ഗ​ണി​തം 03
ഗ​ണി​തം 03
അധ്യായം - 2 : വൃത്തങ്ങൾ
അധ്യായം - 7 : തൊടുവരകൾ









ഈ ​ര​ണ്ടു പാ​ഠ​ഭാ​ഗ​ങ്ങ​ളി​ൽനി​ന്നും പ​ഠി​പ്പി​ക്കു​ന്ന നി​ർ​മി​തി​ക​ളി​ൽ മൂ​ന്നോ നാ​ലു നി​ർ​മി​തി​ക​ൾ തീ​ർ​ച്ച​യായും പ​രീ​ക്ഷ​യ്ക്ക് വ​രു​ന്ന​താ​ണ്.
ചി​ല പ്ര​ധാ​ന നി​ർ​മി​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ൾ ന​മു​ക്കു പ​രി​ച​യ​പ്പെ​ടാം. അ​ധ്യാ​പ​ക​രു​ടെ സ​ഹാ​യ​ത്തോ​ടു​കൂ​ടി നി​ർ​മി​തി​ക​ൾ പ​രി​ശീ​ലി​പ്പി​ക്കു​മ​ല്ലോ.


1. 3cm ആ​ര​മു​ള്ള ഒ​രു വൃ​ത്തം വ​ര​യ്ക്കു​ക. കോ​ണ​ള​വു​ക​ൾ 500, 600 ആ​യ ത്രി​കോ​ണ​ത്തി​ന്‍റെ ശീ​ർ​ഷ​​ങ്ങ​ൾ വൃ​ത്ത​ത്തി​ലാ​ക​ത്ത​ക്ക​വി​ധം ത്രി​കോ​ണം വ​ര​യ്ക്കു​ക.
2. 3cm ആ​ര​മു​ള്ള വൃ​ത്തം വ​ര​യ്ക്കു​ക. 500, 600 കോ​ണ​ള​വു​ള്ള ത്രി​കോ​ണ​ത്തി​ന്‍റെ വ​ശ​ങ്ങ​ളി​ൽ തൊ​ടു​ന്ന വി​ധ​ത്തി​ൽ വൃ​ത്തം വ​ര​യ്ക്കു​ക.
3. 3cm ആ​ര​മു​ള്ള വൃ​ത്തം വ​ര​യ്ക്കു​ക P എ​ന്ന ബി​ന്ദു വൃ​ത്ത​ത്തി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തു​ക. Pയി​ലൂ​ടെ തൊ​ടു​വ​ര വ​ര​യ്ക്കു​ക.
4. 3cm ആ​ര​മു​ള്ള വൃ​ത്തം വ​ര​യ്ക്കു​ക. കേ​ന്ദ്ര​ത്തി​ൽനി​ന്ന് 7cm അ​ക​ലെ​യു​ള്ള ബി​ന്ദു​വി​ൽനി​ന്ന് വൃ​ത്ത​ത്തി​ലേ​ക്കു തൊ​ടു​വ​ര​ക​ൾ വ​ര​യ്ക്കു​ക. തൊ​ടു​വ​ര​ക​ളു​ടെ നീ​ളം അ​ള​ന്നെ​ഴു​തു​ക.
5. 4cm, 5cm, 6cm വ​ശ​ങ്ങ​ളു​ടെ നീ​ള​ങ്ങ​ളു​ള്ള ത്രി​കോ​ണം വ​ര​യ്ക്കു​ക. ത്രി​കോ​ണ​ത്തി​ന്‍റെ അ​ന്ത​ർ​വൃ​ത്തം വ​ര​യ്ക്കു​ക. അ​ന്ത​ർ​വൃ​ത്തആ​രം അ​ള​ന്നെ​ഴു​തു​ക.
6. 5cm നീ​ള​വും, 4cm വീ​തി​യു​മു​ള്ള ഒ​രു ച​തു​രം വ​ര​യ്ക്കു​ക. ഈ ​ച​തു​ര​ത്തി​നു തു​ല്യ​പ​ര​പ്പ​ള​വു​ള്ള സ​മ​ച​തു​രം വ​ര​യ്ക്കു​ക.
7. 5cm നീ​ള​വും 4cm വീ​തി​യു​മു​ള്ള ഒ​രു ച​തു​രം വ​ര​യ്ക്കു​ക. ഈ ​ച​തു​ര​ത്തി​നു തു​ല്യ പ​ര​പ്പ​ള​വു​ള്ള​തും ഒ​രു വ​ശം 6cm ആ​യ മ​റ്റൊ​രു ച​തു​രം വ​ര​യ്ക്കു​ക.

