സംഭോഗവിഷയത്തിൽ ഒരാൾ മറ്റൊരാളിൽ നിന്ന് വ്യത്യസ്തനായിരിക്കുമെന്ന നിഗമനത്തിൽ എത്താമെന്നല്ലാതെ എത്രതവണ സംഭോഗത്തിൽ ഏർപ്പെടാമെന്ന് തീർപ്പുകൽപ്പിക്കാനാവില്ല. വിവാഹ ജീവിതത്തിന്റെ ആദ്യഘട്ടത്തിലും അവധിക്കും മാത്രം കണ്ടുമുട്ടുന്ന സന്ദർഭങ്ങളിലും ഭാര്യാഭർത്താക്കന്മാർ കൂടുതൽ സംഭോഗപ്രിയരായി കാണപ്പെടുക സ്വാഭാവികമാകുന്നു. അവരവരുടെ താൽപര്യവും സന്ദർഭങ്ങളും നോക്കി ആരോഗ്യം അനുസരിച്ച് എത്രതവണ, എങ്ങനെ എന്നെല്ലാം അവരവർ തന്നെ നിശ്ചയിക്കേണ്ടതാണ്.


പക്വത വന്ന ദമ്പതികൾ സംഭോഗത്തിന്റെ എണ്ണത്തിനല്ല പ്രാധാന്യം നൽകുന്നത്, പ്രത്യുത ഓരോ സംഭോഗത്തിൽ നിന്നും കൊള്ളുകയും കൊടുക്കുകയും ചെയ്യുന്ന സുഖാനുഭൂതിക്കാണ്.