കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കാൻ ഓസ്ട്രേലിയ
Thursday, November 28, 2024 2:49 PM IST
കാൻബറ: 16 വയസിനു താഴെയുള്ള കുട്ടികളെ സോഷ്യൽ മീഡിയയിൽനിന്നു നിരോധിക്കുന്ന ബിൽ ഓസ്ട്രേലിയയിലെ ജനപ്രതിനിധിസഭ പാസാക്കി. ലോകത്തുതന്നെ ആദ്യമാണ് ഇത്തരമൊരു നിയമം. ഇതിന് അന്തിമരൂപം നൽകാൻ ബിൽ സെനറ്റിന് വിട്ടു.
ടിക് ടോക്ക്, ഫേസ്ബുക്ക്, സ്നാപ്ചാറ്റ്, റെഡ്ഡിറ്റ്, എക്സ്, ഇൻസ്റ്റാഗ്രാം എന്നിവയുൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളുടെ അക്കൗണ്ടുകൾ ചെറിയ കുട്ടികൾക്കു ലഭ്യമാക്കിയാൽ 50 ദശലക്ഷം ഓസ്ട്രേലിയൻ ഡോളർ വരെ പിഴ ചുമത്തും.
പിഴകൾ നടപ്പിലാക്കുന്നതിന് മുമ്പ് പ്രായ നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ പ്ലാറ്റ്ഫോമുകൾക്ക് ഒരു വർഷം സമയം അനുവദിക്കും.
നിരോധനം കുട്ടികളെ ഒറ്റപ്പെടുത്തുമെന്നും സ കുട്ടികളെ ഡാർക്ക് വെബിലേക്ക് നയിക്കുമെന്നും ആക്ഷേപമുയർന്നിട്ടുണ്ട്