അധ്യായം 3 - സാ​ധ്യ​ത​ക​ളു​ടെ ഗ​ണി​തം

ഈ ​അ​ധ്യാ​യ​ത്തി​ൽനി​ന്ന് പ​ര​മാ​വ​ധി 10 മാ​ർ​ക്ക് പ്ര​തീ​ക്ഷി​ക്കാം.

പ്ര​ധാ​ന ആ​ശ​യ​ങ്ങ​ൾ

1. കൃ​ത്യ​മാ​യി ഫ​ലം ക​ണ​ക്കാ​ക്കാ​ൻ ക​ഴി​യാ​ത്ത സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ അ​വ​യു​ടെ സാ​ധ്യ​ത​ക​ളെ സം​ഖ്യ​ക​ളാ​ക്കി ഗ​ണി​ത​പ​ര​മാ​യി വി​ശ​ക​ല​നം ചെ​യ്യു​ന്ന ഗ​ണി​ത​ശാ​ഖ​യാ​ണ് സാ​ധ്യ​ത​ാസി​ദ്ധാ​ന്തം.

2. ആ​കെ ഫ​ല​ത്തി​ന്‍റെ എ​ണ്ണ​ത്തി​ന്‍റെ എ​ത്ര ഭാ​ഗ​മാ​ണ് അ​നു​കൂ​ല ഫ​ല​ങ്ങ​ളു​ടെ എ​ണ്ണം എ​ന്നു ക​ണ​ക്കാ​ക്കു​ന്ന ഭി​ന്ന​സം​ഖ്യ​യാ​ണ് സാ​ധ്യ​ത.

സാ​ധ്യ​താസി​ദ്ധാ​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട‌ ചി​ല പ്ര​ധാ​ന​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ൾ

1. ഒ​രു പെ​ട്ടി​യി​ൽ 5 ക​റു​ത്ത പ​ന്തു​ക​ളും 6 വെ​ളു​ത്ത പ​ന്തു​ക​ളും ഉ​ണ്ട്. പെ​ട്ടി​യി​ൽ നോ​ക്കാ​തെ ഒ​രു പ​ന്തെ​ടു​ത്താ​ൽ അ​ത്,
a) ക​റു​ത്ത​താ​കാ​നു​ള്ള സാ​ധ്യ​ത എ​ത്ര?
b) വെ​ളു​ത്ത​താ​കാ​നു​ള്ള സാ​ധ്യ​ത എ​ത്ര?

2. ഒ​രു പെ​ട്ടി​യി​ൽ 10 ഇ​ര​ട്ട​സം​ഖ്യ​ക​ളും 15 ഒ​റ്റ​സം​ഖ്യ​ക​ളും ഓ​രോ ക​ട​ലാ​സി​ൽ എ​ഴു​തി​വ​ച്ചി​ട്ടു​ണ്ട്. ര​ണ്ടാ​മ​ത്തെ പെ​ട്ടി​യി​ൽ 20 ഇ​ര​ട്ട​സം​ഖ്യ​ക​ളും 30 ഒ​റ്റ​സം​ഖ്യ​ക​ളും എ​ഴു​തി​യ ക​ട​ലാ​സു​ക​ൾ ഇ​ട്ടി​ട്ടു​ണ്ട്.
(a) ഓ​രോ പെ​ട്ടി​യി​ൽ നി​ന്നും ഓ​രോ ക​ട​ലാ​സ് വീ​തം എ​ടു​ത്താ​ൽ അ​ത് ര​ണ്ടും ഒ​റ്റ​സം​ഖ്യ ആ​കാ​നു​ള്ള സാ​ധ്യ​ത എ​ന്ത്?
b) ഇ​തി​ൽ ഒ​രെ​ണ്ണ​മെ​ങ്കി​ലും ഒ​റ്റ​സം​ഖ്യ​യാ​കാ​നു​ള്ള സാ​ധ്യ​ത എ​ന്ത്?



