മധുരം ലൈംഗികതയില്‍ മാധുര്യമേകില്ല; അമിത പഞ്ചസാര ലൈംഗികതയ്ക്കു ക്ഷീണം...
Monday, November 4, 2024 10:40 AM IST
നിങ്ങള്‍ മധുരത്തെ പ്രണയിക്കുന്നുവോ...? മധുരമില്ലാത്ത കാപ്പിയും ചായയും മറ്റും കുടിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാനേ സാധിക്കില്ലേ...? ഒരു പക്ഷേ, മധുരം ഇല്ലാതെ ഒരുദിവസം പോലും തള്ളിനീക്കാന്‍ സാധിക്കില്ലായിരിക്കാം.
എന്നാല്‍, അതിനു കുറച്ച് നിയന്ത്രണം എന്തുകൊണ്ടും നല്ലതാണ്. കാരണം, ശരീരത്തില്‍ പഞ്ചസാരയുടെ (ഷുഗര്‍) അളവ് കൂടുന്നത് നിങ്ങളുടെ ലൈംഗിക ജീവിതത്തിന്റെ മാധുര്യം നഷ്ടപ്പെടുത്തും.
ശരീരത്തില്‍ ഷുഗര്‍ വര്‍ധിക്കുമ്പോള്‍ നിങ്ങളുടെ ലൈംഗിക ഉണര്‍വിനെ പ്രതികൂലമായി ബാധിക്കുമെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.
ശരീരത്തില്‍ മധുരം വര്‍ധിക്കുമ്പോള്‍ അത് ലൈംഗിക ജീവിതത്തെ എങ്ങനെ തളര്ത്തുമെന്നു നോക്കാം...
അമിതമായ പഞ്ചസാര ഊര്‍ജം ഇല്ലാതാക്കും
പഞ്ചസാരയുടെ പൊതുവായ ഒരു രീതി അവ നിങ്ങളുടെ രക്തത്തിലെ ഷുഗര്‍ ലെവല്‍ ഒരു മിനിറ്റ് വര്‍ധിപ്പിക്കുകയും അടുത്ത നിമിഷം അത് പൂര്‍ണമായി സംഭരിക്കുകയും ചെയ്യുന്നു എന്നതാണ്.
ശരീരത്തില്‍ ശേഖരിക്കപ്പെടുന്ന ഷുഗര്‍ ഉത്തേജനത്തെയും ലൈംഗിക വികാരത്തെയും തണുപ്പിക്കും. മാത്രമല്ല, അമിതമായ പഞ്ചസാര ശരീരത്തില്‍ നീര്‍ക്കെട്ടും വീക്കവും ഉണ്ടാക്കും. അതുപോലെ അമിത സമ്മര്‍ദ്ദത്തിനും കാരണമാകും.
ശരീരത്തിന്റെ ഊര്‍ജ പ്രവര്‍ത്തനത്തിന് ഇതെല്ലാം തിരിച്ചടിയാണ്. ശരീരത്തിന്റെ സ്ട്രെസ് ഹോര്‍മോണ്‍ ലൈംഗിക ഹോര്‍മോണുകളെ അടിച്ചമര്‍ത്തും.
ഉറക്കത്തിലേക്കു തള്ളി വിടും
അമിതമായ പഞ്ചസാര നിങ്ങളെ ഉറക്കത്തിലേക്കു തള്ളിവിടും. എപ്പോഴും ഉറക്ക മൂഡിലായിരിക്കും നിങ്ങള്‍. പഞ്ചസാര സെറോടോണിന്‍ അളവ് അടിച്ചമര്ത്തുന്നതുമൂലമാണ് ഇതു സംഭവിക്കുന്നത്.
പുരുഷന്റെ ലൈംഗിക താത്പര്യത്തില്‍ ടെസ്റ്റോസ്റ്റിറോണ്‍ വലിയ പങ്ക് വഹിക്കുന്നു. പഞ്ചസാര പാനീയങ്ങള്‍ അമിതമായി കഴിക്കുന്നത് ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയ്ക്കാന്‍ കാരണമാകും. അതോടെ ലൈംഗിക താത്പര്യക്കുറവ് ഉണ്ടാകും.
അതുപോലെ സ്ത്രീകളില്‍ അവരുടെ ഗുഹ്യഭാഗത്ത് ചൊറിച്ചിലും അസ്വസ്ഥതയ്ക്കും അമിതമായ പഞ്ചസാരയുടെ ഉപയോഗം കാരണമാക്കും. അതോടെ ലൈംഗിക ബന്ധത്തിലെ താത്പര്യവും ഏകാഗ്രതയും നഷ്ടപ്പെടും.
സ്വാഭാവിക രീതിയില്‍ മാറ്റംവരും
ഉയര്‍ന്ന അളവില്‍ പഞ്ചസാര കഴിക്കുന്നത് നിങ്ങളുടെ സ്വാഭാവിക ലൂബ്രിക്കേഷനെ ബാധിക്കും. കാരണം, ഇതു സ്ത്രീകളുടെ ഗുഹ്യഭാഗത്തുള്ള രക്തക്കുഴലുകളെയും ഞരമ്പുകളെയും നശിപ്പിക്കും.
ലൈംഗികതയിലെ ആവശ്യഘടകമായ ലൂബ്രിക്കേഷന് ഉണ്ടാകാന്‍ ഈ ഞരമ്പുകളാണ് സഹായിക്കുന്നത്. രക്തക്കുഴലുകളും ഞരമ്പുകളും നശിക്കുന്നതോടെ ഉത്തേജനം കുറയും.
പ്രമേഹമുള്ള സ്ത്രീകള്‍ക്ക് പ്രമേഹമില്ലാത്ത സ്ത്രീകളേക്കാള്‍ 80 ശതമാനം കൂടുതല്‍ ക്ലൈമാക്സ് സമയം ഉണ്ടാകും. ശരീരത്തിലെ അമിത പഞ്ചസാരയിലൂടെ ന്യൂറോവാസ്കുലര്‍ സിസ്റ്റം തകരാറിലാകുന്നതാണ് ഇതിന്റെ കാരണം.
മാത്രമല്ല, അമിതമായി പഞ്ചസാരയുടെ അളവു ശരീരത്തിലുണ്ടെങ്കില്‍ ശ്വാസം മുട്ടല്‍ അനുഭവപ്പെടും. ലൈംഗികതയില്‍ ശ്വാസംമുട്ടല്‍ കടുത്ത പ്രതിസന്ധിയുണ്ടാക്കും. അതുപോലെ പുരുഷന്മാര്ക്ക് ഉദ്ധാരണക്കുറവിനും പഞ്ചസാരയുടെ അളവ് കൂടുന്നതു വഴിതെളിക്കും.