HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
മാതാപിതാക്കൾ അറിയാൻ: നിയന്ത്രണം വേണ്ടതു രക്ഷിതാക്കൾക്ക്
കുട്ടികളുടെ സ്ക്രീൻ സമയം കുറച്ച് അവരെ സ്വാഭാവിക ജീവിതത്തിലേക്കു നയിക്കാനുള്ള ബോധപൂർവമായ ശ്രമം മാതാപിതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടാകണം. കുട്ടികളെ സ്ക്രീൻ അഡിക്ഷനിൽനിന്നു മോചിപ്പിക്കാനായി പരിശീലനം നൽകേണ്ടതും മാതാപിതാക്കൾക്കു തന്നെ.
മൊബൈൽ ഫോണിന്റെയും മറ്റു ഡിജിറ്റൽ സ്ക്രീനുകളുടെയും ഇക്കാലത്തു കുട്ടികളെ ശരിയായ രീതിയിൽ ശ്രദ്ധിക്കാൻ മാതാപിതാക്കൾക്കു സമയം കിട്ടാറില്ല എന്നതാണ് വാസ്തവം. വീട്ടിലെത്തി ഒന്നു കുളിച്ചാൽ സ്ക്രീനുകൾക്കു മുന്നിൽ സമയം ചെലവഴിക്കുന്നതിനാണ് ഇന്നു മിക്ക മാതാപിതാക്കൾക്കും താൽപര്യം. ഇങ്ങനെയുള്ള മാതാപിതാക്കളാകട്ടെ കുട്ടികളുടെ അമിത സ്ക്രീൻ ആസക്തിയെക്കുറിച്ചു ചിന്തിക്കാറുപോലുമില്ല.
സ്ക്രീൻ വെട്ടത്തിൽ ഒതുങ്ങുന്ന കുരുന്നുകളെ തിരക്കുകൾക്കിടയിലും ചേർത്തുപിടിക്കുകയും അവരുടെ കണ്ണുകളിൽ നോക്കി സംസാരിക്കുകയും വേണം. എസിയുടെ തണുപ്പും ഫാനിന്റെ കാറ്റും മാത്രമല്ല വെയിലിന്റെ കാഠിന്യവും കാറ്റും മഴയും മഞ്ഞും അനുഭവിച്ചു വേണം കുട്ടികൾ വളരാൻ. രാത്രി എട്ട് ആയാൽ സ്ക്രീനുകളുടെ ഉപയോഗം നിർത്തി കുടുംബാംഗങ്ങൾക്കൊപ്പം തമാശകൾ പറയാനും പൊട്ടിച്ചിരിക്കാനും കുട്ടികൾക്കു വീട്ടിൽ അവസരമുണ്ടാക്കണം.
കുട്ടികളുടെ ബുദ്ധിപരമായ വികാസത്തിനു വ്യത്യസ്തമായ സംവേദനങ്ങൾക്കുള്ള പങ്ക് ഒഴിച്ചുകൂടാനാകാത്തതാണ്. യഥാർഥ പരിസ്ഥിതിയിൽനിന്നു വേണം കാര്യങ്ങൾ മനസിലാക്കാൻ. ഇതിൽ സ്വയം ആർജിച്ചെടുക്കുന്നവയും പഠിച്ചെടുക്കുന്നവയുമുണ്ട്. അനുഭവങ്ങളിലൂടെ ആർജിച്ചെടുക്കുന്ന കഴിവുകളാണു സാമൂഹിക ജീവിയായി ഒരു കുട്ടിയെ മാറ്റുന്നത്.
സോഷ്യൽ മീഡിയയിൽ കുട്ടികളുടെ ഫോട്ടോകൾ പോസ്റ്റ് ചെയ്യുന്നതിനു മാതാപിതാക്കൾ നിയന്ത്രണം പാലിക്കണം. കൗമാരക്കാരായ കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം ശ്രദ്ധിക്കുകയും പരിധി ലംഘിക്കുന്നുണ്ടെങ്കിൽ കർശനമായി വിലക്കുകയും ചെയ്യണം. എങ്കിൽ മാത്രമേ ഡിജിറ്റൽ സ്ക്രീനുകളുടെ പിടിയിൽനിന്നു കുട്ടികളെ യഥാർഥ ലോകത്തേക്കു മടക്കാനാകൂ.
മാതാപിതാക്കളുടെ പങ്ക്
തന്റെ കുഞ്ഞിനു സ്മാർട്ട് ഫോണ്‍ ഉപയോഗിക്കാൻ അറിയില്ലെങ്കിൽ അതൊരു കുറവായി കണക്കാക്കുന്നവരാണ് ഇന്നു മിക്ക മാതാപിതാക്കളും. അതുതന്നെയാണു കുട്ടികളുടെ സ്ക്രീൻ ഉപയോഗത്തിനു വളമാകുന്നതും. കുട്ടിക്കാലം മുതൽ മാതാപിതാക്കളുടെ മൊബൈൽ ഫോണ്‍ ഉപയോഗം കണ്ടുവളരുന്ന കുട്ടികൾ വളരെ പെട്ടെന്നാണ് മൊബൈൽ ഫോണിന്റെ മോഹവലയത്തിൽ അകപ്പെടുന്നത്. ഈ ഡിജിറ്റൽ യുഗത്തിൽ ഒാരോരുത്തരുടെയും ദിവസം ആരംഭിക്കുന്നതുതന്നെ മൊബൈൽ ഫോണിൽ സ്പർശിച്ചുകൊണ്ടാണ്. മുൻപ് പത്രം കിട്ടിയില്ലെങ്കിൽ അസ്വസ്ഥരായിരുന്നവർ ഇന്നു രാവിലെ മൊബൈൽ ഫോണ്‍ കണ്ടില്ലെങ്കിൽ അസ്വസ്ഥരാകുന്നു.
മൊബൈൽ ഫോണ്‍ ശരീരത്തിന്റെ ഒരു ഭാഗം പോലെയായി മാറിയിരിക്കുന്നുവെന്നാണ് ഇതു തെളിയിക്കുന്നത്. സ്വന്തം കുഞ്ഞുങ്ങളേക്കാൾ കാര്യമായി മൊബൈൽ ഫോണിനെ കാണുന്ന മാതാപിതാക്കളുടെ മക്കൾ മൊബൈൽ ഫോണിൽ ഒളിഞ്ഞിരിക്കുന്ന വിസ്മയങ്ങളെക്കുറിച്ചന്വേഷിക്കുക സ്വാഭാവികം!
കളിയല്ലേ.. കുഴപ്പമില്ലെന്നു കരുതിയാണ് മാതാപിതാക്കൾ ആദ്യമൊക്കെ മൊബൈൽ ഫോണ്‍ നൽകുന്നതും ഗെയിമുകൾക്കും മറ്റും അനുവദിക്കുന്നതും. എന്നാൽ, സാധാരണ ഗെയിമുകൾ ദിവസങ്ങൾക്കുള്ളിൽത്തന്നെ അവരെ മുഷിപ്പിക്കുന്നു. ആളുകളെ വെടിവച്ചു കൊല്ലുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്യുന്ന ഗെയിമുകളാണ് ഇന്നു മിക്കവർക്കും പ്രിയം. ഇത്തരം ഗെയിമുകളാണു കുട്ടികളെ അക്രമകാരികളാക്കുന്നതും.
കാര്യങ്ങൾ വിവേചിച്ച് അറിയാനുള്ള കഴിവ് ലഭിക്കുന്നതിനു മുൻപേയുള്ള ഈ കളി മറ്റൊരു വിവേചനത്തിലേക്കാകും കുട്ടികളെ നയിക്കുക. സ്ക്രീനിൽ കാണുന്ന രീതിയിലുള്ള ഒരു ജീവിതമാകും അവർ പ്രതീക്ഷിക്കുക. സ്ക്രീനിൽ കാണുന്നത് അനുകരിക്കാനുള്ള ഒരു പ്രവണതയും അവരിലുണ്ടാകുന്നു.
കുടുംബവുമായി സമയം ചെലവഴിക്കാം
എല്ലാ ദിവസവും കുറച്ചു സമയമെങ്കിലും മാതാപിതാക്കൾ കുടുംബത്തിൽ കുട്ടികളുമായി സമയം ചെലവഴിക്കണം. ഈ സമയം മൊബൈൽ ഫോണ്‍ ഉൾപ്പെടെയുള്ള ഡിജിറ്റൽ സ്ക്രീനുകൾ ഓഫ് ചെയ്തു വയ്ക്കണം. ടെക് ഉപവാസം എന്നാണ് മനഃശാസ്ത്രജ്ഞർ ഇതിനു നൽകുന്ന പേര്. ഒരുമിച്ചിരുന്നു വീട്ടുകാര്യങ്ങളും സ്കൂളിലെ വിശേഷങ്ങളും പറയുന്നതിനും കളികളിൽ ഏർപ്പെടുന്നതിനും സാധിക്കണം.
