അമ്മ മലയാളം
അമ്മ മലയാളം
പാ​ഠ​പു​സ്ത​കം ന​ന്നാ​യി വാ​യി​ക്കു​ക. ഉ​ദ്ധ​ര​ണി​ക​ൾ കൊ​ടു​ത്താ​യി​രി​ക്കും ചോ​ദ്യം അ​തി​ന് ഉ​ത്ത​രം കി​ട്ട​ണമെ​ങ്കി​ൽ പാ​ഠ​ഭാ​ഗ​മേതാ​ണെ​ന്ന​റി​യണം. ഒ​രു മാ​ർ​ക്ക്, രണ്ട് മാ​ർ​ക്ക് ചോ​ദ്യ​ങ്ങ​ൾ ഒ​ന്നും വി​ട്ടു​ക​ള​യ​രു​ത്. ചോ​ദ്യ​ത്തി​ന്‍റെ സ്കോ​റു നോ​ക്കി ഉ​ത്ത​ര​ത്തി​ന്‍റെ പോ​യി​ന്‍റ്സ് ക്ര​മീ​ക​രി​ക്കു​ക. പ്ര​ധാ​ന പോ​യി​ന്‍റ് അ​ടി​വ​ര​യി​ടു​ക. ആവശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന എ​ണ്ണം ചോ​ദ്യ- ഉ​ത്ത​രം എ​ഴു​തി​യാ​ൽ മ​തി.

ചോ​ദ്യ​ത്തി​ന് ര​ണ്ട് ഭാ​ഗമുണ്ടെ​ങ്കി​ൽ ര​ണ്ടി​നും ഉ​ത്ത​രം ന​ൽ​ക​ണം. ഏ​തു വ്യ​വ​ഹാ​ര രൂ​പ​ത്തി​ലെ​ഴു​താ​നാ​ണോ അ​വ​ശ്യ​പ്പെ​ട്ടു​ന്ന​ത് (ഉ​പ​ന്യാ​സം, പ്ര​ഭാ​ഷ​ണം, ഡ​യ​റി etc) അ​ത് പ​രി​ഗ​ണി​ച്ച് ആ​ ഘ​ട​നയി​ൽ എ​ഴു​ത​ണം. ന​ല്ല ഭാ​ഷ ഉ​പ​യോ​ഗി​ക്ക​ണം. പ​രീ​ക്ഷാ​ഹാ​ളി​ൽ ക​യ​റു​ന്ന​തി​നു മു​മ്പ് പു​തു​താ​യി ഒ​ന്നും പ​ഠി​ക്കാ​ൻ ശ്ര​മി​ക്ക​രു​ത്. സ​മ​കാ​ലി​ക സം​ഭ​വ​ങ്ങ​ളെ കു​റി​ച്ച് ധാ​ര​ണ​യു​ണ്ടാ​വ​ണം.

അ​ടി​സ്ഥാ​ന​പാ​ഠാ​വ​ലി

സ​മ​യം: ഒ​ന്ന​ര​മ​ണി​ക്കൂ​ർ. ആ​കെ സ്കോ​ർ 40. 1 മു​ത​ൽ 5വ​രെ​യു​ള്ള ചോ​ദ്യ​ങ്ങ​ളി​ൽ 4 എ​ണ്ണെ​ത്തി​ന് ഉ​ത്ത​ര​മെ​ഴു​തു​ക (4x 1 = 4)

1."അ​വി​ടെ​യെ​ങ്ങും നെ​ല്ല് ക​ണി​കാ​ണാ​നി​ല്ല. ഒ​ള്ളോ​ൻ വെ​ളീ​കാ​ണി​ക്ക​ത്തി​ല്ല. രാ​ത്രീ​ല് ഏ​ഴു​രൂ​പ​യാ​വെ​ല’’ ചാ​ത്ത​ന്‍റെ വാ​ക്കു​ക​ളി​ൽ തെ​ളി​യു​ന്ന ഭാ​വ​മേ​ത്.?

(പ​രി​ഹാ​സം, പ​രി​ഭ​വം, അ​മ​ർ​ഷം, അ​ത്ഭു​തം)

2. രോ​ഗ​ഹേ​തു എ​ന്തു​മാ​ക​ട്ടെ കൊ​ച്ചു​ച​ക്ക​ര​ച്ചി​ക്ക് മാ​ര​ക​രോ​ഗം പി​ടി​പെ​ട്ടു. അ​ടി​വ​ര​യി​ട്ട പ​ദം വി​ഗ്ര​ഹി​ച്ചെ​ഴു​തു​ക.

(മാ​ര​ക​ത്തി​ന്‍റെ രോ​ഗം, മാ​ര​ക​മാ​യ​രോ​ഗം, മാ​ര​ക​മാ​കു​ന്ന​രോ​ഗം)

3."പ​ത്ര​ങ്ങ​ൾ ചെ​യ്യു​ന്ന ഏ​റ്റ​വും വ​ലി​യ സേ​വ​നം അ​ച്ച​ടി​ച്ച​തു​ക​ണ്ടാ​ൽ അ​വി​ശ്വ​സി​ക്കാ​ൻ ജ​ന​ങ്ങ​ളെ പ​ഠി​പ്പി​ക്കു​ന്നു എ​ന്ന​താ​ണ്.’’ - ഈ ​പ്ര​സ്താ​വ​ന​യി​ൽ തെ​ളി​യു​ന്ന ഭാ​വം ?

(പ​രി​ഹാ​സം, കോ​പം, വെ​റു​പ്പ്, ആ​ദ​ര​വ്)

4.ചു​വ​ടെ ചേ​ർ​ക്കു​ന്ന​വ​യി​ൽ ഉ​പേ​ക്ഷി​ക്കാ​നാ​വാ​ത്ത എ​ന്ന അ​ർ​ഥം വ​രു​ന്ന വാ​ക്ക് ഏ​ത്?

(അ​നു​സ്യൂ​തം, അ​വി​ഭ​ക്തം, അ​പ​രി​ത്യാ​ജ്യം, അ​സ​ഹ്യം)

5. അ​ർ​ഥ​വ്യ​ത്യാ​സ​മി​ല്ലാ​തെ ര​ണ്ട് വാ​ക്യ​മാ​ക്കി എ​ഴു​തു​ക.

പ​ത്തു​പ്ലാ​വി​ല​ക്ക​ഞ്ഞി കോ​രി​ക്കു​ടി​ച്ചു​ക​ഴി​ഞ്ഞ​പ്പോ​ൾ വൃ​ദ്ധ​ൻ ഒ​രു നീ​ണ്ട ഏ​ന്പ​ക്കം വി​ട്ടു.

6 മു​ത​ൽ 10 വ​രെ ചോ​ദ്യ​ങ്ങ​ളി​ൽ 4 എ​ണ്ണ​ത്തി​ന് ഉ​ത്ത​ര​മെ​ഴു​തു​ക. (4x 2= 8)

6."​നെ​ന്‍റെ വീ​ട്ടി​ലി​രു​ന്നാ​ൽ കൂ​മ​ൻ മൂ​ളു​ന്ന ഒ​ച്ച കേ​ക്കോ നീ​യ്യ്’’
"ഇ​ല്ല​ച്ഛ​മ്മേ ഒ​ന്നും കേ​ൾ​ക്ക​ത്തി​ല്ല ടീ​വീ​ന്‍റെ ഒ​ച്ച മാ​ത്ര​മേ കേ​ൾ​ക്കാ​ൻ പ​റ്റൂ’’-

വ​രി​യി​ൽ തെ​ളി​യു​ന്ന ന​ഗ​ര-​ഗ്രാ​മ ചി​ത്ര​ങ്ങ​ൾ ര​ണ്ടോ മൂ​ന്നോ വാ​ക്യ​ത്തി​ൽ കു​റി​ക്കു​ക.

7. "മ​ക​നേ മൂ​ട് മ​റ​ക്ക​രു​ത്’’ അ​മ്മ മ​ത്താ​യി​യോ​ട് ഇ​ങ്ങ​നെ പ​റ​യു​ന്ന​തി​ന്‍റെ പൊ​രു​ളെ​ന്ത്.?

8. മൂ​ന്നു​പ​തി​റ്റാ​ണ്ടാ​യി നൂ​ലു​കോ​ർ​ത്ത് കു​ഴി​ഞ്ഞു​പോ​യ ക​ണ്ണു​ക​ൾ കൊ​ണ്ട് അ​യാ​ൾ ചു​റ്റു​പാ​ടും നോ​ക്കു​ന്ന​ത് മ​ത്താ​യി ശ്ര​ദ്ധി​ച്ചു. അ​ടി​വ​ര​യി​ട്ട പ്ര​യോ​ഗം ന​ൽ​കു​ന്ന സ​വി​ശേ​ഷ അ​ർഥ​മെ​ന്ത്?

