സ്തനാർബുദം: രോഗനിര്‍ണയത്തിനു ശേഷമുള്ള മാനസികാവസ്ഥ
Thursday, October 10, 2024 2:52 PM IST
രോഗനിര്‍ണയം സങ്കീര്‍ണമല്ല
ക്ലിനിക്കല്‍ എക്സാമിനേഷന് അഥവാ ഡോക്ടറുടെ കൈ കൊണ്ടുള്ള പരിശോധനയാണ് പ്രാഥമിക പരിശോധന. പിന്നീട് റേഡിയോളജിക്കല്‍ എക്സാമിനേഷന് അഥവാ മാമോഗ്രാം, അള്‍ട്രാസൗണ്ട് സ്റ്റഡി, എംആര്‍ഐ സ്റ്റഡി അല്ലെങ്കില്‍ സിടി ബ്രസ്റ്റ് (CT Breast)... ഇതില്‍ ഏതു വേണമെന്ന് രോഗിയുടെ പ്രായവും മറ്റു കാര്യങ്ങളും പരിഗണിച്ച് ഡോക്ടര്‍ തീരുമാനിക്കുന്നു.
മുഴയുടെ അല്പം എടുത്തുള്ള പരിശോധന
ടിഷ്യു ഡയഗ്നോസിസ്(Tissue diagnosis) അഥവാ മുഴയുടെ അല്പം എടുത്തുള്ള പരിശോധന. ഇതിന് എഫ്എന്‍എസി (ഫൈന്‍ നീഡില്‍ ഉപയോഗിച്ച്), കോർ ബയോപ്സി, ഇൻസിഷൻ ബയോപ്സി, എക്സിഷൻ ബയോപ്സി മുതലായവയാണ് രോഗനിര്‍ണയ മാര്‍ഗങ്ങള്‍.
മനസിനും ആഘാതം
രോഗനിര്‍ണയത്തിനു ശേഷമുള്ള മാനസികാവസ്ഥ പ്രത്യേകമായി പരിഗണിക്കപ്പെടണം.
ശാരീരിക അസ്വസ്ഥതയോടൊപ്പം മനസിനും ഒരുപാട് ആഘാതം ഏല്‍പ്പിക്കുന്ന രോഗമാണ് കാന്‍സര്‍. രോഗം മൂര്‍ച്ഛിക്കുമോയെന്ന ഭയം, ചികിത്സയെക്കുറിച്ചുള്ള ആശങ്കകള്‍ എന്നിവ വികാരപരമായ ബുദ്ധിമുട്ടുകളാണ്.
ഒരു കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയെയും കുടുംബ സാഹചര്യങ്ങളെയും ആശ്രയിച്ചാണ് ചികിത്സയെക്കുറിച്ചുള്ള ആശങ്കകളുണ്ടാകുന്നത്.
സാന്പത്തിക പ്രശ്നങ്ങൾ
സ്വന്തമായി വരുമാനമില്ലാത്ത വയോജനങ്ങള്‍ സര്‍ക്കാര്‍ മേഖലയെ മാത്രം ആശ്രയിക്കേണ്ടി വരുന്നു. അച്ഛന്റെയോ അമ്മയുടെയോ ചികിത്സാര്‍ഥം നിത്യ തൊഴിലില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നാല്‍ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയെയും ബാധിക്കും. തിരികെച്ചെല്ലുമ്പോള്‍ തൊഴില്‍ ലഭ്യമാകണമെന്നില്ല.
സാമൂഹിക പ്രശ്നങ്ങൾ
സാമൂഹികമായ പ്രശ്നങ്ങളും വലുതാണ്. രോഗികളായവര്‍ക്ക് തൊഴിലിലേക്ക് എന്ന് തിരികെപ്പോകാനാകുമെന്ന ആശങ്കയുണ്ടാകും. പഴയതുപോലെ തൊഴില്‍ ചെയ്യാനാകുമോയെന്നതും ഒരു സാമൂഹിക പ്രശ്നം തന്നെയാണ്.
കുട്ടികളുടെ മാനസികാവസ്ഥയിൽ...
കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസവും അവരുടെ പരിപാലനവും താളംതെറ്റുന്നു. കുട്ടികളുടെ മാനസികാവസ്ഥ അച്ഛനമ്മനാരുടെ മാനസികാവസ്ഥയ്ക്ക് അനുസരണമായി മാറ്റപ്പെടുന്നു. അത് കുഞ്ഞുങ്ങളുടെ ഭാവിയെയും വിദ്യാഭ്യാസ ലക്ഷ്യത്തെയും മാറ്റിയേക്കാം.
വിവരങ്ങൾക്കു കടപ്പാട്: ഡോ. എസ്. പ്രമീളാദേവി
കൺസൾട്ടന്റ്, ജനറൽ സർജറി
എസ് യുറ്റി ഹോസ്പിറ്റൽ
പട്ടം, തിരുവനന്തപുരം.