വാ​ങ്ങു​ന്ന വ​സ്തു​വി​ന്‍റെ ഗു​ണ​നി​ല​വാ​രം ഉ​പ​ഭോ​ക്താ​വി​ന്‍റെ അ​വ​കാ​ശ​മാ​ണ്. എ​ന്നാ​ല്‍, പ​ല​പ്പോ​ഴും വി​പ​ണി​യി​ലെ​ത്തു​ന്ന ഉ​ൽ​പ്പ​ന്ന​ങ്ങ​ള്‍​ക്ക് ഗു​ണ​നി​ല​വാ​ര കു​റ​വ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത് ഇ​പ്പോ​ൾ പ​തി​വാ​ണ്. ഓ​ൺ​ലൈ​ൻ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​ണ് ഈ ​ത​ട്ടി​പ്പ് പ​ല​പ്പോ​ഴും കി​ട്ടാ​റു​ള്ള​ത്. വാ​ങ്ങു​മ്പോ​ൾ ഓ​ൺ​ലൈ​നി​ൽ കാ​ണി​ക്കു​ന്ന അ​തേ ക്വാ​ളി​റ്റി ആ​യി​രി​ക്കി​ല്ല ചി​ല​പ്പോ​ൾ കൈ​യി​ൽ കി​ട്ടു​ന്പോ​ൾ ല​ഭി​ക്കു​ക.

ഇ​ത്ത​ര​ത്തി​ല്‍ ഗു​ണ നി​ല​വാ​ര​മി​ല്ലാ​ത്ത ഉ​ത്പ്പ​ന്നം വി​ത​ര​ണം ചെ​യ്തെ​ന്ന് ആ​രോ​പി​ച്ച് ബം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യു​ള്ള ഇ-​കൊ​മേ​ഴ്സ് ക​മ്പ​നി​യാ​യ ഫ്ലി​പ്കാ​ർ​ട്ടി​നും അ​തി​ന്‍റെ വി​ൽ​പ്പ​ന​ക്കാ​രി​ൽ ഒ​രാ​ൾ​ക്കു​മെ​തി​രെ യു​വ​തി ന​ല്‍​കി​യ പ​രാ​തി​യി​ല്‍ 10,000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ഉ​ത്ത​ര​വി​ട്ട് മും​ബൈ​യി​ലെ ഉ​പ​ഭോ​ക്തൃ കോ​ട​തി‌.

നോ ​റി​ട്ടേ​ൺ പോ​ളി​സി എ​ന്ന വാ​ദം ചൂ​ണ്ടി​ക്കാ​ട്ടി ഉ​ൽ​പ്പ​ന്നം തി​രി​കെ സ്വീ​ക​രി​ക്കാ​ൻ ഫ്ലി​പ്കാ​ർ​ട്ട് വി​സ​മ്മ​തി​ച്ച​ത് അ​ന്യാ​യ​മാ​യ വ്യാ​പാ​ര രീ​തി​യാ​ണെ​ന്നും ഇ​ത് സേ​വ​ന​ത്തി​ന്‍റെ അ​പ​ര്യാ​പ്ത​ത​യെ കാ​ണി​ക്കു​ന്നെ​ന്നു​മാ​യി​രു​ന്നു ബാ​ർ ആ​ൻ​ഡ് ബെ​ഞ്ചി​ന്‍റെ നി​രീ​ക്ഷ​ണം.

ഗോ​രേ​ഗാ​വി​ൽ താ​മ​സി​ക്കു​ന്ന ത​രു​ണ ര​ജ്പു​ത് എ​ന്ന യു​വ​തി ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ ഒൻപതിനാ​ണ് ഫ്ലി​പ്കാ​ർ​ട്ടി​ൽ നി​ന്ന് 4,641 രൂ​പ​യ്ക്ക് 13 ക​ണ്ടെ​യ്ന​ർ ഹെ​ർ​ബ​ലൈ​ഫ് ന്യൂ​ട്രീ​ഷ​ൻ ഫ്ര​ഷ് എ​ന​ർ​ജി ഡ്രി​ങ്ക് മി​ക്സ് വാ​ങ്ങി​യ​ത്. ഒ​ക്ടോ​ബ​ർ 14 ന് ​പാ​ര്‍​സ​ൽ എ​ത്തി​യ​പ്പോ​ള്‍ ഉ​ൽ​പ്പ​ന്നം ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ​താ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ടു.

