ലൈംഗികബന്ധം എന്നത് കീഴടങ്ങലോ, കീഴ്പ്പെടുത്തലോ അല്ല. പരസ്പരം പങ്കുവയ്ക്കലാണ്. ഒരിക്കലും ഒരാളുടെ ലൈംഗിക താല്പര്യം പങ്കാളിയിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുത്. ഇത് ലൈംഗികത വിരസവും വെറുപ്പു നിറഞ്ഞതുമാക്കും.

പങ്കാളിയുടെ ലൈംഗിക താൽപര്യങ്ങൾ അറിയാൻ ശ്രമിക്കണം. ഇരുവരും തുറന്നു സംസാരിച്ച് നന്നായി മനസിലാക്കണം. ലൈംഗികബന്ധത്തിൽ തന്റെ പങ്കാളി സന്തോഷിക്കുന്നു എന്നറിയുമ്പോഴാണ് അതിൽ ഏറ്റവും അധികം ആനന്ദം ലഭിക്കുന്നത്. സ്നേഹം പ്രകടിപ്പിക്കുകയും തുറന്നു സംസാരിക്കുയും വേണം.