പക്ഷാഘാതം: ജീവിതം തിരികെപ്പിടിക്കാം
Tuesday, November 5, 2024 12:56 PM IST
സ്ട്രോക്ക് വരുമ്പോള്‍ പലര്‍ക്കും പണ്ടുണ്ടായിരുന്ന ജീവിതം നഷ്ടമായി എന്നാണ് തോന്നാറുള്ളത്. നിരാകരണം, ക്ഷോഭം, സങ്കടം, കുറ്റബോധം, വിഷാദരോഗം തുടങ്ങിയവ ഉണ്ടാകുന്നത് സാധാരണമാണ്.
ഇത് ഒഴിവാക്കുന്നതിനു കുടുംബങ്ങള്‍ക്ക് കാര്യമായ പങ്കുണ്ട്. ഈ വിഷാദം മാറ്റാന്‍ സഹായിക്കുന്ന ചില വഴികൾ:
* സ്വയം സമാധാനപ്പെടുക. * എപ്പോഴും മുന്നോട്ടു പോകുകയും മറ്റുള്ളവരുമായി സമ്പര്‍ക്കത്തിലിരിക്കുകയും ചെയ്യുക. * മാനസിക പിരിമുറുക്കം കുറയ്ക്കാനുള്ള വഴികള്‍ തേടുക. * കഴിയുന്നത്ര ഉത്സാഹത്തോടെ ഇരിക്കുക.
* വിഷാദരോഗം മാറ്റുനതിന് വൈദ്യസഹായം തേടാന്‍ മടി കാണിക്കാതിരിക്കുക. * മനസിലാക്കുന്നവരോട് അനുഭവങ്ങള്‍ പങ്കു വയ്ക്കുക.
മുൻകരുതൽ എങ്ങനെ?
രോഗം വന്നു ചികിത്സിക്കുന്നതിനേക്കാള്‍ നല്ലതാണ് അത് വരാതെ നോക്കുന്നത്.
* ഉയര്‍ന്ന രക്തസമ്മര്‍ദവും പ്രമേഹവും ഉയര്‍ന്ന കൊളസ്ട്രോളും കൃത്യമായി മരുന്ന് കഴിച്ച് നിയന്ത്രിക്കേണ്ടതാണ്.
* രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകള്‍ കൃത്യമായി ഡോക്ടറുടെ നിര്‍ദേശപ്രകരം മുടങ്ങാതെ കഴിക്കുന്നതിലൂടെ സ്ട്രോക്കിനെ അതിജീവിക്കാനാവും.
* ശരീരഭാരം കൂടാതെ നോക്കുകയും കൃത്യ സമയത്തു തന്നെ സമീകൃത ആഹാരം കഴിക്കുകയും അതില്‍ കൂടുതല്‍ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്താന്‍ ശ്രമിക്കേണ്ടതുമാണ്.
* പുകവലി പൂര്‍ണമായി ഒഴിവാക്കുകയും മദ്യപാനം നിയന്ത്രിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.
പരിശോധനകൾ
* ഒരിക്കല്‍ ടി ഐഎ(ട്രാൻസിയന്റ് ഇഷിമിക് അറ്റാക്ക്) വന്ന രോഗികള്‍ ന്യൂറോളജിസ്റ്റിനെ കാണുകയും ഭാവിയില്‍ സ്ട്രോക്ക് വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കേണ്ടതുമാണ്.
* തലച്ചോറിലേക്കുള്ള രക്തധമനികളുടെ ഡോപ്ലര്‍ സ്കാന്‍ (Neck Vessel Doppler scan) ചെയ്യുന്നതിലൂടെ അതില്‍ തടസങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്.
അപ്രകാരം തടസങ്ങൾ ഉണ്ടെങ്കില്‍ അത് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയ (കരോട്ടിഡ് ഇണ്ടാര്‍ട്രക്ടമി - Carotid endartrectomy) ചെയ്യേണ്ടതാണ്.
ഡോ. സുശാന്ത് എം. ജെ. MD.DM,
കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ്,
എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.
ഫോൺ - 9995688962
എസ്യുറ്റി, സ്ട്രോക്ക് ഹെൽപ് ലൈൻ നന്പർ
- 0471-4077888.