പാ​ര്‍​സ​ലാ​യി എ​ത്തി​യ ഉ​ൽ​പ്പ​ന്ന​ത്തി​ല്‍ ക്യു​ആ​ർ കോ​ഡ് ഇ​ല്ലാ​യി​രു​ന്നു, അ​തി​ന്‍റെ നി​റ​വും ഗു​ണ​വും യ​ഥാ​ര്‍​ത്ഥ ഉ​ത്പ്പ​ന്ന​ത്തി​ന്‍റെ​താ​യി​രു​ന്നി​ല്ല. ഇ​തോ​ടെ​യാ​ണ് ത​നി​ക്ക് ല​ഭി​ച്ച​ത് ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​താ​ണെ​ന്ന് യു​വ​തി​ക്ക് മ​ന​സി​ലാ​യ​ത്.


ഇ​തോ​ടെ പാ​ര്‍​സ​ൽ തി​രി​ച്ചേ​ല്‍​പ്പി​ക്കാ​ന്‍ യു​വ​തി ത​യ്യാ​റാ​യെ​ങ്കി​ലും ഫ്ലി​പ്കാ​ർ​ട്ട് ത​ങ്ങ​ളു​ടെ നോ ​റി​ട്ടേ​ൺ പോ​ളി​സി ചൂ​ണ്ടി​ക്കാ​ട്ടി വി​റ്റ സാ​ധ​നം തി​രി​ച്ചെ​ടു​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടു. യു​വ​തി നി​ര​വ​ധി ത​വ​ണ ക​സ്റ്റ​മ​ർ കെ​യ​റു​മാ​യി ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും തൃ​പ്തി​ക​ര​മാ​യ പ​രി​ഹാ​രം ല​ഭി​ച്ചി​ല്ല. ഇ​തേ തു​ട​ര്‍​ന്നാ​ണ് ഇ​വ​ര്‍ ഉ​പ​ഭോ​ക്തൃ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

കേ​സി​ല്‍ വാ​ദം കേ​ട്ട കോ​ട​തി വ്യാ​ജ ഉ​ൽ​പ്പ​ന്ന​ത്തി​ന്‍റെ ഫോ​ട്ടോ​ക​ളും ഫ്ലി​പ്കാ​ർ​ട്ടി​ന്‍റെ ക​സ്റ്റ​മ​ർ കെ​യ​റു​മാ​യു​ള്ള സം​ഭാ​ഷ​ണ​ങ്ങ​ളു​ടെ സ്ക്രീ​ൻ​ഷോ​ട്ടു​ക​ളും പ​രി​ശോ​ധി​ച്ചു.

യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ ക​ഴ​മ്പു​ണ്ടെ​ന്നും റി​ട്ടേ​ൺ പോ​ളി​സി എ​ന്ന കാ​ര​ണം ഉ​യ​ര്‍​ത്തി സാ​ധ​നം തി​രി​ച്ചെ​ടു​ക്കാ​ത്ത​ത് അ​ന്യാ​യ​മാ​യ വ്യാ​പാ​ര സ​മ്പ്ര​ദാ​യം സ്വീ​ക​രി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

എ​ന്നാ​ല്‍, 50 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്ന യു​വ​തി​യു​ടെ ആ​വ​ശ്യം ത​ള്ളി​യ കോ​ട​തി 2023 ഒ​ക്ടോ​ബ​ർ 21 മു​ത​ൽ 9 ശ​ത​മാ​നം പ​ലി​ശ സ​ഹി​തം 4,641 രൂ​പ തി​രി​കെ ന​ൽ​കാ​ൻ ഫ്ലി​പ്കാ​ർ​ട്ടി​നോ​ടും വി​ൽ​പ്പ​ന​ക്കാ​ര​നോ​ടും ഉ​ത്ത​ര​വി​ട്ടു. ഒ​പ്പം യു​വ​തി​യു​ടെ കോ​ട​തി ചെ​ല​വു​ക​ള്‍ കൂ​ടി​ച്ചേ​ര്‍​ത്ത് 10,000 രൂ​പ ന​ല്‍​കാ​നും നി​ർ​ദ്ദേ​ശി​ച്ചു.