നടുവേദനയുള്ളവരുടെ ശ്രദ്ധയ്ക്ക്
Tuesday, September 24, 2024 1:07 PM IST
ഐടി മേഖലയിലെ ജോലി, കമ്പ്യൂട്ടറിന്റെ അമിതമായ ഉപയോഗം തുടങ്ങി ഇന്നത്തെ ജീവിതശൈലികളില്‍ വന്ന മാറ്റങ്ങളാണ് പ്രധാനമായും നടുവേദനയ്ക്ക് കാരണം.
ഏറെനേരം ഒരുപോലെ വര്‍ക്ക് സ്പേസുകളില്‍ ഇരുന്ന് ജോലി ചെയ്യേണ്ടിവരുമ്പോള്‍ ഉണ്ടാകുന്ന ആയാസങ്ങളാണ് വളരെ ചെറുപ്പത്തില്‍ തന്നെ നട്ടെല്ലിന് ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ക്കു കാരണം.
ഡിസ്ക് തള്ളൽ
കൃത്യമായ വ്യായാമം കുറയുമ്പോള്‍ ഉണ്ടാകുന്ന ജീവിതശൈലീരോഗങ്ങളും മോശം ശാരീരികക്ഷമതയുമാണ് പലരിലും ഇന്ന് ചെറിയ ആയാസത്തില്‍ പോലും പൊടുന്നനെ രൂപപ്പെടുന്ന ഡിസ്ക് തള്ളലിന്റെയും (Disc prolapse) അതിനോടനുബന്ധിച്ച് കാണുന്ന സിയാറ്റിക്കയുടെയും(Sciatica) കാരണങ്ങള്‍.
തുടർച്ചയായ നിൽപ്പും ഇരിപ്പും ഒഴിവാക്കുക
· തുടര്‍ച്ചയായി നില്‍പ്പ് ഒഴിവാക്കുക.അധികനേരം തുടര്‍ച്ചയായി അടുക്കളയിലും മറ്റും നില്‍ക്കേണ്ടി വരുന്നവര്‍ ഒരു കാല് അല്പം ഉയര്‍ത്തിവച്ച് നിന്ന് ജോലി ചെയ്യുക.
· തുടര്‍ച്ചയായി ഇരിക്കുന്നത് ഒഴിവാക്കുക.
· തുടര്‍ച്ചയായി ഇരുന്ന് ജോലി ചെയ്യുന്നവര്‍ അല്പനേരം കൂടുമ്പോള്‍ എഴുന്നേറ്റ് ഒന്നോ രണ്ടോ റൗണ്ട് നടക്കാന്‍ ശ്രദ്ധിക്കുക.
· കിടക്കുമ്പോള്‍ കാല്‍മുട്ടിനടിയില്‍ തലയിണ വച്ച് കിടക്കാന്‍ ശ്രമിക്കുക.
· പടിക്കെട്ട് കയറുന്നത് നിയന്ത്രിക്കുക.
· ഹൈ ഹീൽസ് ഉപയോഗം ഒഴിവാക്കുക.
· അധികനേരമുള്ള വാഹനമോടിക്കല്‍ ഒഴിവാക്കുക.
മെത്ത ഉപയോഗിക്കുന്പോൾ
· മെത്ത തെരഞ്ഞെടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കുക. അധികം കട്ടികൂടിയതും തീരെ കട്ടി കുറഞ്ഞതുമായ മെത്ത എടുക്കാതിരിക്കുക.
· മെത്ത ഇടയ്ക്കിടയ്ക്ക് തിരിച്ചും മറിച്ചും ഇട്ട് ഉപയോഗിക്കുക.
ഭാരമുയര്‍ത്തേണ്ടി വരുമ്പോള്‍ അമിതഭാരം എടുക്കാതിരിക്കുക. ഭാരമുയര്‍ത്തേണ്ടി വരുമ്പോള്‍ നടുകുനിഞ്ഞ് ഉയര്‍ത്താതെ മുട്ടുമടക്കി ശരീരത്തോടു ചേര്‍ത്ത് ഭാരം എടുക്കുക.
ഗൂഗിൾ അല്ല ഡോക്ടർ
നടുവേദനയ്ക്ക് ഗൂഗിള്‍ സേര്‍ച്ച് ചെയ്ത് വ്യായാമങ്ങള്‍ തെരഞ്ഞെടുക്കുന്നത് ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യുന്നതിനാല്‍ അത് ഒഴിവാക്കുക.
ഒരു ഫിസിയോതെറാപ്പിസ്റ്റിനെ കണ്ട് അവരുടെ നിര്‍ദേശപ്രകാരം മാത്രം വ്യായാമങ്ങള്‍ തെരഞ്ഞെടുക്കേണ്ടതാണ്.
വിവരങ്ങൾ: എം. അജയ് ലാൽ
ചീഫ് ഫിസിയോതെറാപ്പിസ്റ്റ്
എസ്യുടി ഹോസ്പിറ്റൽ,
പട്ടം, തിരുവനന്തപുരം.