ശാരീരികാരോഗ്യം പോലെ തന്നെ പ്രധാനം മാനസികാരോഗ്യവും
Thursday, October 10, 2024 8:13 AM IST
ഒരിക്കൽ ഒരു വിദ്യാർഥി തന്റെ അവസാന വർഷ പ്രൊജക്റ്റ് ചെയ്യാനുള്ള ഡിസ്കഷനിടയിൽ എന്നോട് ചോദിച്ചു. മിസേ .... അധ്യാപകരുടെ മാനസിക ആരോഗ്യത്തിന്റെ തോത് അനുസരിച്ചു വിദ്യാർഥികളുടെ പഠനനിലവാരത്തിലും മറ്റു അനുബന്ധ സ്വഭാവങ്ങളിലും മാറ്റം വരുന്നുണ്ടോ?... എന്ന് പരിശോദിച്ചു അറിഞ്ഞാലോ.... നല്ല ഒരു ടോപിക് അല്ലെ....ഇന്ന് ചെറിയവർ മുതൽ മുതിർന്നവർ വരെ എല്ലാ വിഭാഗങ്ങളിലും ഉൾപ്പെടുന്നവർക്ക് തോന്നാവുന്ന നമ്മൾ നിസാരമെന്നു വിചാരിക്കുന്ന ഒരു ചോദ്യമാണ് ആ വിദ്യാർഥിയുടേത്.
ലോകാരോഗ്യ സംഘടന ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനമായി ആചരിക്കുമ്പോൾ എടുത്തിരിക്കുന്ന പ്രമേയം ഇതിനോട് അനുബന്ധിച്ചിട്ടുള്ളതാണെന്നുള്ള യഥാർഥ്യത്തിലേക്കാണ് ഞാൻ നിങ്ങളെ കൂട്ടികൊണ്ട് പോകുന്നത്.
2024 ഒക്ടോബർ 10 ലോക മാനസിക ആരോഗ്യ ദിനമായി ആചരിക്കുമ്പോൾ തിരഞ്ഞെടുത്തിരിക്കുന്ന പ്രേമയം " Its time to prioritize mental health in work place ' എന്നുള്ളത് ആണ്. അതായത് ജോലി സ്ഥലങ്ങളിൽ മാനസിക ആരോഗ്യത്തിന് മുൻഗണന നൽകേണ്ടതിന്റെ പ്രാധാന്യം.
ജോലി എന്തു തന്നെ ആയിക്കോട്ടെ, അതിനു ലഭിക്കുന്ന വേതനം എന്ത് തന്നെ ആയാലും നാം ചെയ്യുന്ന ജോലി നല്ല രീതിയിൽ പൂർത്തീകരിക്കുന്നതിൽ മാനസിക ആരോഗ്യത്തിനു വലിയ പങ്കുണ്ട്. ഒരു പക്ഷേ മാനസിക ആരോഗ്യത്തിന് അപ്പുറം ഓരോ ജീവനക്കാരും മറ്റു പല കാര്യങ്ങൾക്കും മുൻഗണന നൽകുന്നതാണോ ഇന്നു നമ്മുടെ മുമ്പിലൂടെ കടന്നു പോയ അന്ന സെബാസ്റ്റ്യൻ എന്ന യുവതിയുടെ ജീവിതം നമ്മോടു പറയുന്നത്?!.. അത് പരിശോധിക്കേണ്ടത് ഏറ്റവും പ്രധാനപെട്ട കാര്യങ്ങളിൽ ഒന്നാണെന്ന് ഇന്നത്തെ കാലഘട്ടം നമ്മെ ഓർമ്മിപ്പിക്കുന്നു.
മനഃശാസ്ത്രത്തിൽ മാനസിക സമ്മർദവുമായി ബന്ധപ്പെട്ട് ഒത്തിരി സിദ്ധാന്ധങ്ങൾ ഉണ്ട്. അതിൽ പ്രധാനപെട്ട ഒരു സിദ്ധാന്ധമാണു ജനറൽ അഡാപ്റ്റേഷൻ സിന്ധ്രോം. ഒരു വ്യക്തിക്ക് സ്ട്രസ് ഉണ്ടാകുമ്പോൾ പ്രദാനമായും മുന്ന് സാഹചര്യങ്ങളിൽ കൂടെയാണ് കടന്നു പോകുന്നത്.
ഒന്നാമതായി നാം കടന്നു പോകുന്നത് "alarm phase'. നമ്മൾ എല്ലാവരും രാവിലെ എഴുന്നേൽക്കുന്നതിനു വേണ്ടിയോ ചില സമയങ്ങൾ ഓർത്തിരിക്കാൻ വേണ്ടിയോ അലാം വയ്ക്കാറുണ്ട്. അതുപോലെ നമ്മുടെ ശരീരം ഒരു സമർദ്ദം ഉണ്ടാക്കുന്ന സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോൾ അതിനെ കുറിച്ച് ബോധമുള്ളവരാകുന്ന സമയമാണിത്. അതായത് നമ്മുക്ക് സമ്മർദം ഉണ്ടാക്കുന്ന സാഹചര്യങ്ങളെക്കുറിച്ച് അറിവ് ഉണ്ടാകുന്ന സമയം. ഈ സമയത്ത് ഒത്തിരിയേറെ ശാരീരികമായ മാറ്റങ്ങൾ സംഭവിക്കുന്നു.
