HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
സാമൂഹ്യശാസ്ത്രത്തിൽ നേടാം മികച്ച സ്കോർ (ഭാഗം- 4)
2020 മാർച്ചിൽ നടക്കുന്ന എസ്എസ്എൽസി പരീക്ഷയിൽ സാമൂഹ്യശാസ്ത്രം - II വിഭാഗത്തിൽ ഭൂമിശാസ്ത്ര വിഭാഗത്തിൽ നിന്ന് 6 യൂണിറ്റുകളും സാന്പത്തിക ശാസ്ത്രത്തിൽ നാല് യൂണിറ്റുകളുമാണ് കുട്ടികൾക്ക് പഠിക്കാനുളളത്. ഇതിൽ നിന്ന് 40 സ്കോറിന്റെ ചോദ്യങ്ങൾ പ്രതീക്ഷിക്കാം. നിർബന്ധമായും പഠിക്കേണ്ട യൂണിറ്റുകളായ "വൈവിധ്യങ്ങളുടെ ഇന്ത്യയിൽ’ നിന്ന് 7 സ്കോറും, "ഇന്ത്യ-സാന്പത്തിക ഭൂമിശാസ്ത്രം’ എന്ന യൂണിറ്റിൽ നിന്ന് 5 സ്കോറും "പൊതു ചെലവും പൊതുവരുമാനവും’, "ധനകാര്യസ്ഥാപനങ്ങളും സേവനങ്ങളും' എന്നീ യൂണിറ്റുകളിൽ 4 വീതം സ്കോറും പ്രതീക്ഷിക്കാം. ആകെ 20 സ്കോറിന്റെ ചോദ്യങ്ങൾ.
പിന്നീടുള്ള ആറ് യൂണിറ്റുകളെ 3 ക്ലസ്റ്ററുകളായി തിരിച്ച് 20 സ്കോറിന്റെ ചോദ്യങ്ങൾ പ്രതീക്ഷിക്കാം. "ഋതു ഭേദങ്ങളും സമയവും' അല്ലെങ്കിൽ "കാറ്റിന്റെ ഉറവിടം തേടി’ എന്നീ യൂണീറ്റുകളിൽ നിന്നും 8 സ്കോറും, "ആകാശകണ്ണുകളും അറിവിന്റെ വിശകലനവും' അല്ലെങ്കിൽ "ഭൂതല വിശകലനവും ഭൂപടത്തിലൂടെ’ എന്ന ക്ലസ്റ്ററിൽ നിന്ന് 4സ്കോറും "മാനവിഭവശേഷിവികസനം ഇന്ത്യയിൽ’ അല്ലെങ്കിൽ "ഉപഭോക്താവ് - സംതൃപ്തിയും സംരക്ഷണവും’ എന്നീ ക്ലസ്റ്ററിൽ നിന്ന് 8 സ്കോറിനുളള ചോദ്യങ്ങളും പ്രതീക്ഷിക്കാം.
സാമൂഹ്യശാസ്ത്രം II ലെ മാതൃക ചോദ്യങ്ങൾ നമുക്ക് പരിചയപ്പെടാം.
1.
ഉത്തരമഹാസമതലത്തിന്റെ പടിഞ്ഞാറ് ഭാഗത്തെ ഭൂമിശാസ്ത്ര സവിശേഷതകൾ വിശദമാക്കുക.(സ്കോർ 3)
ഉത്തര സൂചിക
• മഴ വളരെ കുറവ്
• ഈർപ്പം തീരെയില്ലാത്ത ലവണാംശമുളള മരുഭൂമി മണ്ണാണുളളത്.
• മുൾച്ചെടികളും കുറ്റിക്കാടുകളും
2.
ഇന്ത്യയിൽ പൊതുകടം വർദ്ധിക്കാനുളള വിവിധ കാരണങ്ങൾ ഏവ? (സ്കോർ 4)
ഉത്തരസൂചിക
• പ്രതിരോധചെലവുകൾ
• ജനനസംഖ്യാവർധന
• സാമൂഹ്യക്ഷേമം
• വികസനപ്രവർത്തനങ്ങൾ
3.
ഇന്ത്യയിൽ വ്യക്തിയുടെ ജീവനും ആരോഗ്യവും സംരക്ഷിക്കുന്നതിനായി പ്രവർത്തിക്കുന്ന പ്രധാന സ്ഥാപനമേത്? (സ്കോർ 1 )
ഉത്തരസൂചിക
• എൽഐസി
4.
"ബാങ്കിംഗ് രംഗത്തെ നൂതന പ്രവണതകൾ ബാങ്കുകളെ കൂടുതൽ ജനകീയമാക്കുന്നു’ ഈ പ്രസ്താവന സാധൂകരിക്കുക? (സ്കോർ 3 )
ഉത്തരസൂചിക
• ഇലക്ട്രോണിക് ബാങ്കിംഗ് - വീട്ടിൽ നിന്നു തന്നെ ലോകത്തെവിടെയും പണം അയ്ക്കാനും ബില്ലുകൾ അടയ്ക്കാനും കഴിയും
• കുറഞ്ഞ സമയം മതിയാകും
• ഇതിനുളള സർവീസ് ചാർജ് കുറവാണ്
• കോർബാങ്കിംഗ് - ഇതുവഴി എടിഎം ഡെബിറ്റ് കാർഡ്, ക്രഡിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ് , ടെലിബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ് ഒരു കുടക്കീഴിൽ വരികയും, ഇതോടെ ബാങ്കിംഗ് ഇടപാടുകൾ ലളിതമായി
5.
"വ്യവസായവികസനത്തിൽ വിവിധ ഗതാഗത മാർഗങ്ങളുടെ പങ്ക്’’ വിശദമാക്കുക. ( സ്കോർ 5 )
ഉത്തര സൂചിക
• റോഡ് ശൃംഖലയും വ്യവസായ വികസനവും
• റെയിൽ ഗതാഗതവും ചരക്കു നീക്കവും
• ജലഗതാഗതം -അന്താരാഷ്ട്ര വാണിജ്യജലപാതകൾ
• ഇന്ത്യ - തുറമുഖങ്ങൾ - വ്യവസായിക പ്രസക്തി
• അന്താരാഷ്ട്ര വിമാനത്താവളങ്ങൾ - വ്യവസായിക പ്രസക്തി
6.
ചുവടെ സൂചിപ്പിച്ചിട്ടുളള വിവരങ്ങളെ നൽകിയിട്ടുളള ഇന്ത്യയുടെ ഭൂപടത്തിൽ യഥാസ്ഥാനത്ത് അടയാളപ്പെടുത്തി പേരെഴുതുക.
A . ഒറീസയിലെ പ്രധാന തുറമുഖം
B. മാൾവ പീഠഭൂമിയെ രാജസ്ഥാൻ മരുഭൂമിയിൽ നിന്ന് വേർതിരിക്കുന്ന പർവതം
C. മൈക്കലാ കുന്നുകളിൽ നിന്ന് ഉത്ഭവിച്ച് ബംഗാൾ ഉൽക്കടലിൽ പതിക്കുന്ന നദി.
D. ഛോട്ടാനാഗ്പൂർ പീഠഭൂമി (സ്കോർ 4)
ഉത്തരസൂചിക
A. പാരദ്വീപ്
B. ആരവല്ലി പർവത നിര
C. മഹാനദി
D.ഛോട്ടാ നാഗ്പൂർ പീഠഭൂമി
തെരഞ്ഞെടുത്ത് എഴുതേണ്ട യൂണിറ്റുകളിൽ നിന്നുള്ള മാതൃക ചോദ്യങ്ങൾ പരിശോധിക്കാം.
7.
ചുവടെ സൂചിപ്പിച്ചിട്ടുള്ള പ്രസ്താവനകളിൽ രണ്ടെണ്ണം തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നത് കണ്ടെത്തി തിരുത്തി എഴുതുക? (സ്കോർ 4)
എ.
മാർച്ച് 21 മുതൽ ജൂണ്‍ 21 വരെ ഉത്തരാർദ്ധഗോളത്തിൽ പകലിന്റെ ദൈർഘ്യം കൂടി വരുന്നു.
ബി.
മാർച്ച് 21 മുതൽ ജൂണ്‍ 21 വരെ ഉത്തരാർദ്ധഗോളത്തിൽ രാത്രിയുടെ ദൈർഘ്യം കൂടി വരുന്നു.
സി.
ജൂണ്‍ 21 മുതൽ സെപ്റ്റംബർ 23 വരെ ഉത്തരാർദ്ധഗോളത്തിൽ പകലിന്റെ ദൈർഘ്യം കൂടി വരുന്നു.
ഡി.
ജൂണ്‍ 21 മുതൽ സെപ്റ്റംബർ 23 വരെ ഉത്തരാർദ്ധഗോളത്തിൽ രാത്രിയുടെ ദൈർഘ്യം കൂടി വരുന്നു.
അല്ലെങ്കിൽ
ചുവടെ സൂചിപ്പിച്ചിട്ടുള്ള പ്രദേശങ്ങളിൽ എല്ലായിടത്തും ഒരുപോലെയാണോ അന്തരീക്ഷമർദ്ദം അനുഭവപ്പെടുന്നത്? അന്തരീക്ഷമർദ്ദത്തെ സ്വാധീനിക്കുന്ന ഘടകങ്ങളുടെ അടിസ്ഥാനത്തിൽ വിശകലന കുറിപ്പ് തയ്യാറാക്കുക. (സ്കോർ 4)
= ധ്രുവപ്രദേശം
= മധ്യപസ്ഫിക്
= ഉൗട്ടി
ഉത്തരസൂചിക
എ.
തെറ്റായ പ്രസ്താവന (ബി), (സി)
ബി.
മാർച്ച് 21 മുതൽ ജൂണ്‍ 21 വരെ ഉത്തരാർദ്ധഗോളത്തിൽ രാത്രിയുടെ ദൈർഘ്യം കുറഞ്ഞുവരുന്നു.
സി.
ജൂണ്‍ 21 മുതൽ സെപ്റ്റംബർ 23 വരെ ഉത്തരാർദ്ധഗോളത്തിൽ പകലിന്റെ ദൈർഘ്യം കുറഞ്ഞുവരുന്നു.
അല്ലെങ്കിൽ
= ധ്രുവപ്രദേശം - താപം കുറവ്, മർദ്ദം കൂടുതൽ
= മധ്യപസഫിക് - ഉയർന്ന ചൂട്, ആർദ്രത കൂടുതൽ, മർദ്ദം കുറവ്
= ഉൗട്ടി - സമുദ്രനിരപ്പിൽ നിന്നും ഉയരത്തിൽ മർദ്ദം കുറവ്
8.
A. പശ്ചിമവാതങ്ങൾക്ക് ദക്ഷിണാർദ്ധഗോളത്തിൽ ശക്തി കൂടുതലാണ്.
B. രാത്രികാലങ്ങളിലാണ് കരക്കാറ്റുണ്ടാകുന്നത് (സ്കോർ 4)
അല്ലെങ്കിൽ
ന്യൂയോർക്കിൽ (740 പടിഞ്ഞാറ്) തിങ്കളാഴ്ച രാത്രി 11 മണി ആയിരിക്കുന്പോൾ, ക്യാന്റണിലെ (1140 കിഴക്ക്) സമയം എത്രയായിരിക്കും. (സ്കോർ 4)
ഉത്തരസൂചിക
• ദക്ഷിണാർധ ഗോളത്തിൽ ഏറിയ പങ്കും സമുദ്രമായതിനാലാണ് കാറ്റുകളുടെ വേഗം കൂടുതലാകുന്നത്
• രാത്രി കാലങ്ങളിൽ കരവേഗത്തിൽ തണുക്കുന്നു. തന്മൂലം കരയിൽ ഉച്ചമർദ്ദവും കടലിൽ ന്യൂനമർദ്ദവും അനുഭവപ്പെടുന്നു. കരയിൽ നിന്നു കടലിലേക്ക് കാറ്റ് വീശുന്നു.
അല്ലെങ്കിൽ
• ന്യൂയോർക്കിൽ നിന്നു ഗ്രീനിച്ചുവരെ രേഖാംശ വ്യാപ്തി 740
• ഗ്രീനിച്ച് മുതൽ ക്യാന്റണ് വരെ രേഖാംശ വ്യാപ്തി 1140
• ന്യൂയോർക്ക് മുതൽ ക്യാന്റണ് വരെ ആകെ
• രേഖാംശ വ്യാപ്തി = 1880 (1)
1 ഡിഗ്രി രേഖാംശത്തിന് സമയവ്യത്യാസം = 4 മിനിറ്റ്
188 ഡിഗ്രി രേഖാംശത്തിന് സമയവ്യത്യാസം = 188x4= 752 മിനിറ്റ്
= 12 മണിക്കൂർ 32 മിനിറ്റ് (1)
ക്യാന്റണ് സ്ഥിതിചെയ്യുന്നത് ന്യൂയോർക്കിന്റെ കിഴക്കായതിനാൽ ന്യൂയോർക്കിലെ സമയത്തേക്കാൾ 12 മണിക്കൂർ 32 മിനിറ്റ് മുന്നിലായിരിക്കും ക്യാന്റണിലെ സമയം. (1)
ന്യൂയോർക്കിൽ സമയം തിങ്കളാഴ്ച രാത്രി 11 ആയിരിക്കുന്പോൾ ക്യാന്റണിലെ സമയം ചൊവ്വാഴ്ച പകൽ 11.32 ആയിരിക്കും. (1)
9.
ധരാതലീയ ഭൂപടങ്ങളിൽ ഉയരം ചിത്രീകരിക്കുന്ന വിവിധ മാർഗങ്ങൾ ഏതെല്ലാം? വിശദമാക്കുക. (സ്കോർ 4)
അല്ലെങ്കിൽ
സൗരസ്ഥിര ഉപഗ്രഹങ്ങൾ ഭൂസ്ഥിര ഉപഗ്രഹങ്ങളിൽ നിന്നു എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു. (സ്കോർ 4)
ഉത്തരസൂചിക
• കോണ്ടൂർരേഖ
• ഫോംലൈൻ
• ബെഞ്ച് മാർക്ക്
• ട്രയാങ്കുലേറ്റഡ് ഹൈറ്റ്
അല്ലെങ്കിൽ
10.
മാനവവിഭവശേഷി മെച്ചപ്പെടുത്തുന്നതുകൊണ്ട് ഉണ്ടാകുന്ന നേട്ടങ്ങൾ എന്തെല്ലാം? (സ്കോർ 4)
അല്ലെങ്കിൽ
ഉപഭോക്തൃവിദ്യാഭ്യാസം ഏതെല്ലാം വിധത്തിലാണ് ഉപഭോക്താവിനെ ശാക്തീകരിക്കുന്നത്? (സ്കോർ 4)
ഉത്തരസൂചിക
• ഉൽപാദനക്ഷമത വർദ്ധിപ്പിക്കാം
• സാന്പത്തിക അന്തരം കുറയ്ക്കാം
• സംരംഭകത്വം മെച്ചപ്പെടുത്താം
• സാമൂഹിക ക്ഷേമം ഉറപ്പുവരുത്താം
അല്ലെങ്കിൽ
• ആവശ്യങ്ങൾ നിജപ്പെടുത്തി ഉപഭോഗം
• ഉൽപന്ന സേവന അറിവ്
• ശരിയായ തെരഞ്ഞെടുക്കൽ
• അവകാശബോധം
11.
