ഗർഭപാത്രം നീക്കം ചെയ്താൽ ലൈംഗികബന്ധം സാധ്യമാകുമോ?
Friday, July 24, 2015 12:55 AM IST
ഗർഭാശയം നീക്കം ചെയ്തശേഷം മൂന്നുമാസത്തിനുശേഷം ലൈംഗികബന്ധം തുടരാവുന്നതാണ്. എന്നാൽ ഗർഭാശയം നീക്കം ചെയ്തതിനുശേഷം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ചിലർക്ക് ചില വ്യത്യാസങ്ങൾ അനുഭവപ്പെടാറുണ്ട്.
സ്കാൻ ചെയ്തപ്പോൾ എന്റെ ഗർഭാശയത്തിൽ ചെറിയ മുഴയുണ്ട്. പ്രസവം നിറുത്തിയതുകൊണ്ട് ഗർഭപാത്രം നീക്കം ചെയ്യുന്നതാണ് നല്ലതെന്ന് ഡോക്ടർ പറഞ്ഞു. ഇതു ശരിയാണോ?
ആർത്തവ സമയത്ത് വലിയ പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിൽ ചെറിയ മുഴ ഉള്ളതുകൊണ്ടു മാത്രം ഗർഭപാത്രം എടുത്തുമാറ്റേണ്ട ആവശ്യം വരുന്നില്ല. ആർത്തവ സമയത്തു രക്‌തസ്രാവം കൂടുതലാണെങ്കിൽ മരുന്നുകൾകൊണ്ടു കുറയ്ക്കാം. പക്ഷേ, ആ സമയത്തു നല്ല വേദനയും രക്‌തസ്രാവവും ഉണ്ടെങ്കിൽ ഗർഭപാത്രം ശസ്ത്രക്രിയയിലൂടെ എടുത്തു കളയുന്നതാണ് നല്ലത്. മുഴകൾ നീക്കം ചെയ്താൽ വീണ്ടും മുഴകൾ ഗർഭാശയത്തിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഡോക്ടർ പറഞ്ഞതു ശരിയാണ്. 35 വയസിന് താഴെയുള്ള സ്ത്രീകൾക്ക് ഒന്നോ രണ്ടോ മുഴകൾ മാത്രമേ യുള്ളുവെങ്കിൽ പ്രത്യേകിച്ചും ഗർഭധാരണം ആവശ്യമാണെങ്കിൽ മുഴമാത്രം എടുത്തുകളയാം. കുറച്ചുകാലം കഴിഞ്ഞ് ആവശ്യം വരികയാണെങ്കിൽ ഒരു ശസ്ത്രക്രിയ കൂടി വേണ്ടിവന്നേക്കുമെന്ന് മനസിലാക്കണം.
അതുകൊണ്ട് ചെറിയ മുഴകൾ ഉള്ളവരും ആർത്തവസമയത്ത് വലി യ ബുദ്ധിമുട്ടില്ലാത്തവരും ഒന്നോ രണ്ടോ ഗുളികകൾ ഉപയോഗിച്ചാൽ മുഴ സംബന്ധമായ വിഷമതകൾ ഒഴിവാക്കാനാവുന്നവരും കുറച്ചുകാലം കൂടി കഴിഞ്ഞ് ശസ്ത്രക്രിയ നടത്തിയാൽ മതിയാവും. ഇപ്പോൾ മുഴയുടെ വലിപ്പം കുറയ്ക്കാൻ മരുന്നുകളും ലഭ്യമാണ്.