ഡയബെറ്റിക് ലൈംഗിക ശേഷിയെ കാര്യമായി ബാധിക്കും. പ്രമേഹരോഗം രക്‌തധമനികളെയും ഞരമ്പുകളെയും ബാധിക്കുമ്പോൾ ഉത്തേജനം അവതാളത്തിലാകുന്നു. അവിടെയാണ് സിൽഡിനാഫിൽ പോലെയുള്ള മരുന്നുകൾ സഹായിക്കുന്നത്. പക്ഷേ, ഒരു പരിധി കഴിഞ്ഞാൽ ഞരമ്പുകൾ വേണ്ട രീതിയിൽ പ്രവർത്തിക്കാതിരിക്കുമ്പോൾ ഈ മരുന്നിനും ഫലമില്ലാതാകുന്നു. അപ്പോൾ വേറെ ചികിത്സകൾ ചെയ്യേണ്ടതായി വരും.

ലൈംഗികബന്ധവേളയിൽ ഉത്തേജനം ലഭിക്കുന്നത് മാംസപേശികളുടെ പ്രവർത്തനം പോലെയല്ല. ബലൂൺ വീർക്കുന്നതുപോലെ രക്‌തപ്രവാഹം കൊണ്ട് ലിംഗം വികസിക്കുന്നു. ഈ രക്‌തം തിരിച്ചു ശരീരത്തിലേക്ക് ഒഴിഞ്ഞുപോകാതെ അല്പനേരം ചില രാസപ്രവർത്തനങ്ങളാൽ തടഞ്ഞു നിർത്തപ്പെടുന്നു. സ്ഖലനം സംഭവിച്ചാലോ വികാരം കുറഞ്ഞാലോ കെട്ടിനിന്ന രക്‌തം ശരീരത്തിലേക്ക് തിരികെ ഒഴുകുന്നു. ഈ സംഭവവികാസങ്ങളെ നിയന്ത്രിക്കുന്നത് ഞരമ്പുകളും രക്‌തനാഡികളും മറ്റുമാണ്.


കൂടാതെ ലിംഗത്തിലെ നാഡിഞരമ്പുകളുടെ പ്രവർത്തനക്ഷമത തിട്ടപ്പെടുത്താൻ ആധുനിക ടെസ്റ്റുകൾ ഇന്ന് നിലവിലുണ്ട്. പ്രശ്നമെന്താണെന്നു നിർണയിച്ച ശേഷം പരിഹാരമാർഗങ്ങൾ കണ്ടെത്താം.