ഉപഭോക്തൃ സംരക്ഷണത്തിനായി നിലവിലുള്ള പ്രധാനപ്പെട്ട നിയമങ്ങളേവ? (സ്കോർ 4)
അല്ലെങ്കിൽ
അധ്വാനശേഷിയുള്ള ജനങ്ങളാണ് ഒരു രാജ്യത്തിന്റെ കരുത്ത്. അധ്വാനശേഷിയെ മെച്ചപ്പെടുത്തുന്ന ഗുണപരമായ ഘടകങ്ങൾ എന്തെല്ലാമാണ്?(സ്കോർ 4)
ഉത്തരസൂചിക
• സാധനവില്പന നിയമം1930
• കാർഷികോൽപന്ന നിയമം 1937
• അവശ്യസാധന നിയമം 1955
• അളവുതൂക്ക നിലവാര നിയമം 1976
അല്ലെങ്കിൽ
• വിദ്യാഭ്യാസം
• വ്യക്തികളുടെ കഴിവ് മെച്ചപ്പെടുത്തൽ
• സാങ്കേതിക വിദ്യകൾ ഉപയോഗിക്കുവാനുള്ള അറിവ് നൽകൽ
• തൊഴിൽ നൈപുണ്യ വികസനം
പി.വി. എൽദോ
ഗവ: വിഎച്ച്എസ്എസ്, തൊടുപുഴ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ജീവശാസ്ത്രം - 04
രസതന്ത്രം - 03
സാമൂഹ്യശാസ്ത്രം - 04
സാമൂഹ്യശാസ്ത്രം - 03
സാമൂഹ്യശാസ്ത്രം - 02
സാമൂഹ്യശാസ്ത്രം - 01
രസതന്ത്രം - 02
ജീവശാസ്ത്രം - 03
हिंदी- 04
हिंदी- 03
हिंदी- 02
हिंदी- 01
ഊർജതന്ത്രം- 05
അധ്യായം 6 - കാഴ്ചയും വർണങ്ങളുടെ ലോകവും
ഊർജതന്ത്രം 04
അധ്യായം 4 - പ്രകാശത്തിന്റെ പ്രതിപതനം
രസതന്ത്രം - 01
യൂണിറ്റ് 01- പീരിയോഡിക് ടേബിളും ഇലക്ട്രോൺ വിന്യാസവും
ജീവശാസ്ത്രം - 02
അധ്യായം 05- പ്രതിരോധത്തിന്റെ കാവലാളുകൾ (Soldiers of Defense)
ജീവശാസ്ത്രം - 01
അധ്യായം 7- നാളെയുടെ ജനിതകം (Genetics of the Future)
Information Technology 01
ഐടി പ്രാക്ടിക്കൽ പരീക്ഷയുടെ തയാറെടുപ്പിനുള്ള മോഡൽ ചോദ്യങ്ങളും ഉത്തരങ്ങളും
ഗണിതം 04
അധ്യായം 04 - രണ്ടാംകൃതി സമവാക്യങ്ങൾ
അധ്യായം 10 - ബഹുപദങ്ങൾ
ഊർജതന്ത്രം 03
അധ്യായം 3 - വൈദ്യുത കാന്തികപ്രേരണം
ഊർജതന്ത്രം 02
അധ്യായം 2- വൈദ്യുത കാന്തികഫലം
പ്രധാന ആശയങ്ങൾ
ഊർജതന്ത്രം 01
എസ്എസ്എൽസി പത്താംതരം ഊർജതന്ത്ര പാഠപുസ്തകത്തിൽ ആകെ ഏഴ് യൂണിറ്റുകളുണ്ട്. മുൻ കാ
ഗണിതം 03
അധ്യായം - 2 : വൃത്തങ്ങൾ
അധ്യായം - 7 : തൊടുവരകൾ
ഗണിതം 02
പാഠഭാഗങ്ങൾ
അധ്യായം 06 - സൂചകസംഖ്യകൾ
അധ്യായം 09 - ജ്യാമി
ഗണിതം 01
ശാസ്ത്രങ്ങളുടെ റാണിയാണ് ഗണിതം. ചിന്തിക്കാനും വിശകലനം ചെയ്യാനും സാധിക്കുന്ന വിഷ
ENGLISH 04
Character sketch
Recall the story and identify the characters.
