സിഒപിഡി സാധ്യത കുറയ്ക്കാം
Thursday, November 21, 2024 1:16 PM IST
ശ്വാസനാളങ്ങള്‍ അടഞ്ഞു പോവുകയും ശ്വാസകോശങ്ങളുടെ പ്രവര്‍ത്തനം വളരെ മന്ദഗതിയിലാകുകയും ചെയ്യുന്ന അവസ്ഥയാണ് ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമൊണറി ഡിസീസ്(സിഒപിഡി).
അപകട ഘടകങ്ങള്‍
· പുകവലി
· വായുമലിനീകരണം
· ജനിതകം
· പ്രായം
· കുട്ടിക്കാലത്ത് ആവര്‍ത്തിച്ചുള്ള ശ്വാസകോശ സംബന്ധമായ അണുബാധകള്‍ ഉണ്ടാകുന്നത്
സ്ഥായിയായി ശ്വാസനാളങ്ങളെ ബാധിക്കുന്ന ഈ രോഗം ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് മരണകാരണമായ രോഗങ്ങളില്‍ മൂന്നാം സ്ഥാനത്താണ്.
90% സിഒപിഡി മരണങ്ങളും അവികസിത-വികസ്വര രാജ്യങ്ങളുലെ 70 വയസിനു താഴെയുള്ളവരിലാണ് സംഭവിക്കുന്നത്.
ലോകമെമ്പാടുമുള്ള അനാരോഗ്യത്തിന്റെ ഏഴാമത്തെ പ്രധാന കാരണമാണ് സിഒപിഡി. വികസിത രാജ്യങ്ങളില്‍ സിഒപിഡിയുടെ 70% കാരണം പുകവലിയാണ്.
അതേസമയം അവികസിത-വികസ്വര രാജ്യങ്ങളില്‍ 30-40% സിഒപിഡി കേസുകളാണ് പുകവലി മൂലം ഉണ്ടാകുന്നത്. അന്തരീക്ഷ മലിനീകരണവും പുകയടുപ്പിലെ പുകയുമാണ് മറ്റു കാരണങ്ങള്‍.
പ്രതിരോധം
സിഒപിഡിയെക്കുറിച്ചുള്ള അറിവ് രോഗപ്രതിരോധത്തിന് വഴിയൊരുക്കുന്നു. സിഒപിഡിയെ ചെറുക്കുന്നതില്‍ അപകടസാധ്യതാ ഘടകങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് തീര്‍ത്തും ഒഴിവാക്കേണ്ടതാണ്.
ശ്രദ്ധിക്കുക
· പുകവലി ഉപേക്ഷിക്കുക. അതോടൊപ്പം മറ്റൊരാള്‍ പുകവലിക്കുമ്പോള്‍ ആ പുക ശ്വസിക്കാതിരിക്കുക.
· വീട്ടിലെ പുകയടുപ്പില്‍ നിന്നു മാലിന്യം കത്തിക്കുമ്പോഴും ഉള്ള പുക ശ്വസിക്കുന്നത് ഒഴിവാക്കുക.
· വ്യായാമം ചെയ്യുന്നത് ശീലമാക്കുക. അതുവഴി നിങ്ങളുടെ ശ്വാസകോശ പ്രവര്‍ത്തനവും പൊതുവായ ആരോഗ്യവും മെച്ചപ്പെടുത്താനാകും.
· പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനായി സമീകൃതാഹാരം ശീലമാക്കുക.
· ആസ്ത്മ, പ്രമേഹം, ഹൈപ്പര്ടെന്ഷന് തുടങ്ങിയ അസുഖങ്ങള്‍ നിയന്ത്രണ വിധേയമാക്കുക.
· സിഒപിഡിയെക്കുറിച്ച് കൃത്യമായ അറിവ് നേടുക.
വിവരങ്ങൾ - ഡോ.സോഫിയ സലിം മാലിക്
സീനിയർ കൺസൾട്ടന്റ്- പൾമോണളജിസ്റ്റ്, അലർജി, ഇമ്യൂണോളജി & സ്ലീപ് കൺസൾട്ടന്റ്
എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം