സിഒപിഡി ഉണ്ടാകുന്നത് എങ്ങനെ?
Wednesday, November 20, 2024 1:00 PM IST
"നിങ്ങളുടെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം അറിയുക' എന്നതാണ് ഈ വര്‍ഷത്തെ ലോക ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമൊണറി ഡിസീസ് (COPD) ദിനത്തിന്റെ വിഷയം. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം മനസിലാക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുകാട്ടാനാണ് ഈ ദിനം ആചരിക്കുന്നത്.
സ്പൈറോമെട്രി പരിശോധന
സ്പൈറോമെട്രി ടെസ്റ്റ് ഉപയോഗിച്ച് ശ്വാസനാളത്തിലെ തടസവും മറ്റു പ്രശ്നങ്ങളും കണ്ടെത്താം. ശ്വാസകോശ പ്രവര്‍ത്തന പരിശോധന അല്ലെങ്കില്‍ സ്പൈറോമെട്രിയിലൂടെ ശ്വാസകോശാരോഗ്യം മാത്രമല്ല, നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തെപ്പറ്റിയും അറിയാന്‍ കഴിയുന്നു.
സിഒപിഡി ഉള്‍പ്പെടെയുള്ള മറ്റു ശ്വാസകോശ രോഗങ്ങളുടെ നേരത്തെയുള്ള രോഗനിര്‍ണയത്തിനും ചികിത്സയ്ക്കും കൃത്യമായ ഇടവേളകളിലുള്ള സ്പൈറോമെട്രി പരിശോധന വഴിയൊരുക്കുന്നു.
ശ്വാസകോശ ആരോഗ്യത്തിന് ഭീഷണിയാകുന്നത്
പുകയിലയുടെ ഉപയോഗം, വായു മലിനീകരണം, ശ്വാസകോശ സംബന്ധമായ അണുബാധകള്‍ എന്നിവ ഭാവിയില്‍ ശ്വാസകോശത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. ഈ ശീലങ്ങള്‍ പിന്നീട് ജീവിതത്തില്‍ വിട്ടുമാറാത്ത ശ്വാസകോശരോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമൊണറി ഡിസീസ് (സിഒപിഡി)
ശ്വാസനാളങ്ങള്‍ അടഞ്ഞു പോവുകയും ശ്വാസകോശങ്ങളുടെ പ്രവര്‍ത്തനം വളരെ മന്ദഗതിയിലാകുകയും ചെയ്യുന്ന അവസ്ഥ.
ലക്ഷണങ്ങൾ
ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമൊണറി ഡിസീസിന്റെ പ്രധാന ലക്ഷണം ആയാസമുള്ള ജോലികള്‍ ചെയ്യുമ്പോള്‍ അനുഭവപ്പെടുന്ന കിതപ്പും ശ്വാസതടസവുമാണ്.
സിഒപിഡി വർധിക്കുമ്പോള്‍
സിഒപിഡി വർധിക്കുമ്പോള്‍ പതിവായി ചുമ, ശ്വാസതടസം എന്നിവ അനുഭവപ്പെടാം. ഇത് തീവ്രമാകുമ്പോള്‍, ശരീരത്തില്‍ ഓക്സിജന്റെ അളവ് കുറയുകയും ക്രമേണ ശ്വാസതടസത്തിനും സാധ്യതയുണ്ട്.
വിവരങ്ങൾ - ഡോ.സോഫിയ സലിം മാലിക്
സീനിയർ കൺസൾട്ടന്റ്- പൾമോണളജിസ്റ്റ്, അലർജി, ഇമ്യൂണോളജി & സ്ലീപ് കൺസൾട്ടന്റ്എ, സ്യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം