ബർഗർ
നെടുകെ പിളർന്ന ബണ്ണിനുള്ളിൽ
മൃതിയടഞ്ഞ കോഴികൾ
അസ്തിത്വമില്ലാതെ ചിരിക്കുന്നു.
ഹേ മനുഷ്യാ "വാ'യൊന്നു
പിളർന്നു ഭക്ഷിക്കുവാൻ
വന്നാട്ടെ.. ഇവിടെ വന്നാട്ടെ..
പലതുണ്ട് തരമുണ്ട്
ഉള്ളിൽ പലതുമുണ്ട്
ഇലയുണ്ട് ചീസുണ്ട്
പച്ചക്കറിയുമുണ്ട്.
വിരൽപോലെ നീളം പൊരിച്ച
ഉരുളക്കിഴങ്ങു തരാം
കൂടെ കുടിക്കുവാൻ
ചായംകലക്കിയ പാനീയമുണ്ട്.
മേൽതുണിയിട്ട എന്നെ
കഴിക്കുവാൻ നീ
കൈ കഴുകാതെ വന്നാട്ടെ..
വാ പിളർന്നു വന്നാട്ടെ...
നിറഞ്ഞ വയറോടെ പോകു..
ഞാൻ വെറുമൊരു ബർഗറല്ല
ജങ്ക് ഫുഡിൽ കേമൻ
പല നാട്ടിൽ പലരും
പല പേരുകൾ ചേർത്ത് വിളിക്കുന്നു..
ആയിരങ്ങളുടെ
അത്താണിയായി മാറുമ്പോൾ
ആസ്വദിച്ച് ഭുജിക്കുന്നവൻ
"ആഹാ' ചൊല്ലുന്നു ബഹുകേമനാം
ആഹാരം ഇതാണ് "ബർഗർ'.
വിനീത് വിശ്വദേവ്