D
ENGLISH 03
UNIT 5 - Ray of Hope
Mother to son
ENGLISH 02
UNIT 03- Lore of Values
The Best Investment I Eve
ENGLISH 01
Dear Friends,
A warm welcome to all our dear students who are going to appear for the SSLC
ഐടി പരീക്ഷയിലെ ടെക്നിക്ക്
ഐടി പ്രാക്ടിക്കൽ പരീക്ഷകൾക്ക് തുടക്കമായി. ഐടിയുടെ തിയറി പരീക്ഷയും പ്രാക്
അവസാനവട്ട ഒരുക്കം
പ്രിയപ്പെട്ട കൂട്ടുകാരേ,
എസ്എസ്എൽസി മോഡൽ പരീക്ഷ പൂർത്തിയായിരിക്കുകയാണല്ല
രസിച്ചെഴുതാം രസതന്ത്രം (ഭാഗം- 3)
മാതൃകാ ചോദ്യപേപ്പർ
സമയം: 1 മണിക്കൂർ
സ്കോർ: 40
രസിച്ചെഴുതാം രസതന്ത്രം (ഭാഗം- 2)
5. അലോഹ സംയുക്തങ്ങൾ
പ്രധാന ആശയങ്ങൾ
* അമോ
EASY ENGLISH (ഭാഗം- 2)
Passivisation
1 . Junk Collector picked the parcel of
EASY ENGLISH
കഴിഞ്ഞ വർഷത്തേതിൽനിന്നു വ്യത്യസ്തമായി പാഠഭാഗങ്ങളിൽ ചില കൂട്ടിച്ചേർക്കലുകള
രസിച്ചെഴുതാം രസതന്ത്രം
ഇപ്പോൾ ലഭ്യമായിരിക്കുന്ന ടൈംടേബിൾ പ്രകാരം ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയുടെ അ
അമ്മ മലയാളം
പാഠപുസ്തകം നന്നായി വായിക്കുക. ഉദ്ധരണികൾ കൊടുത്തായിരിക്കും ചോദ്യം അതിന് ഉത്തര
സാമൂഹ്യശാസ്ത്രവുമായി കൂട്ടുകൂടാം (ഭാഗം- 3)
സാമൂഹ്യശാസ്ത്രം പാര്‍ട്ട് 1 -ലെ ചരിത്ര പാഠഭാഗങ്ങളിലെ കേരളചരിത്രവുമായി ബന്ധപ
സാമൂഹ്യശാസ്ത്രവുമായി കൂട്ടുകൂടാം (ഭാഗം- 2)
സാമൂഹ്യശാസ്ത്രം പാർട്ട് - 1 ലെ ചരിത്രപാഠഭാഗങ്ങളിലെ ആധുനിക ഇന്ത്യാചരിത്രം യൂ
ശ്രമിച്ചാൽ നേടാം ഊർജതന്ത്രം
മറ്റുപലവിഷയങ്ങളെയും അപേക്ഷിച്ച് ഒന്ന് ശ്രമിച്ചാല്‍ ഒരുപക്ഷെ മുഴുവന്മാര്
ഗണിതം സുന്ദരം
പരീക്ഷയെന്നാൽ പരീക്ഷണം തന്നെ. അതിനെ സധൈര്യം നേരിടാൻ തയാറെടുപ്പു വേണം. ചോദ്യമ
സാമൂഹ്യശാസ്ത്രവുമായി കൂട്ടുകൂടാം
ഉളളടക്കമേഖലയുടെ ബാഹുല്യം കുട്ടികളിൽ സൃഷ്ടിക്കുന്ന മാനസിക പിരിമുറുക്കം
ജീവശാസ്ത്രത്തിൽ A+ നേടാം (ഭാഗം-2)
അകറ്റിനിർത്താം രോഗങ്ങളെ
മുഖ്യ ആശയങ്ങൾ
ജീവശാസ്ത്രത്തിൽ A+
എസ്എസ്എൽസി പരീക്ഷ 2020 മാർച്ചിലാണ്. ശ്രദ്ധയോടും ചിട്ടയോടുമുള്ള പരിശീലനം മിക
Latest News
കൊല്ലം അയത്തിലിൽ നിർമാണത്തിലിരുന്ന പാലം തകർന്നു
മുനമ്പം ഭൂമിപ്രശ്നം: ജുഡീഷല്‍ കമ്മീഷനെ നിയമിച്ച് സർക്കാർ വിജ്ഞാപനം ഇറങ്ങി
സ്കൂൾ ബസിനുനേരെ പാഞ്ഞടുത്ത് പടയപ്പ
മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിനു തീപിടിച്ചു
വിസിമാരെ നിയമിച്ചത് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ: ഗവർണർ
Latest News
കൊല്ലം അയത്തിലിൽ നിർമാണത്തിലിരുന്ന പാലം തകർന്നു
മുനമ്പം ഭൂമിപ്രശ്നം: ജുഡീഷല്‍ കമ്മീഷനെ നിയമിച്ച് സർക്കാർ വിജ്ഞാപനം ഇറങ്ങി
സ്കൂൾ ബസിനുനേരെ പാഞ്ഞടുത്ത് പടയപ്പ
മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിനു തീപിടിച്ചു
വിസിമാരെ നിയമിച്ചത് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ: ഗവർണർ
Top