നവരാത്രി സ്പെഷൽ: പാചകക്കുറിപ്പ്
ഇന്ദു നാരായൺ
1. ബട്ടൂര
ചേരുവകൾ
മൈദ - 2 കപ്പ്
ഉപ്പ് - കാൽ ടീ സ്പൂണ്
റവ - 2 ടേബിൾ സ്പൂൺ
തൈര് -4 ടേബിൾ സ്പൂൺ
എണ്ണ - ഒരു ടേബിൾ സ്പൂൺ + വറുക്കാൻ
ബേക്കിംഗ് പൗഡർ - അര ടീ സ്പൂണ്
സോഡാപ്പൊടി - 1 നുള്ള്
ചൂടുവെള്ളം - അര കപ്പ്
ഉണ്ടാക്കുന്ന വിധം
ഒരു വലിയ ബൗളിൽ മൈദ, റവ, ഉപ്പ് എന്നിവ എടുക്കുക. തൈരും ഒരു ടേബിൾ സ്പൂണ് എണ്ണയും ചേർത്ത് എല്ലാം തമ്മിൽ നന്നായ യോജിപ്പിക്കുക. ഇനി ബേക്കിംഗ് പൗഡറും സോഡാപ്പൊടിയും ചേർത്തു വീണ്ടും ഇളക്കുക.
1/4 കപ്പ് ചൂടുവെള്ളം ഒഴിച്ച് മാവ് നന്നായി കുഴയ്ക്കുക. മിച്ചമുള്ള വെള്ളവും ആവശ്യമെങ്കിൽ ചേർക്കാം. മാവ് നല്ല മയമുള്ളതാക്കി 2-4 മണിക്കൂർ അടച്ചുവയ്ക്കുക.
ഇനി ഇത് എട്ട് സമഭാഗങ്ങളാക്കുക. ഈ ഉരുളകൾക്കുമീതേ എണ്ണ തടവി അല്പനേരം വച്ചതിനു ശേഷം വട്ടത്തിൽ പരത്തുക. ചൂടെണ്ണയിൽ ഇട്ട് വറത്തു കോരുക.
2. ചണമസാല ചേരുവകൾ
കടല - ഒരു കപ്പ്
വെള്ളം - ഒന്നര കപ്പ്
മസാലക്ക്: എണ്ണ - രണ്ട് ടേ. സ്പൂണ്
പട്ട- അര ടേ. സ്പൂണ് നീളത്തിൽ
ബേലീഫ് - 1 ചെറുത്
ഗ്രാന്പൂ, ഏലയ്ക്ക - 2 എണ്ണം വീതം
സവാള - 2 എണ്ണം ചെറുതായരിഞ്ഞത്
പച്ചമുളക് - 1 പിളർന്നത്
ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് - 3 ടേ. സ്പൂണ്
തക്കാളി - 3 എണ്ണം, പൾപ്പെടുത്തത്
ഉപ്പ് - പാകത്തിന്
മഞ്ഞൾ - കാൽ ടീ സ്പൂണ്
കാഷ്മീരി മുളകുപൊടി - ഒന്നര ടീ സ്പൂണ്
ഗരം മസാലപ്പൊടി - മുക്കാൽ ടീ സ്പൂണ്
ഗരം മസാലപ്പൊടി - മുക്കാൽ ടീ സ്പൂണ്
മല്ലിപ്പൊടി - 2 ടീ സ്പൂണ്
ജീരകപ്പൊടി - അര ടീ സ്പൂൺ
കസൂരി മേത്തി - ഒരു ടീ സ്പൂണ്
ഉലുവയില ഉണക്കി പൊടിച്ചത്,
മല്ലിയില - 2 ടേ. സ്പൂണ്, പൊടിയായരിഞ്ഞത്.
കടല കഴുകി നാലു കപ്പ് വെള്ളത്തിൽ ഇട്ട് എട്ടു മണിക്കൂർ കുതിർക്കുക. വെള്ളം തോർത്തിയെടുത്തു നന്നായി കഴുകി വെള്ളമൊഴിച്ച് അടച്ച് 5-6 വിസിൽ കേൾക്കുംവരെ വേവിച്ചു വാങ്ങുക. കടല വെന്ത് മയമായിരിക്കണം.
ഒരു വലിയ പാൻ ചൂടാക്കി എണ്ണ ഒഴിച്ചു ചൂടാക്കുക. പട്ട, ഗ്രാന്പൂ, ഏലയ്ക്ക, ബേലീഫ് എന്നിവയിടുക. പൊട്ടിത്തുടങ്ങുന്പോൾ സവാളയും പച്ചമുളകും കേട്ട് പൊൻനിറമാകുംവരെ വറക്കുക. ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് ചേർക്കുക- ഒരു മിനിറ്റ് വഴറ്റുക.
തക്കാളി പൾപ്പും ഉപ്പും ചേർക്കുക. നല്ല കട്ടിയായി വരുന്പോൾ മുളകുപൊടി, മഞ്ഞൾ, മല്ലിപ്പൊടി, ഗരം മസാലപ്പൊടി, ജീരകപ്പൊടി എന്നിവ ചേർത്തു മസാലയുടെ നല്ല ഒരു മണം വന്നുതുടങ്ങിയാൽ (3-4 മിനിറ്റ് വറക്കുക) മിക്സി ജാറിലാക്കി ആറിയ ശേഷം തരുതരുപ്പായി അരയ്ക്കുക.
രണ്ട് ടേബിൾ സ്പൂണ് കടല വേവിച്ചതുകൂടി ചേർത്ത് അരയ്ക്കുക. ഇതു പാനിലേക്കു വിളന്പുക. കടല വേവിച്ച ഒന്നേകാൽ കപ്പ് വെള്ളവും കടലയും ചേർക്കുക.
ഒരു കപ്പ് വെള്ളംകൂടി ചേർക്കാം. നന്നായിളക്കി 15 മിനിറ്റ് ചെറുതീയിൽ വച്ചു വേവിച്ചു വിളന്പുക. കസൂരി മേത്തി ഇടുക. മല്ലിയില ഇട്ട് അലങ്കരിക്കുക.