9. "എ​ങ്ങി​നി​കൊ​ണ്ടി​റ​ക്കേ​ണ്ടു​സ്വ​യം ബു​ദ്ധി
കെ​ട്ടു ക​രി​ന്തി​രി​യാ​ളും വ​രെ​യ​വ​ർ
ഒ​ന്നെ​ന്നെ കൊ​ണ്ടു​പോ​യി​ടേ​ണ​മെ​ന്നു​ള്ള
ശ​ല്യ​പ്പെ​ടു​ത്ത​ൽ പ്ര​തി​ഷ്ഠി​ച്ച കോ​വി​ലി​ൽ’’

-അ​മ്മ​മാ​രു​ടെ ആ​ഗ്ര​ഹ​ങ്ങ​ൾ അ​വ​രു​ടെ ന​ല്ല പ്രാ​യ​ത്തി​ൽ സാ​ധി​ച്ചു​കൊ​ടു​ക്കു​ന്ന​താ​ണ് മ​ക്ക​ളു​ടെ ക​ട​മ. അ​മ്മ​ത്തൊ​ട്ടി​ലി​ലെ മ​ക​ന്‍റെ പ്ര​വൃ​ത്തി​യെ പ്ര​സ്താ​വ​ന​യു​ടെ വെ​ളി​ച്ച​ത്തി​ൽ വി​ല​യി​രു​ത്തു​ക.

10."പ​ക്ഷേ ചെ​ന്നു​നോ​ക്കു​ന്പോ​ൾ അ​റി​യാം മ​ന​സി​ന്‍റെ ക്ലാ​വു​പി​ടി​ച്ച ക​ണ്ണാ​ടി​യി​ലൂ​ടെ അ​ച്ഛ​ൻ ക​ണ്ട​തെ​ല്ലാം ശ​രി​യാ​യി​രു​ന്നു എ​ന്ന്’’. ക്ലാ​വു​പി​ടി​ച്ച ക​ണ്ണാ​ടി എ​ന്ന​തു​കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത് എ​ന്ത്.?

11 മു​ത​ൽ 15 വ​രെ​യു​ള്ള ചോ​ദ്യ​ങ്ങ​ളി​ൽ 4 എ​ണ്ണ​ത്തി​ന് ഉ​ത്ത​രം എ​ഴു​തു​ക. (4x4= 16)

11. ​"സ്നേ​ഹം ന​ര​ക​ത്തി​ൻ ദ്വീ​പി​ലും സ്വ​ർ​ഗ​ഗേ​ഹം പ​ണി​യും പ​ടു​ത്വം’’ -ഈ ​വ​രി​ക​ളി​ലെ ആ​ശ​യ​വു​മാ​യി ബ​ന്ധി​പ്പി​ച്ച് കോ​ര​ന്‍റേയും ചീ​രു​ത​യു​ടേ​യും ജീ​വി​തം വി​ല​യി​രു​ത്തു​ക.

12."ഏ​റെ​ത്ത​ണു​ക്കു​ന്നു ചി​ല്ലു​യ​ർ​ത്തീ​ടു​ന്പോ​ളോ​ർ​ത്തു ക​രി​ന്പ​ടം അ​മ്മ​വ​യ​റ്റ​ത്തു പ​റ്റി​ക്കി​ട​ക്കു​ന്ന ചൂ​ട്, മു​ഷി​വു​മാ​യ് കാ​ച്ചെ​ണ്ണ ചേ​രു​ന്ന ഗ​ന്ധം പു​ല​ർ​ച്ച​യി​ലോ​ല​ക്കൊ​ടി​ക​ൾ പു​ക​യു​ന്ന​തി​ന്‍റെ മ​ണം’’ -അ​മ്മ​ത്തൊ​ട്ടി​ലി​ലെ മ​ക​ൻ അ​നു​ഭ​വി​ക്കു​ന്ന മാ​ന​സി​ക സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കു​കാ​ര​ണ​മാ​കു​ന്ന​ത് ഇ​ത്ത​രം ഓ​ർ​മ്മ​ക​ളാ​ണോ ? സ്വാ​ഭി​പ്രാ​യ​ക്കു​റി​പ്പ് ത​യാ​റാ​ക്കു​ക.

