മേബലൈൻ ഫാഷൻ വീക്ക് ശേഖരം
Friday, December 2, 2016 7:06 AM IST
മേബലൈൻ ന്യൂയോർക്ക് പുതിയ വിവിഡ് മേക്കപ്പ് ശേഖരം, ബോൾഡ് ആൻഡ് സെക്സി ട്രെൻഡ്സ് വിപണിയിലെത്തിച്ചു. കുലീനതയും വശ്യതയും പകരുന്ന ഐലൈനറുകൾ, ശരീര നിറങ്ങൾക്ക് അനുയോജ്യമായ ലിപ്കളറുകൾ എന്നിവ ഇതിൽ ഉൾപ്പെടും. ചുവപ്പ്, ഓറഞ്ച്, പിങ്ക് നിറങ്ങളെ അവലംബിച്ച് 13 നിറഭേദങ്ങളാണ് ഈ ഉൽപന്നങ്ങൾക്കുള്ളത്.
മുഖകാന്തി വർദ്ധിപ്പിക്കുന്ന ഗ്രീൻ വെൽവറ്റ് സോഫ്റ്റ് മാറ്റ് ഹൈഡ്രേറ്റിംഗ് ഫൗണ്ടേഷൻ, നയനങ്ങൾക്ക് കൂടുതൽ ചാരുത പകരുന്ന ഡ്രാമാ ജെൽ ലൈനർ, ലാഷ് സെൻസേഷണൽ മസ്കാര എന്നിവയും പുതിയ മേക്കപ്പ് ഉൽപന്ന ശ്രേണിയിൽ ഉൾപ്പെടും.
കളർ സെൻസേഷണൽ വിവിഡ് മാറ്റ് ലിപ്സ്റ്റിക് ബോൾഡ് നിറത്തോടൊപ്പം ഈർപ്പം നിറഞ്ഞ ഭംഗി ലഭ്യമാക്കും. വില 700 രൂപ. പുഷ്ടിയുള്ള നറും തേൻ ഈ ലിപ്സ്റ്റിക്കിന് ഹൃദ്യമായ രുചി പകരും. 13 ആകർഷക നിറങ്ങളിൽ ലഭ്യമാണ്. വില 475 രൂപ.
ഡ്രീം വെൽവെറ്റ് സോഫ്റ്റ് മാറ്റ് ഹൈഡ്രേറ്റിംഗ് ഫൗണ്ടേഷൻ ചർമ്മം വിണ്ടു കീറുന്നത് തടയുന്നതോടൊപ്പം 12 മണിക്കൂർ നനവ് നിലനിർത്തും ഒപ്പം ത്വക്കിൽ അഴുക്കുകൾ അടിയുന്നത് തടയുകയും ചെയ്യും. വില 700 രൂപ.
ലാസ്റ്റിംഗ് ഡ്രാമ ജെൽ ലൈനർ 36 മണിക്കൂർ സമയത്തേക്ക് വെള്ളം വീണാൽ മാഞ്ഞുപോകാത്ത ക്രീമി ബ്ലാക്ക് ജെൽ ലൈനർ ആണ്. വില 475 രൂപ.
ലാഷ് സെൻസേഷണൽ മസ്കാര ഉപയോഗിച്ച് ഇടതൂർന്ന കൺപീലികൾ സ്വന്തമാക്കാം. മസ്കാരയിലെ ഫ്രഷ് ലിക്വിഡ് ഫോർമുല കൺപീലികളുടെ നീളവും സ്വഭാവവും അനുസരിച്ച് പീലികളുടെ തുടക്കം മുതൽ അറ്റം വരെ പ്രവർത്തിക്കുന്നു. വില 500 രൂപ.