​യ ശ​ന്പ​ളം വാ​ങ്ങു​ന്ന ഗ​സ​റ്റ​ഡ് ഉ​ദ്യോ​ഗ​സ്ഥ​രു​മു​ണ്ട്. വി​ശ്വ​സി​ക്കാ​തി​രി​ക്കാ​ൻ നി​വൃ​ത്തി​യി​ല്ല; ധ​ന​വ​കു​പ്പ്‌ നി​ർ​ദേ​ശ​പ്ര​കാ​രം ഇ​ൻ​ഫ​ർ​മേ​ഷ​ൻ കേ​ര​ള മി​ഷ​ൻ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ത​ട്ടി​പ്പു ക​ണ്ടെ​ത്തി​യ​ത്‌.

വ​ല്ല​പ്പോ​ഴും കി​ട്ടു​ന്ന പെ​ൻ​ഷ​ൻ​കൊ​ണ്ടു​മാ​ത്രം ജീ​വി​ക്കു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​നു പാ​വ​ങ്ങ​ളു​ടെ ത​ല​യ്ക്ക​ടി​ച്ചു​വീ​ഴ്ത്തി​യാ​ണ് ഈ ‘​സ​ർ​ക്കാ​ർ കു​റു​വ​സം​ഘം’ ഖ​ജ​നാ​വ് കൊ​ള്ള​യ​ടി​ച്ചി​രി​ക്കു​ന്ന​ത്. അ​വ​ർ മ​ന​സ​റി​ഞ്ഞു ന​ട​ത്തി​യ ക​ള​വാ​ണെ​ങ്കി​ൽ ഇ​നി ജോ​ലി​യി​ൽ ഉ​ണ്ടാ​ക​രു​ത്. അ​തി​നു പ​ക​രം, അ​ന​ധി​കൃ​ത​മാ​യി കൈ​പ്പ​റ്റി​യ തു​ക തി​രി​ച്ചു​പി​ടി​ക്കു​മെ​ന്നു മാ​ത്രം പ​റ​ഞ്ഞാ​ൽ, കൊ​ള്ള​യ്ക്കു കൂ​ട്ടു​നി​ൽ​ക്കു​ക​യാ​ണെ​ന്നേ പ​റ​യാ​നാ​കൂ.

ക്ഷേ​മ​പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​വ​രി​ൽ കോ​ള​ജ്‌ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ​മാ​രു​മു​ണ്ട്. അ​തി​ലൊ​രാ​ൾ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ കോ​ള​ജി​ലും മ​റ്റൊ​രാ​ൾ പാ​ല​ക്കാ​ട്‌ ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ കോ​ള​ജി​ലു​മാ​ണ്. മൂ​ന്ന് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക​രും പെ​ൻ​ഷ​ൻ വാ​ങ്ങി. ഇ​വ​രൊ​ക്കെ വി​ദ്യാ​ർ​ഥി​ക​ളെ എ​ന്താ​ണു പ​ഠി​പ്പി​ക്കു​ന്ന​തെ​ന്നാ​ണ് അ​റി​യേ​ണ്ട​ത്. ആ​രോ​ഗ്യ​വ​കു​പ്പി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ ക്ഷേ​മ​പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​ത് - 373 പേ​ർ. 224 പേ​രു​മാ​യി പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പാ​ണ് മോ​ഷ​ണ​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​ത്ത്‌. മെ​ഡി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ, ആ​യു​ർ​വേ​ദം, മൃ​ഗ​സം​ര​ക്ഷ​ണം, പൊ​തു​മ​രാ​മ​ത്ത്‌, സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, ഹോ​മി​യോ​പ്പ​തി, കൃ​ഷി, റ​വ​ന്യു, ഇ​ൻ​ഷ്വ​റ​ൻ​സ്‌ മെ​ഡി​ക്ക​ൽ സ​ർ​വീ​സ്‌, കൊ​ളീ​ജി​യ​റ്റ്‌ എ​ഡ്യു​ക്കേ​ഷ​ൻ തു​ട​ങ്ങി സ​ക​ല വ​കു​പ്പു​ക​ളി​ലും അ​ഴി​മ​തി ന​ട​ത്തി. അ​തി​ലും അ​സ​ഹ​നീ​യം, നീ​തി​ന്യാ​യ-​സാ​മൂ​ഹി​ക നീ​തി വ​കു​പ്പി​ലെ 34 പേ​രും ഈ ​അ​നീ​തി​യി​ൽ പ​ങ്കു​പ​റ്റി​യെ​ന്ന​താ​ണ്.