13. ഇ​ന്ത്യ​യി​ലെ മ​റ്റ് സ​ന്യാ​സി​മാ​രി​ൽ നി​ന്ന് ശ്രീ​നാ​രാ​യ​ണ​ഗു​രു​വി​നെ വ്യ​ത്യ​സ്ത​നാ​ക്കു​ന്ന സ​വി​ശേ​ഷ​ത​ക​ൾ എ​ന്തെ​ല്ലാം ?

14. ഒ​രു​മ​യു​ടേ​യും സ​മ​ഭാ​വ​ന​യു​ടേ​യും സ​ന്ദേ​ശ​മാ​ണ് ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ അ​ക​ക്കാ​ന്പ്- സ​മ​കാ​ലി​കാ​വ​സ്ഥ​യി​ൽ ഈ ​പ്ര​സ്താ​വ​ന​വി​ല​യി​രു​ത്തി കു​റി​പ്പ് ത​യാ​റാ​ക്കു​ക.

15.ഞാ​നെ​ങ്ങ​നാ​മോ​നേ വ​ര്വാ ? അ​ച്ഛ​ൻ എ​ന്നെ എ​പ്പോ​ഴും വി​ളി​ച്ചോ​ണ്ടി​രി​ക്കു​ക​യാ. ഇ​ന്ന​ലേം വി​ളി​ച്ചു. വി​ളി​ക്കു​ന്പം ഞാ​നി​വി​ടെ ഇ​ല്ലാ​ന്ന് വെ​ച്ചാ​ൽ......
ആ​ത്മ​ബ​ന്ധ​ത്തി​ന്‍റെ ആ​ഴ​മാ​ണ് "ഓ​രോ​വി​ളി​യും കാ​ത്ത് ’’ എ​ന്ന ക​ഥ​യി​ലെ അ​മ്മ​യു​ടെ തോ​ന്ന​ലി​ൽ തെ​ളി​യു​ന്ന​ത്. പ്ര​സ്താവ​ന സാ​ധൂ​ക​രി​ച്ച് കു​റി​പ്പു​ത​യാ​റാ​ക്കു​ക.

16 മു​ത​ൽ 18 വ​രെ​യു​ള്ള ചോ​ദ്യ​ങ്ങ​ളി​ൽ ര​ണ്ടെ​ണ്ണ​ത്തി​നു​ത്ത​ര​മെ​ഴു​തു​ക. (2x 6= 12)

16.​"അ​ച്ഛ​ന്‍റെ മ​ര​ണ​ത്തോ​ടു​കൂ​ടി വീ​ട്ടി​ൽ നി​ന്ന് എ​ന്തെ​ല്ലാ​മോ ചോ​ർ​ന്നു​പോ​യ​തു​പോ​ലെ’’
"ഓ​ർ​ക്ക് ഇ​തെ​ല്ലാം കാ​ണാ​ൻ ഏ​ടേം പോ​ണോ​ന്നി​ല്ല. ആ​ട കി​ട​ന്നാ​ല​റി​യാം കാ​റ്റ് എ​ങ്ങോ​ട്ടാ അ​ടി​ക്കു​ന്ന​തെ​ന്ന് ’’- സ​ന്ദ​ർ​ഭ​ങ്ങ​ൾ വി​ശ​ക​ല​നം ചെ​യ്ത് അ​ച്ഛ​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ച് നി​രൂ​പ​ണ​ക്കു​റി​പ്പു​ത​യ്യാ​റാ​ക്കു​ക.

17. ആ​ക്ഷേ​പ​ഹാ​സ്യ പ്ര​ധാ​ന​മാ​യ "കോ​ഴി​യും കി​ഴ​വി​യും ’’ എ​ന്ന ക​ഥ​യ്ക്ക് ഒ​രു ആ​സ്വാ​ദ​നം ത​യാ​റാ​ക്കു​ക.