കുട്ടികൾക്കു കുടുംബത്തിൽ അർഹിക്കുന്ന പ്രാധാന്യവും സ്ഥാനവും നൽകുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. വീട്ടിൽ കുട്ടികൾ ഒറ്റപ്പെടുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകരുത്. തനിക്കൊപ്പം എപ്പോഴും മാതാപിതാക്കളുണ്ട് എന്ന തോന്നൽ ഉണ്ടാകണം. കുടുംബ സുഹൃത്തുക്കളുടെ വീടുകളിലേക്കും മറ്റ് ഇഷ്ട ഇടങ്ങളിലേക്കും ഇടയ്ക്കിടെ സന്ദർശനം നടത്തുന്നതും കുട്ടികളുടെ മനസിന് ആനന്ദം പകരും. ചെറിയ ദൂരമുള്ള ഒരുമിച്ചുള്ള നടത്തവും നല്ലതാണ്.
നിയന്ത്രിക്കേണ്ടത് എങ്ങനെ?
കുട്ടികൾ വാശിപിടിക്കുന്പോൾ ഒരു തവണത്തേക്കു നൽകാം എന്നു കരുതി ഒരു കാരണവശാലും ഡിജിറ്റൽ സ്ക്രീനുകൾ കുട്ടികൾക്കു നൽകരുത്. എല്ലാ അർഥത്തിലും അതു തെറ്റായ സന്ദേശമായിരിക്കും കുട്ടികൾക്കു നൽകുക.
വെറുതേ വാശിപിടിച്ചാൽ എന്തും സാധിക്കാമെന്ന ചിന്ത കുട്ടികളിൽ ഉണ്ടാക്കുന്നതിന് ഇതു കാരണമാകും. പിന്നീട് മുഴുവൻ സമയവും സ്ക്രീനുകൾക്കു മുന്നിൽ സമയം ചെലവഴിക്കുകയും ചെയ്യും. ആവശ്യമുള്ളവ മാത്രം കുട്ടികൾക്കു കൊടുക്കുക. സ്ക്രീൻ ഉപയോഗം കൂടുതലുള്ള കുട്ടികൾക്കു സ്ക്രീനുകൾ നൽകുന്നതിനു നിയന്ത്രണം കൊണ്ടുവരിക. സ്ക്രീൻ നൽകുന്നതു ക്രമേണ കുറയ്ക്കുകയും പിന്നീടു പൂർണമായും ഇല്ലാതാക്കുകയും ചെയ്യാം. അഞ്ചു വയസിനു മുകളിലുള്ള കുട്ടികൾക്ക് അത്യാവശ്യമെങ്കിൽ ചുരുങ്ങിയ സമയം മാത്രമായി സ്ക്രീൻ ഉപയോഗം പരിമിതപ്പെടുത്തുക.
സിലിക്കണ്‍വാലിയിലെ മാതാപിതാക്കൾ
ലോക ഐടി വ്യവസായത്തിന്റെ ആസ്ഥാനമായ സിലിക്കണ്‍ വാലിയിലേക്കു പോയാൽ അവിടെ നാം കാണുന്നത് വ്യത്യസ്തമായ കാഴ്ചകളാണ്. അവിടുള്ള ആഗോള ഐടി ഭീമന്മാർ തങ്ങളുടെ കുട്ടികളെ ചെറുപ്പം മുതൽ ടെക്നോളജിയുടെ ലോകത്തു കൈപിടിച്ചു നടത്തുകയാണെന്നു കരുതിയാൽ തെറ്റി.
മൈക്രോ സോഫ്റ്റ് സ്ഥാപകനായ ബിൽ ഗേറ്റ്സ്, ആപ്പിൾ സ്ഥാപകൻ സ്റ്റീവ് ജോബ്സ് തുടങ്ങിയവരൊന്നും 14 വയസുവരെ സ്വന്തം മക്കൾക്കു യാതൊരു ഡിജിറ്റൽ വിനോദോപാദികളും നൽകിയിരുന്നില്ല. ഡിജിറ്റൽ വിനോദോപാദികളുടെ ശക്തിയെക്കുറിച്ച് അവർക്ക് നന്നായി അറിയാമായിരുന്നുവെന്നതു തന്നെ കാരണം. ബിൽ ഗേറ്റ്സ് ആകട്ടെ സ്വന്തം കുട്ടികൾ വീഡിയോ ഗെയിം കളിക്കുന്നതു പോലും വിലക്കിയിരുന്നു. അതിനാൽ അവർക്കു വേണ്ടുവോളം സമയം ഉറങ്ങാൻ ലഭിച്ചിരുന്നുവെന്ന് അദ്ദേഹം പറയുന്നു.
