ഫിസിയോതെറാപ്പി: മരുന്നുകളുടെ പാർശ്വഫലങ്ങളില്ലാതെ...
Friday, September 20, 2024 4:49 PM IST
വൈദ്യശാസ്ത്ര മേഖലയില്‍ മറ്റെല്ലാ ചികിത്സാശാഖയും പോലെ തന്നെ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു മേഖലയായി ഫിസിയോതെറാപ്പി വളര്‍ന്നു കഴിഞ്ഞു. ശൈശവം മുതല്‍ വാര്‍ധക്യം വരെ ഒരു മനുഷ്യായുസിന്റെ വിവിധ ഘട്ടങ്ങളില്‍ വരുന്ന രോഗങ്ങള്‍ക്കും വൈകല്യങ്ങള്‍ക്കും മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ ഇല്ലാതെ രോഗിയുടെ പ്രശ്നങ്ങളെ ശാസ്ത്രീയമായി മനസിലാക്കി പ്രത്യേകതരം വ്യായാമങ്ങളും ഭൗതിക സ്രോതസുകളും നൂതന ചികിത്സാ രീതികളും സംയോജിപ്പിച്ച് ചികിത്സ നല്കുന്ന വൈദ്യശാസ്ത്ര ശാഖയാണ് ഫിസിയോതെറാപ്പി.
ഫിസിയോ തെറാപ്പി എന്തിന്?
വ്യവസായികരംഗത്തും നിത്യജീവിതത്തിലും യന്ത്രവല്‍ക്കരണവും പുതിയ ജീവിതശൈലികളുടെ കടന്നുവരവും മനുഷ്യരുടെ കായിക ക്ഷമതയെ ബാധിക്കാന്‍ തുടങ്ങിയത് ഫിസിയോതെറാപ്പിയുടെ പ്രസക്തി വര്‍ധിപ്പിച്ചിട്ടുണ്ട്. സമൂഹത്തിന്റെ ജീവിതശൈലി രോഗങ്ങള്‍ പരിഹരിക്കുന്നതില്‍ നിസ്തുലമായ പങ്കാണ് ഫിസിയോതെറാപ്പിക്കുള്ളത്.
ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കിയാല്‍
· ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പൊക്രേറ്റ്സിന്റെ കാലം മുതല്ക്കേ ഫിസിയോതെറാപ്പിയിലെ പല ചികിത്സാരീതികളും പ്രാബല്യത്തിലുണ്ടായിരുന്നു.
· വൈദ്യശാസ്ത്രരംഗത്തെ ഒരു വ്യത്യസ്ത ശാഖയായി ഫിസിയോതെറാപ്പി അംഗീകരിക്കപ്പെടുന്നത് 1813-ാം ആണ്ടില്‍ സ്വീഡനിലാണ്.
· ആധുനിക ഫിസിയോതെറാപ്പിയുടെ ആവിര്‍ഭാവം പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളില്‍ ബ്രിട്ടനില്‍ ആണെന്ന് കരുതപ്പെടുന്നു.
ഫിസിയോതെറാപ്പിയുടെ സാധ്യതകള്‍
· അസ്ഥി സംബന്ധമായ പ്രശ്നങ്ങള്‍
· ന്യൂറോ സര്‍ജിക്കല്‍ പ്രശ്നങ്ങള്‍
· കാര്‍ഡിയോ വാസ്കുലര്‍ രോഗങ്ങള്‍
· ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍
· ഗര്‍ഭകാല ശാരീരികാസ്വാസ്ഥ്യങ്ങള്‍
· അര്‍ബുദം മൂലമുള്ള കഷ്ടതകള്‍
· ജീവിതശൈലീ രോഗങ്ങള്‍
· വാര്‍ധക്യ സഹജമായ അസുഖങ്ങള്‍
· ജന്മനായുള്ള ചലന വൈകല്യങ്ങള്‍
· ശസ്ത്രക്രിയാനന്തര ബുദ്ധിമുട്ടുകള്‍
വിവരങ്ങൾ: എം. അജയ് ലാൽ
ചീഫ് ഫിസിയോതെറാപ്പിസ്റ്റ്
എസ് യുറ്റി ഹോസ്പിറ്റൽ,
പട്ടം, തിരുവനന്തപുരം.