18. "​അ​മ്മ​യു​ടെ എ​ഴു​ത്തു​ക​ൾ ’ എ​ന്ന ക​വി​ത​യി​ൽ മൂ​ന്നു​ത​ല​മു​റ​ക​ൾ ക​ട​ന്നു​വ​രു​ന്നു​ണ്ട്. ത​ല​മു​റ​ക​ൾ​മാ​റു​ന്പോ​ഴു​ണ്ടാ​കു​ന്ന വൈ​കാ​രി​ക​വും സാം​സ്കാ​രി​ക​വു​മാ​യ മാ​റ്റ​ങ്ങ​ൾ ക​വി അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ങ്ങ​നെ​യെ​ന്നു വി​ശ​ദ​മാ​ക്കു​ക.


കേ​ര​ള​പാ​ഠാ​വ​ലി

സ​മ​യം ഒ​ന്ന​ര​മ​ണി​ക്കൂ​ർ. സ്കോ​ർ 40

ഒ​ന്നു​മു​ത​ൽ നാ​ലു​വ​രെ​ചോ​ദ്യ​ങ്ങ​ളി​ൽ 4 എ​ണ്ണ​ത്തി​ന് ഉ​ത്ത​ര​മെ​ഴു​തു​ക. 4 x1 =4

1. ​ഇ​ടം​വ​ലം ഉ​ല​ഞ്ഞ് വീ​ട്അ​ടു​ത്തു​വ​ന്നു. കു​ഴ​മ​ണ്ണി​ൽ പു​ത​ഞ്ഞ് ക​നം​വ​ച്ച മ​ര​ച്ചെ​രു​പ്പു​ക​ളോ​ടെ, ന​ര​ച്ച ഇ​രു​ട്ടി​ൽ ന​ട​ക്ക​ല്ലു​ക​ൾ ക​യ​റി മി​റ​ൽ വാ​തി​ലി​ൽ മു​ട്ടി - അ​ടി​വ​ര​യി​ട്ട പ്ര​യോ​ഗം ന​ൽ​കു​ന്ന സൂ​ച​ന​യെ​ന്ത്?
1. കാ​റ്റി​ൽ വീ​ട് ഇ​ള​കി​വീ​ഴു​ന്നു.
2. മി​റ​ലി​ന് കാ​ഴ്ച​ത്ത​ക​രാ​റു​ണ്ട്.
3. മി​റ​ലി​ന്‍റെ മ​ന​സ് ക​ലു​ഷി​ത​മാ​ണ്.
4. കെ​ട്ടു​റ​പ്പി​ല്ലാ​ത്ത​വീ​ട്.

2. കാ​ളി​ദാ​സ​ന്‍റെ "​അ​ഭി​ജ്ഞാ​ന​ശാ​കു​ന്ത​ളം’ ഏ​ത് ഇ​തി​ഹാ​സ​ഗ്ര​ന്ഥ​ത്തി​ൽ നി​ന്നാ​ണ് ഇ​തി​വൃ​ത്തം സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

(മ​ഹാ​ഭാ​ര​തം, രാ​മാ​യ​ണം, ഭ​ഗ​വ​ത്ഗീ​ത, ഭാ​ഗ​വ​തം)

3. വാ​തി​ൽ തി​രു​ക്കു​റ്റി​ക്ക് ജീ​വ​ൻ വ​ന്നാ​ൽ അ​ത് ഏ​ത് ജീ​വി​യാ​യി മാ​റി​യേ​ക്കു​മെ​ന്നാ​ണ് ഴാ​ങ് വാ​ൽ ഴാ​ങ് വി​ചാ​രി​ച്ച​ത്.

(പൂ​ച്ച, പ​ട്ടി, സിം​ഹം, ന​രി)

4."പ​ണ്ടു​ദൈ​വം ക​ടി​ഞ്ഞാ​ണു​മാ​യ് വ​ന്നു
കൊ​ണ്ടു​പോ​യീ സ​വാ​രി​ക്കി​റ​ങ്ങു​വാ​ൻ’’
ഈ ​വ​രി​ക​ളി​ലെ ആ​ശ​യ​ത്തോ​ട് യോ​ജി​ക്കാ​ത്ത പ്ര​സ്താ​വ​ന ഏ​ത്?