ഭക്ഷണ സമയത്തു തീൻമേശയിൽ മൊബൈൽ ഫോണിനു സ്ഥാനമില്ലായിരുന്നു. മറ്റു കുട്ടികൾക്കു നന്നേ ചെറുപ്പത്തിൽതന്നെ മൊബൈൽ ഫോണ്‍ ലഭിച്ചിരുന്നുവെന്നു പറഞ്ഞു മക്കൾ പരാതിപ്പെട്ടിരുന്നതായും ബിൽ ഗേറ്റ്സ് പറയുന്നു. വൈകുന്നേരങ്ങളിൽ ഒരുമിച്ചിരുന്ന് അത്താഴം കഴിക്കുന്പോൾ ടെലിവഷൻ ഓഫാക്കി തമാശകൾ പറയുകയും ചിരിക്കുകയും ചെയ്തു. നിയന്ത്രണങ്ങൾ കുട്ടികളെ അടിച്ചേൽപിക്കുകയല്ല, മറിച്ചു പറഞ്ഞ് മനസിലാക്കുകയാണു വേണ്ടതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
അടുത്തിടെ യുട്യൂബ് സിഇഒയും അഞ്ച് കുട്ടികളുടെ അമ്മയുമായ സൂസൻ വോജ്സിക്കി പറഞ്ഞത് അവധിക്കാലത്തു തന്റെ കുട്ടികളെ ഫോണ്‍ ഉപയോഗിക്കാൻ പോലും അനുവദിക്കുന്നില്ലെന്നാണ്. ഗൂഗിൾ സിഇഒ ആയ സുന്ദർ പിച്ചൈ 11 വയസു കഴിഞ്ഞ തന്റെ മകനു മൊബൈൽ ഫോണ്‍ നൽകില്ലെന്നു മാത്രമല്ല അധിക സമയം ടിവി കാണാനും അനുവദിക്കില്ല. വളരെ കുറച്ചു സമയം മാത്രമാണ് കുടുംബാംഗങ്ങളെല്ലാം ടെലിവിഷനു മുന്നിൽ ചെലവഴിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
സിലിക്കണ്‍വാലിയിലെ പേരുകേട്ട പല സ്കൂളുകളിലും ഇപ്പോഴും ചോക്ക് ഉപയോഗിച്ച് എഴുതുന്ന ബോർഡുകൾ തന്നെയാണ് ഉപയോഗിക്കുന്നത്. പഠിപ്പിക്കുന്നതു ജീവിതവും.
വഴിമാറുമോ വലിയ രോഗങ്ങൾക്ക്?
അമിതമായ സ്ക്രീൻ ഉപയോഗം കാൻസർ പോലുള്ള വലിയ രോഗങ്ങൾക്കു വഴിമാറുമെന്ന് അടുത്തകാലത്തു സോഷ്യൽ മീഡിയ വഴി വലിയ പ്രചാരണം നടന്നിരുന്നു. എന്നാൽ, ഇതിനു ശാസ്ത്രീയ തെളിവുകൾ ലഭിച്ചിട്ടില്ല. ദീർഘനേരമുള്ള സ്ക്രീനുകളുടെ ഉപയോഗം റെറ്റിനോ ബ്ലാസ്റ്റോമ എന്ന രോഗാവസ്ഥയിലേക്കു നയിക്കുമെന്നായിരുന്നു പ്രചാരണം. കണ്ണിലെ റെറ്റിനയിൽ കണ്ടുവരുന്ന കാൻസറാണ് റെറ്റിനോ ബ്ലാസ്റ്റോമ. അഞ്ചുവയസിൽ താഴെയുള്ള കുട്ടികളിലാണ് ഇതു സാധാരണയായി കണ്ടുവരുന്നത്. നവജാത ശിശുക്കൾക്കു വരെ ഇതിന്റെ രോഗലക്ഷണങ്ങൾ കണ്ടുവരുന്നുണ്ട്.
