പെണ്‍കുട്ടികളുടെ നെറ്റിയിൽ ഇപ്പോൾ മിന്നിത്തിളങ്ങുന്നത് വപ്പൊട്ടാണ്. അടുത്തിടെവരെ പൊട്ടുകുത്താതിരുന്ന പെണ്‍കുട്ടികളും വപ്പൊട്ടിലേക്കു തിരിഞ്ഞിരിക്കുന്നു.

നടി വിദ്യാ ബാലനാണു വലിയ വപ്പൊട്ടിെൻറ പ്രചാരക എന്നുവേണമെങ്കിൽ പറയാം. പൊതുവേദികളിലും മറ്റും അവർ വലിയ വപ്പൊട്ടു തൊട്ട് എത്തിയതോടെ നമ്മുടെ ടീനേജേഴ്സും വപ്പൊട്ടിനു പിന്നിൽ ക്യൂ നിന്നു തുടങ്ങി. പൂർണിമ ഇന്ദ്രജിത്ത് വസ്ത്രത്തിെൻറ നിറത്തിന് അനുസരിച്ച് പൊട്ടു തൊടുന്നതു പെണ്‍കുട്ടികൾക്കിടയിലെ സംസാര വിഷയം കൂടിയാണ്.

പണ്ടൊക്കെ ചാന്തോ കണ്‍മഷിയോ കൊണ്ടാണു പൊട്ടു കുത്തിയിരുന്നത്. എന്നാൽ ഇന്ന് ആ സ്ഥാനം സ്റ്റിക്കർ പൊട്ടുകൾ കൈയടക്കിയിരിക്കുന്നു.

കൂടുതൽ അലങ്കാരങ്ങളൊന്നും ഈ വപ്പൊട്ടിൽ ഉണ്ടാവില്ല. പിന്നെ കല്ലോ മുത്തോ വേണമെന്നുള്ളവർക്കായി അത്തരത്തിലുള്ള വട്ടപ്പൊട്ടുകളും റെഡിയാണ്. വലിയ വട്ടപ്പൊട്ടിനുള്ളിലായി ഒരു കൊച്ചു കല്ല്. അതു വെള്ളയോ പച്ചയോ നീലയോ എന്തു നിറത്തിലുമാകാം. വട്ടപ്പൊട്ടുകളിലും വെള്ളയും ചുവപ്പും നിറങ്ങളിലുള്ള പൊുകൾക്കാണു ഡിമാൻഡ്.


വസ്ത്രത്തിെൻറ നിറത്തിനു ചേരുന്ന വലിയ പൊട്ടുകളുമുണ്ട്. ചാന്തുപൊട്ടാണു വേണ്ടതെങ്കിൽ അതും വിൽപനയ്ക്കുണ്ട്. വിവിധ നിറത്തിലുള്ള ചാന്ത്പൊട്ടുകൾക്ക് 20 രൂപ മുതലാണ് വില. സ്റ്റിക്കർ പൊട്ടുകൾ അഞ്ചു രൂപ മുതൽ ലഭ്യമാണ്.

ശിവ