മരണം പൂക്കുന്ന പാടങ്ങള്‍
തരിശായ പാടത്തിനരികിലെ മരക്കൊന്പിലിരുന്ന കിളി തന്റെ ഇണയോട് പറഞ്ഞു. നമുക്ക് പോയി ആ കര്‍ഷകനെ നോക്കാം. അയാള്‍ വരുന്നുണ്ടെങ്കില്‍ നമുക്ക് മുന്‍പത്തെ പോലെ ഇവിടെ തന്നെ കൂടുകൂട്ടാം.
ഇന്നെങ്കിലും വരാതിരിക്കില്ല എത്രയോ കാലമായി നമ്മെ പോറ്റുന്ന മണ്ണാണിത്. അദ്ദേഹത്തിന് എന്തു പറ്റിയെന്ന് നമുക്കൊന്ന് പോയി നോക്കിയിട്ട് വരാം.
അവര്‍ പറന്നുപറന്നു കര്‍ഷകന്റെ വീടിന്റെ മുകളില്‍ എത്തി. നിറയെ ആള്ക്കാര്, അവര്‍ പരസ്പരം നോക്കി താഴ്ന്നു പറന്ന് കര്‍ഷകന്റെ ജീവനറ്റ ശരീരം കണ്ടവര്‍ തിരികെ പറന്ന് മുഖാമുഖമായി മരക്കൊമ്പില്‍ ഇരുന്നു.
ഒരു വലിയ ആള്‍ക്കൂട്ടം പ്രതിഷേധ മുദ്രാവാക്യങ്ങളുമായി ഉച്ചവെയിലിനെ വകവയ്ക്കാതെ കടന്ന് പോയെങ്കിലും കിളികള്‍ നിശബ്ദരായിരുന്നു.
സുഭാഷ് പയ്യാവൂർ