1.സ​ർ​ഗ​ശ​ക്തി​യെ​സ്വാ​ർ​ഥ​താ​ത്പ​ര്യ​ത്തി​നു​പ​യോ​ഗി​ച്ചു.
2.മ​ത​വി​ശ്വാ​സം സ​ർ​ഗശ​ക്തി​യെ അ​നു​കൂ​ല​മാ​ക്കാ​ൻ ശ്ര​മി​ച്ചു.
3.അ​ധി​കാ​ര​കേ​ന്ദ്ര​ങ്ങ​ൾ സ​ർ​ഗ​ശ​ക്തി​യെ സ്തു​തി​പാ​ട​ക​രാ​ക്കി.
4.മ​ത​വും അ​ധി​കാ​ര​വും സ​ർ​ഗ​ശ​ക്തി​യെ മ​നു​ഷ്യ​നന്മക്കാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി.

5 മു​ത​ൽ 7 വ​രെ​യു​ള്ള ചോ​ദ്യ​ങ്ങ​ളി​ൽ 2 എ​ണ്ണ​ത്തി​ന് ഉ​ത്ത​ര​മെ​ഴു​തു​ക (2x 2 =4)

5. ​"താ​ന്താ​ൻ നി​ര​ന്ത​രം ചെ​യ്യു​ന്ന​ക​ർ​മ്മ​ങ്ങ​ൾ താ​ന്താ​ന​നു​ഭ​വി​ച്ചീ​ടു​കെ​ന്നേ​വ​രൂ’’ -എ​ഴു​ത്ത​ച്ഛ​ൻ
മി​സ്റ്റിക് ത​ല​ത്തി​ന്‍റെ ജീ​വി​താ​വ​സ്ഥ​യു​മാ​യി ഈ ​വ​രി​ക​ളെ ബ​ന്ധി​പ്പി​ച്ച് ര​ണ്ട് നി​രീ​ക്ഷ​ണ​ങ്ങ​ൾ എ​ഴു​തു​ക.

6. സ​ർ​വ​ദമ​ന​ൻ ധ​രി​ച്ചി​രു​ന്ന ര​ക്ഷ​യു​ടെ ര​ണ്ട് സ​വി​ശേ​ഷ​ത​ക​ൾ വ്യ​ക്ത​മാ​ക്കു​ക?

7. "​അ​പ്പോ​ൾ ഒ​ന്നാ​മ​ത് ആ ​വെ​ള്ളി​സാ​മാ​നം ന​മ്മു​ടേ​താ​യി​രു​ന്നോ ? -ആ​ര് ആ​രോ​ടാ​ണ് ഈ ​ചോ​ദ്യം ചോ​ദി​ച്ച​ത്.

8 മു​ത​ൽ 13 വ​രെ ചോ​ദ്യ​ങ്ങ​ളി​ൽ ഏ​തെ​ങ്കി​ലും 5 എ​ണ്ണ​ത്തി​നു​മാ​ത്രം ഉ​ത്ത​ര​മെ​ഴു​തു​ക. (5 x 4 =20)

8. "പ​ട​ച്ച​വ​ൻ​തു​ണ​ക്ക​ട്ടെ, മു​ത്തു​ന​ബി തു​ണ​ക്ക​ട്ടെ നി​ന്‍റെ​യും എ​ന്‍റെ​യും ദൈ​വ​ങ്ങ​ൾ തു​ണ​ക്ക​ട്ടെ’’
"കാ​ര​ണ​വ​രെ​ക​ട്ടാ​ൽ മ​തി ജ​യി​ലെ​ത്തി​ച്ചേ​രാം’’
ഗ്രാ​മീ​ണ​രും നാ​ഗ​രി​ക​രും വെ​ള്ളാ​യി​യ​പ്പ​നോ​ടു​പെ​രു​മാ​റു​ന്ന​ത് ഒ​രു​പോ​ലെ​യാ​ണോ ? കു​റി​പ്പ് ത​യാ​റാ​ക്കു​ക.

9. ആ ​പ്രാ​യ​ത്തി​ലാ​ണ് എ​ന്നെ​ത്തേ​ടി ക​വി​ത വ​ന്ന​ണ​ഞ്ഞ​ത്, എ​നി​ക്ക​റി​യി​ല്ല എ​വി​ടെ​നി​ന്നാ​ണ​ത് വ​ന്നെ​ത്തി​യ​തെ​ന്നെ​നി​ക്ക​റി​യി​ല്ല-​നെ​രൂ​ദ.
"അ​യാ​ൾ​പോ​യി​ത്തു​ല​യ​ട്ടെ അ​ങ്ങ​നെ​സ​മ​യ​നി​ബ​ന്ധ​ന​വ​ച്ച് എ​ങ്ങ​നെ നോ​വ​ലെ​ഴു​തും. നോ​വ​ൽ എ​പ്പോ​ൾ​തീ​രു​മെ​ന്ന് എ​ഴു​ത്തു​കാ​ര​നു പ​റ​യാ​ൻ പ​റ്റു​മോ’’? -ദ​സ്ത​യേ​വ്സ്കി.