റെറ്റിനയോടു ചേർന്നുള്ള നാഡികളിലെ കോശങ്ങളിൽ മ്യൂട്ടേഷൻ സംഭവിക്കുകയും വലുതാകുകയും ചെയ്യുന്നു. അപകടകരമായ രീതിയിൽ വളരുന്ന ഈ കോശങ്ങൾ കണ്ണിലെ സാധാരണ കോശങ്ങളെ നശിപ്പിക്കുകയും വളർച്ച പ്രാപിക്കുകയും ചെയ്യും. റെറ്റിനയുടെ മുൻവശത്ത് ഒരു ട്യൂമറായി ഇതു രൂപപ്പെടുകയും ക്രമേണ കാഴ്ച കുറയുകയും ചെയ്യുന്നു.
കണ്ണിന്റെ കൃഷ്ണമണിക്കുള്ളിൽ കാണപ്പെടുന്നു വെളുത്തനിറം, കൃഷ്ണമണി പുറത്തേക്ക് ഉന്തിനിൽക്കുന്ന അവസ്ഥ, കണ്പോളകളിലെ വീക്കം തുടങ്ങിയവയെല്ലാം ഇതിന്റെ പ്രാഥമിക ലക്ഷണങ്ങളാണ്. ജനിതകഘടനയിലെ കാൻസർ കോശങ്ങളുടെ സാന്നിധ്യം മാത്രമാണ് ഈ രോഗത്തിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വടക്കൻ കേരളത്തിൽ ഈ രോഗം തെക്കൻ കേരളത്തെ അപേക്ഷിച്ചു കൂടുതലാണെന്നും കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ നിന്നും ചെന്നൈയിലാണ് മിക്കവരും ചികിത്സയ്ക്കായി പോകുന്നത്.
സ്ക്രീൻ ഉപയോഗം ആരോഗ്യകരമാകണം
ഡിജിറ്റൽ സ് ക്രീനുകളുടെ ഉപയോഗം ആരോഗ്യകരമായിരിക്കണമെന്നു കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസ്(ഇംഹാൻസ്) ഡയറക്ടർ ഡോ.പി.കൃഷ്ണകുമാർ പറയുന്നു.
മൊബൈൽ അഡിക്ഷൻ പ്രശ്നവുമായി ബന്ധപ്പെട്ടു നിരവധി പേരാണ് കൗണ്‍സിലിംഗിനും മറ്റുമായി എത്തുന്നത്. ടെക്നോളജി അഡിക്ഷനുമായി എത്തുന്നവരിൽ അധികവും എന്തെങ്കിലും തരത്തിലുള്ള ഒരു പ്രശ്നം ഉള്ളവരായിരിക്കും. ഉദാഹരണത്തിനു ചില കുട്ടികൾക്കു മറ്റു കുട്ടികളുമായും സമൂഹവുമായും ഇടപഴകുന്നതിനുള്ള കഴിവോ താൽപര്യമോ ഉണ്ടായിരിക്കണമെന്നില്ല. അവർ അന്തർമുഖരായിരിക്കും.
ഇത്തരം പ്രശ്നങ്ങൾ കണ്ടെത്തുകയും ചെറുപ്പത്തിൽത്തന്നെ പരിഹരിക്കുകയും വേണം. വീഡിയോ ഗെയിമുകൾ തികച്ചും അനാരോഗ്യകരവും അനാവശ്യവുമാണെന്നു പറയാം. പഠനത്തിനു കാര്യമായ സമയം ചെലവഴിക്കാത്തവർ ഒരു ഹോബിയായാണ് ഇത്തരം സ്ക്രീനുകളെ കാണുന്നത്. മുറിക്കുള്ളിൽ അടച്ചിരിക്കാതെ വീടിനു പുറത്തു ആരോഗ്യകരമായി സമയം ചെലവഴിക്കാനുള്ള അവസരം കുട്ടികൾക്കു നൽകണം.
മാതാപിതാക്കളോടു മനഃശാസ്ത്രജ്ഞനു ചോദിക്കാനുള്ളത്
സ്ക്രീനിന്റെ സാമീപ്യമില്ലാതെ മറ്റു പ്രവർത്തനങ്ങളിലും കളികളിലും ഏർപ്പെടാൻ നിങ്ങൾക്കു കഴിയുന്നുണ്ടോ?