കൈ​പ്പ​റ്റി​യ പെ​ൻ​ഷ​ൻ കു​റ്റ​ക്കാ​രി​ൽ​നി​ന്നു പ​ലി​ശ​സ​ഹി​തം തി​രി​ച്ചു​പി​ടി​ക്കു​മെ​ന്നും അ​ച്ച​ട​ക്ക​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു​മാ​ണ് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ അ​റി​യി​ച്ച​ത്. അ​തെ​ങ്ങ​നെ​യാ​ണ് ശ​രി​യാ​കു​ന്ന​ത്? മോ​ഷ​ണ​മു​ത​ൽ തി​രി​ച്ചു​കൊ​ടു​ത്താ​ൽ കേ​സി​ല്ലെ​ങ്കി​ൽ അ​ത് ഈ ​രാ​ജ്യ​ത്തെ എ​ല്ലാ മോ​ഷ്ടാ​ക്ക​ൾ​ക്കും ഒ​രു​പോ​ലെ ബാ​ധ​ക​മാ​കി​ല്ലേ? അ​ത​ല്ല, എ​ല്ലാ​വ​ർ​ക്കും ഒ​രേ നി​യ​മ​മാ​ണെ​ങ്കി​ൽ, ത​ട്ടി​പ്പു ന​ട​ത്തി​യ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ​യും കേ​സെ​ടു​ക്ക​ണം. മാ​ത്ര​മ​ല്ല, ഇ​തി​നു ന​ട​പ​ടി​യി​ല്ലെ​ങ്കി​ൽ, മ​റ്റു​ള്ള​വ​ർ​ക്കും ഇ​തു മാ​തൃ​ക​യാ​കും. പി​ടി​ക്ക​പ്പെ​ട്ടാ​ൽ കൈ​പ്പ​റ്റി​യ പ​ണം തി​രി​ച്ചു​കൊ​ടു​ത്താ​ൽ മ​തി​യ​ല്ലോ. ചെ​ല​വ​ഴി​ക്കു​ന്ന ആ​കെ തു​ക​യു​ടെ 39 ശ​ത​മാ​ന​വും ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ള​ത്തി​നും പെ​ൻ​ഷ​നും​വേ​ണ്ടി ചെ​ല​വ​ഴി​ക്കു​ന്ന സം​സ്ഥാ​ന​മാ​ണി​ത്.

സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ 2024ലെ ​ബ​ജ​റ്റ് വി​ല​യി​രു​ത്തി​യ ‘ബി​സി​ന​സ് ലൈ​ൻ’ റി​പ്പോ​ർ​ട്ട് പ​റ​യു​ന്ന​ത്, കേ​ര​ള​ത്തി​ന്‍റേ​ത് രാ​ജ്യ​ത്തെ​ത​ന്നെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കാ​ണെ​ന്നാ​ണ്. ഈ​യി​ന​ത്തി​ൽ ഈ ​സാ​മ്പ​ത്തി​ക​വ​ര്‍​ഷം നീ​ക്കി​വ​ച്ചി​രി​ക്കു​ന്ന​ത് 68,282 കോ​ടി രൂ​പ​യാ​ണ്. ഇ​തു വാ​ങ്ങു​ന്ന ജീ​വ​ന​ക്കാ​രി​ൽ ഒ​രു വി​ഭാ​ഗ​മാ​ണ് ഏ​റ്റ​വും ദ​രി​ദ്ര​ർ​ക്കു കൊ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ന്ന ക്ഷേ​മ​പെ​ൻ​ഷ​നി​ൽ കൈ​യി​ട്ടു​വാ​രി​യ​ത്. കേ​ര​ള​ത്തേ​ക്കാ​ൾ വ​ലി​യ സം​സ്ഥാ​ന​മാ​യ ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലും ശ​ന്പ​ള​ത്തി​നും പെ​ൻ​ഷ​നു​മാ​യി ചെ​ല​വ​ഴി​ക്കു​ന്ന​ത് കേ​ര​ള​ത്തേ​ക്കാ​ൾ കു​റ​ഞ്ഞ തു​ക​യാ​ണ്. അ​തേ​സ​മ​യം, ക്ഷേ​മ​പെ​ൻ​ഷ​ൻ സ​മ​യ​ത്തു കൊ​ടു​ക്കാ​ൻ ന​മു​ക്കു ക​ഴി​യു​ന്നു​മി​ല്ല.

പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന ധ​ന​വ​കു​പ്പ്‌ തീ​രു​മാ​നം ന​ട​പ്പി​ലാ​യാ​ൽ കൂ​ടു​ത​ൽ​പേ​ർ പി​ടി​യി​ലാ​കും. സം​സ്ഥാ​ന ജീ​വ​ന​ക്കാ​രി​ൽ വ​ള​രെ ചെ​റി​യൊ​രു ശ​ത​മാ​ന​മാ​ണ് ഈ ​ത​ട്ടി​പ്പ് ന​ട​ത്തി​യി​രി​ക്കു​ന്ന​തെ​ന്നു​കൂ​ടി പ​റ​യേ​ണ്ട​തു​ണ്ട്. പൂ​ർ​ണ​മാ​യ പ​ട്ടി​ക പു​റ​ത്തു​വി​ട്ടാ​ല്‍ ഞെ​ട്ടു​മെ​ന്ന് ധ​ന​മ​ന്ത്രി പ​റ​ഞ്ഞ​ത്രേ. അ​ത​വി​ടെ നി​ൽ​ക്ക​ട്ടെ. ഈ ​സ​ർ​ക്കാ​രി​ന്‍റെ അ​ഴി​മ​തി​ക്ക​ഥ​ക​ൾ കേ​ട്ടി​ട്ടു​ള്ള​വ​ർ അ​ത്ര പെ​ട്ടെ​ന്ന് ഞെ​ട്ടാ​ൻ ഇ​ട​യി​ല്ല.

പ്ര​ശ്നം അ​ത​ല്ല, നി​കു​തി അ​ട​യ്ക്കു​ന്ന ജ​നം അ​റി​യേ​ണ്ടേ, പ​ണം പോ​യ വ​ഴി​ക​ളും കൈ​യി​ട്ടു​വാ​രി​യ കൈ​ക​ളും. വെ​റു​തെ ത​രാ​ൻ പ​റ​ഞ്ഞാ​ൽ പെ​ൻ​ഷ​ൻ കി​ട്ടി​ല്ല​ല്ലോ. അ​തി​നാ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ കൊ​ടു​ത്ത ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രി​ലേ​ക്കും ശി​പാ​ർ​ശ​ക്കാ​രി​ലേ​ക്കു​മൊ​ക്കെ അ​ന്വേ​ഷ​ണം നീ​ളേ​ണ്ടേ? ഏ​തു പാ​ർ​ട്ടി​ക്കാ​രാ​ണെ​ങ്കി​ലും ഏ​തു യൂ​ണി​യ​നാ​ണെ​ങ്കി​ലും വെ​റു​തേ വി​ട​രു​ത്. അ​ഴി​മ​തി​ക്കാ​രെ സം​ര​ക്ഷി​ക്കാ​ൻ അ​ഴി​മ​തി​ക്കാ​ർ​ക്കേ ബാ​ധ്യ​ത​യു​ള്ളൂ.