സാ​ഹി​ത്യ​ര​ച​ന​യെ​ക്കു​റി​ച്ചു​ള്ള മേ​ൽ​പ്പ​റ​ഞ്ഞ ര​ണ്ട​ഭി​പ്രാ​യ​ങ്ങ​ളും താ​ര​ത​മ്യം ചെ​യ്ത് കു​റി​പ്പെ​ഴു​തു​ക.

10. മ​നു​ഷ്യ​രു​ടേ​യും പ്ര​കൃ​തി​യു​ടേ​യും അ​നു​ഭൂ​തി മ​ധു​ര​ങ്ങ​ളാ​യ ചി​ത്ര​ങ്ങ​ൾ ശാ​കു​ന്ത​ള​ത്തി​ൽ ചി​ത​റി​കി​ട​ക്കു​ന്നു. ഈ ​അ​ഭി​പ്രാ​യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഋ​തു​യോ​ഗം എ​ന്ന പാ​ഠഭാ​ഗം പ​രി​ശോ​ധി​ച്ച് കു​റി​പ്പെ​ഴു​തു​ക.

11."ന​ര​നു​ന​ര​ന്ന​ശു​ദ്ധ​വ​സ്തു​പോ​ലും
ധ​ര​യി​ൽ ന​ട​പ്പ​തു​തീ​ണ്ട​ലാ​ണു​പോ​ലും’’ -ആ​ശാ​ൻ.

"ഒ​രു മ​ഹ​ർ ആ​ണെ​ന്നു മ​ന​സ്‌​സി​ലാ​ക്കി​യ​പ്പോ​ൾ ചെ​രി​പ്പു​കു​ത്തി ചെ​രി​പ്പു​തു​ന്നാ​ൻ കൂ​ട്ടാ​ക്കി​യി​ല്ല’’ -അ​ക്ക​ർ മാ​ശി.

ക​വി​താ​ഭാ​ഗ​ത്തെ ആ​ശ​യ​വും ലിം​ബാ​ള​യു​ടെ അ​നു​ഭ​വ​വും താ​ര​ത​മ്യ​പ്പെ​ടു​ത്തി കു​റി​പ്പ് ത​യാ​റാ​ക്കു​ക.

12. "ഒ​രു ഭാ​വ​ഭേ​ദ​വും കൂ​ടാ​തെ മെ​ത്രാ​നെ ബു​ദ്ധി​മു​ട്ടി​ക്കാ​വു​ന്ന ഒ​രു നോ​ട്ട​മെ​ങ്കി​ലും നോ​ക്കാ​തെ ആ ​ര​ണ്ടു​സ്ത്രീ​ക​ളും അ​തെ​ല്ലാം ക​ണ്ടു​കൊ​ണ്ടു​ത​ന്നെ നി​ന്നു.’’- എ​ന്തു​കൊ​ണ്ടാ​ണ് അ​വ​ർ അ​ങ്ങ​നെ പെ​രു​മാ​റി​യ​തെ​ന്ന് വ്യ​ക്ത​മാ​ക്കു​ക.

13. "ശ​പി​ക്ക​പ്പെ​ട്ട​വ​ൻ എ​ന്ന വാ​ക്ക് മു​ഴു​വ​ന​ർ​ഥ​ത്തി​ൽ വ​ല്ല​വ​രെ​യും പ​റ്റി​പ​റ​യാ​മെ​ങ്കി​ൽ അ​തീ അ​ശ്വ​ത്ഥാ​മാ​വി​നെ​പ​റ്റി​യാ​ണ്.’’ - മാ​രാ​ർ.
ഈ ​നി​രീ​ക്ഷ​ണ​ത്തോ​ട് നി​ങ്ങ​ൾ യോ​ജി​ക്കു​ന്നു​വോ? കു​റി​പ്പു​ത​യാ​റാ​ക്കു​ക.