ഫോണ്‍ പരിശോധിക്കാതെ നിങ്ങൾക്കു വെറുതേ ഇരിക്കാനും കുടുംബവുമായി സംസാരിക്കാനും കഴിയുന്നുണ്ടോ? ഫേസ്ബുക്ക് പരിശോധിക്കാതെ നിങ്ങൾക്ക് അത്താഴം കഴിക്കാനും മുഖാമുഖ സംഭാഷണം നടത്താനും കഴിയുന്നുണ്ടോ? ദിവസം അവസാനിക്കുന്പോൾ ഉറങ്ങും മുൻപ് ഫോണിലെ മെസേജുകളും അപ്ഡേഷനുകളും നോക്കാതിരിക്കാൻ നിങ്ങൾക്കു സാധിക്കുമോ?
പ്രഭാതത്തിൽ എഴുനേറ്റാലുടൻ ഫോണ്‍ തിരയാതിരിക്കാൻ നിങ്ങൾക്കു സാധിക്കുമോ? ഈ ചോദ്യങ്ങളോടുള്ള മറുപടി ഇല്ല എന്നാണെങ്കിൽ നിങ്ങൾ മാതാപിതാക്കളാണ് കുറ്റക്കാർ. നിങ്ങളും ഡിജിറ്റൽ സ്ക്രീനിന്റെ മാന്ത്രിക വലയത്തിലാണ്.
സ്ക്രീനിൽ കുരുങ്ങുന്ന കുട്ടികൾ / റിച്ചാർഡ് ജോസഫ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
നിഷേധിക്കരുത്, നിയന്ത്രിക്കാം
ഡിജിറ്റൽ സ്ക്രീനുകൾക്ക് അടിമകളായ കുട്ടികൾക്കു സ്ക്രീൻ നിഷേധിക്കുകയല്ല, മറിച
സ്ക്രീൻ അഡിക്ഷനും ഡിഅഡിക്ഷൻ കേന്ദ്രങ്ങളും!
സ്ക്രീൻ അഡിക്ഷനുമായി ബന്ധപ്പെട്ടുള്ള ചികിത്സകൾക്ക് ഇന്ന് ഇന്ത്യയിൽ നിരവധി ഡിഅ
ഒളിഞ്ഞിരിക്കുന്ന അപകടങ്ങള്‍
മൊബൈല്‍ ഫോണും കംപ്യൂട്ടറുമൊന്നും പ്രചാരം നേടാതിരുന്ന കാലത്ത് നമ്മുടെ കുട്ടികള്‍
ഡിജിറ്റൽ കളികളുടെ കാണാപ്പുറങ്ങൾ
പഠനത്തിൽ സ്കൂളിൽ ഒന്നാമനായിരുന്ന ആറാം ക്ലാസുകാരനെ മാതാപിതാക്കൾ മനഃശാസ്ത്രജ
സ്ക്രീൻ എന്ന ലഹരി
ഒന്നര വയസുള്ള കുട്ടിക്കു കളിക്കാൻ മൊബൈൽ ഫോണും ടാബ്ലറ്റും. പുതിയ വീഡിയോകൾ ക
Latest News
മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിനു തീപിടിച്ചു
ആന എഴുന്നള്ളിപ്പ്: കോടതി മാർഗനിർദേശങ്ങൾ പ്രായോഗികമല്ല; ഉന്നതതലയോഗം ചേരുമെന്ന് മന്ത്രി കെ. രാജൻ
വിസിമാരെ നിയമിച്ചത് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ: ഗവർണർ
ഡൽഹിയിൽ പിവിആർ സിനിമ തീയറ്ററിനു സമീപം സ്ഫോടനം, ആളപായമില്ല
എം.എം. ലോറന്‍സിന്റെ മൃതദേഹം വിട്ടുകിട്ടണം: മകളുടെ ഹര്‍ജിയിൽ ചൊവ്വാഴ്ച വിശദമായ വാദം
Latest News
മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിനു തീപിടിച്ചു
ആന എഴുന്നള്ളിപ്പ്: കോടതി മാർഗനിർദേശങ്ങൾ പ്രായോഗികമല്ല; ഉന്നതതലയോഗം ചേരുമെന്ന് മന്ത്രി കെ. രാജൻ
വിസിമാരെ നിയമിച്ചത് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ: ഗവർണർ
ഡൽഹിയിൽ പിവിആർ സിനിമ തീയറ്ററിനു സമീപം സ്ഫോടനം, ആളപായമില്ല
എം.എം. ലോറന്‍സിന്റെ മൃതദേഹം വിട്ടുകിട്ടണം: മകളുടെ ഹര്‍ജിയിൽ ചൊവ്വാഴ്ച വിശദമായ വാദം
Top