1. ചങ്കിടിപ്പ് കൂടുക
2. മസിൽ ടെൻഷൻ ഉണ്ടാവുക
3. ശ്വാസം എടുക്കുന്നതിന്റെ വേഗത കൂടുക എന്നിവയൊക്കെ ലക്ഷണങ്ങളാണ്.
രണ്ടാമതായി നാം കടന്നു പോകുന്ന അവസ്ഥയാണ് " റെസിസ്റ്റൻസ് ഫേസ് " . ഈ സ്റ്റേജിൽ എന്താണോ പ്രശ്നം അതിനോട് പ്രതികരിക്കാനോ പ്രധിരോധിക്കാനോ ശ്രമിക്കുന്ന സമയമാണ്.
ഏറ്റവും ലാസ്റ്റ് സ്റ്റേജ് ആണ് *എക്സ്ഹൌസ്ഷൻ ഫേസ്*. ഇവിടെ രണ്ടാമത്തെ സ്റ്റേജിലൂടെ കടന്നു പോയപ്പോൾ നമ്മുക്ക് ആ പ്രശ്നത്തെ പരിഹരിക്കാൻ ആവശ്യമായ കാര്യങ്ങൾ കണ്ടുപിടിക്കാൻ സാധിച്ചില്ലേൽ ആ വ്യക്തി പൂർണമായും ആകുലമാവുകയോ വിഷാദത്തിലേക്ക് പോവുകയോ ചെയ്തേക്കാം.
ജോലി സ്ഥലങ്ങളിലെ മാനസിക സമ്മർദ്ദം എങ്ങനെ കുറക്കാം
1. ആത്മാവബോധം വർധിപ്പിക്കുക: ഇന്നു പല വ്യക്തികളിലും കാണുന്ന ഒരു പ്രശ്നമാണ് ഒരു വ്യക്തിയുടെ പോസിറ്റിവായ വശങ്ങളെ കുറിച്ചോ നെഗറ്റീവായ വശങ്ങളെക്കുറിച്ചോ അവബോധം ഇല്ലാത്ത അവസ്ഥ. തന്നെ ഏൽപ്പിച്ചിരിക്കുന്ന ജോലി ചെയ്യാൻ സാധിക്കിന്നതാണേൽ ചെയ്യാമെന്നും സാധിക്കുന്നില്ലേൽ ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ല എന്നുള്ള കാര്യം വ്യക്തമാക്കാൻ സാധിക്കണം. ഒരു പക്ഷെ അധികാരികൾ മാറ്റി നിർത്തിയാലും സ്വയം സന്തോഷിപ്പിക്കാൻ സാധിക്കും.
2.ഏത് ജോലി ആദ്യം ചെയ്യണം?:
വർക്ക് ലൈഫിൽ ഏതു ജോലി ആദ്യം ചെയ്ത് തീർക്കണം എന്നുള്ള പ്ലാൻ ഉണ്ടാകണം. അതിൽ തന്നെ ഏറ്റവും പെട്ടെന്ന് ചെയ്തു തീർക്കേണ്ടവയ്ക്ക് പ്രാധാന്യം നൽകി തീർക്കുകയും വേണം.
3. ശരിയായ വിശ്രമം എടുക്കുക
ദീർഘനേര ജോലികൾ ഒഴിവാക്കാൻ ശ്രമിക്കുക. അങ്ങനെ ചെയ്യുന്നതിന്റെ ഇടയിൽ ആവശ്യമായ വിശ്രമം ശാരീരികമായും മാനസികമായും എടുക്കുക.
4. ശരിയായ ഉറക്കം :
78 മണിക്കൂർ നന്നായി ഉറങ്ങുക. മതിയായ ഉറക്കം സമ്മർദ്ദം കുറയ്ക്കാനും പ്രവർത്തനക്ഷമത വർധിപ്പിക്കാനും സഹായിക്കും.
5. ചേഞ്ച് മൈൻഡ് സെറ്റ് :
സമ്മർദ്ദ സാഹചര്യങ്ങളെ കൃത്യമായി വിലയിരുത്തി പോസിറ്റീവായ സമീപനം സ്വീകരിക്കുക. എല്ലാ കാര്യത്തിലും പൂർണത നേടാനായി ശ്രമിക്കാതെ, നല്ല രീതിൽ ഫലപ്രാപ്തി ലക്ഷ്യമാക്കുക.
6.ദിവസവും 30 മിനിറ്റ് വ്യായാമം ചെയ്യുക.
ഇത് ശരീരത്തെയും മനസിനെയും ഒരുപോലെ ഊർജസ്വലമാക്കും.
ശാരീരികാരോഗ്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് മാനസികാരോഗ്യവും എന്നത് എപ്പോഴും മനസിൽ വയ്ക്കുകയും ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്താൽ നമ്മുടെ ജീവിതത്തെ കുറെക്കൂടി സുന്ദരമാക്കാൻ കഴിയും.
*മഹാനായ ബുദ്ധൻ*
*ഇങ്ങനെ പറഞ്ഞു "ദുഃഖം നിന്നിലാണ് ദുഃഖ കാരണവും നിന്നിലാണ്. ദുഃഖത്തിൽ നിന്ന് സന്തോഷത്തിലേക്കുള്ള വഴിയും നിന്നിൽ തന്നെ. *
അജീന ജോസഫ് അസി. പ്രഫസർ മനഃശാസ്ത്ര വിഭാഗം, ലിസ കോളജ് കൈതപോയിൽ