3. ഒ​രു പെ​ട്ടി​യി​ൽ 20ൽ ​കു​റ​വാ​യ എ​ല്ലാ അ​ഭാ​ജ്യ​സം​ഖ്യ​ക​ളും എ​ഴു​തി​യ സ്ലി​പ്പു​ക​ൾ ഇ​ട്ട് വ​ച്ചി​രി​ക്കു​ന്നു.
(a) പെ​ട്ടി​യി​ൽ എ​ത്ര സ്ലി​പ്പു​ക​ൾ ഉ​ണ്ടാ​യി​രി​ക്കും?
(b) ഈ ​പെ​ട്ടി​യി​ൽ​നി​ന്ന് ഒ​രു സ്ലി​പ്പ് എ​ടു​ത്താ​ൽ അ​ത് ഇ​ര​ട്ട​സം​ഖ്യ​യാ​കാ​നു​ള്ള സാ​ധ്യ​ത എ​ത്ര?
[സൂ​ച​ന: (a) 8 (b) 1/8 ]

4. ഒ​രു പെ​ട്ടി​യി​ൽ കു​റെ ക​റു​ത്ത മു​ത്തു​ക​ളും കു​റെ വെ​ളു​ത്ത മു​ത്തു​ക​ളും ഉ​ണ്ട്. ആ​കെ 15 മു​ത്തു​ക​ളു​ണ്ട്. പെ​ട്ടി​യി​ൽ​നി​ന്ന് ഒ​രു മു​ത്ത് എ​ടു​ത്താ​ൽ അ​ത് ക​റു​ത്ത മു​ത്താ​കാ​നു​ള്ള സാ​ധ്യ​ത 1/3 ആ​ണെ​ങ്കി​ൽ
(a) ക​റു​ത്ത മു​ത്തു​ക​ളു​ടെ എ​ണ്ണ​മെ​ത്ര?
(b) വെ​ളു​ത്ത മു​ത്തു​ക​ളു​ടെ എ​ണ്ണ​മെ​ത്ര?
(c) പെ​ട്ടി​യി​ൽ നി​ന്ന് ഒ​രു ക​റു​ത്ത മു​ത്ത് എ​ടു​ത്ത് മാ​റ്റി​യ​ശേ​ഷം ഒ​രു മു​ത്ത് എ​ടു​ത്താ​ൽ അ​ത് ക​റു​ത്ത​താ​കാ​നു​ള്ള സാ​ധ്യ​ത എ​ത്ര?

5. ഒ​രു സ​മ​ച​തു​ര​ത്തി​ന​ക​ത്ത് കൃ​ത്യ​മാ​യി ചേ​ർ​ത്തി​രി​ക്കു​ന്ന വൃ​ത്തം ത​ന്നി​രി​ക്കു​ന്നു. ക​ണ്ണ​ട​ച്ച് ഒ​രു കു​ത്ത് ഇ​ട്ടാ​ൽ അ​ത് വൃ​ത്ത​ത്തി​ലാ​കാ​നു​ള്ള സാ​ധ്യ​ത എ​ത്ര?



6. ഒ​രു കു​ട്ട​യി​ൽ 50 മാ​ങ്ങ​യു​ണ്ട്. അ​തി​ൽ 20 എ​ണ്ണം പ​ഴു​ത്തി​ട്ടി​ല്ല. മ​റ്റൊ​രു കു​ട്ട​യി​ൽ 40 മാ​ങ്ങ​യു​ണ്ട്. അ​തി​ൽ 15 എ​ണ്ണം പ​ഴു​ത്തി​ട്ടി​ല്ല. ഓ​രോ കു​ട്ട​യി​ൽ​നി​ന്നും ഓ​രോ മാ​ങ്ങ​യെ​ടു​ത്താ​ൽ
a) ര​ണ്ടും പ​ഴു​ത്ത​താ​കാ​നു​ള്ള സാ​ധ്യ​ത എ​ത്ര?
b) പ​ച്ച​യാ​കാ​നു​ള്ള സാ​ധ്യ​ത എ​ത്ര?
c) ഒ​രെ​ണ്ണ​മെ​ങ്കി​ലും പ​ഴു​ത്ത​താ​കാ​നു​ള്ള സാ​ധ്യ​ത എ​ത്ര‍?

അധ്യായം 11 - സ്ഥിതിവിവരക്കണക്ക്




Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
രസതന്ത്രം - 03
സാമൂഹ്യശാസ്ത്രം - 04
സാമൂഹ്യശാസ്ത്രം - 03
സാമൂഹ്യശാസ്ത്രം - 02
സാമൂഹ്യശാസ്ത്രം - 01
രസതന്ത്രം - 02
ജീവശാസ്ത്രം - 03
हिंदी- 04
हिंदी- 03
हिंदी- 02
हिंदी- 01
ഊർജതന്ത്രം- 05