14 മു​ത​ൽ 16 വ​രെ ചോ​ദ്യ​ങ്ങ​ളി​ൽ ഏ​തെ​ങ്കി​ലും 2 എ​ണ്ണ​ത്തി​ന് ഉ​ത്ത​രം എ​ഴു​തു​ക.(​ഒ​രു പു​റം​വീ​തം)

14. യു​ദ്ധ​ത്തി​ൽ വി​ജ​യി​ക​ളി​ല്ല പ​രാ​ജി​ത​രേ​യു​ള്ളൂ എ​ന്ന തി​രി​ച്ച​റി​വാ​ണ് മ​ഹാ​ഭാ​ര​ത​ക​ഥ പ​ക​ർ​ന്നു ന​ൽ​കു​ന്ന​ത്. പാ​ഠ​ഭാ​ഗ​വും സ​മ​കാ​ലി​ക സാ​ഹ​ച​ര്യ​ങ്ങ​ളും വി​ല​യി​രു​ത്തി "​യു​ദ്ധം മാ​ന​വ​രാ​ശി​ക്കാ​പ​ത്ത്’’ എ​ന്ന വി​ഷ​യ​ത്തി​ൽ ഉ​പ​ന്യാ​സം ത​യ്യാ​റാ​ക്കു​ക.

15."​വൈ​രി​വൈ​ര​സേ​നി​ക്കി​ഹ​ഞാ​ൻ​ക​ലി
ത​വ ഞാ​ൻ മി​ത്രം, ത​സ്യ നാ​ടു ഞാ​ൻ
തേ ​ത​രു​ന്നു ചൂ​തു പൊ​രു​ക പോ​രി​ക’’

ഇ​വി​ടെ ക​ലി ഞാ​ൻ എ​ന്നാ​വ​ർ​ത്തി​ക്കു​ന്ന​ത് ശ്ര​ദ്ധി​ക്കു​ക. ക​ലി​യു​ടെ ഭാ​വ​ങ്ങ​ൾ വി​ല​യി​രു​ത്തി ക​ഥാ​പാ​ത്ര നി​രൂ​പ​ണം ത​യ്യാ​റാ​ക്കു​ക.

16. "​സ്വ​ദേ​ശ​ത്തും വി​ദേ​ശ​വേ​ഷം കെ​ട്ടി​ര​സി​പ്പ​വ​ൻ
സ്വ​ന്തം കു​ഞ്ഞ് വി​ദേ​ശ​കു​ഞ്ഞാ​യി​കാ​ണാ​ൻ കൊ​തി​പ്പ​വ​ൻ
വി​ശ്വ​മാ​ന​വ​നേ​താ​നെ​ന്നു​ദ്ഘോ​ഷി​ച്ചു ന​ട​പ്പ​വ​ൻ
ഇ​ത്ത​ര​ത്തി​ലെ​ഴു​ന്നൊ​രു മ​ല​യാ​ളി ജ​യി​പ്പ​തേ
എ​ന്നാ​ല​വ​ന്‍റെ നാ​ടാ​യ​കേ​ര​ളം പാ​പ്പ​റാ​വി​തേ’’
- കു​ഞ്ഞു​ണ്ണി

ക​വി​ത​യ്ക്ക് ആ​സ്വാ​ദ​നം ത​യാ​റാ​ക്കു​ക (​പ്ര​മേ​യം, ആ​ക്ഷേ​പം, സ​മ​കാ​ലി​ക​പ്ര​സ​ക്തി എ​ന്നി​വ പ​രി​ഗ​ണി​ക്കു​ക)

പി.​എ​സ്. സു​രേ​ഷ്
എ​ച്ച് എ​ച്ച് എ​സ് ടി ​മ​ല​യാ​ളം ഗ​വ.​ഹ​യ​ർ സെ​ക്ക​ന്‍റ​റി, ഏ​റ്റു​മാ​നൂ​ർ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
രസതന്ത്രം - 03
സാമൂഹ്യശാസ്ത്രം - 04
സാമൂഹ്യശാസ്ത്രം - 03
സാമൂഹ്യശാസ്ത്രം - 02
സാമൂഹ്യശാസ്ത്രം - 01
രസതന്ത്രം - 02
ജീവശാസ്ത്രം - 03
हिंदी- 04
हिंदी- 03
हिंदी- 02
हिंदी- 01
ഊർജതന്ത്രം- 05