നി​ങ്ങ​ള്‍ സ്ഥി​ര​മാ​യി കാ​പ്പി കു​ടി​ക്കു​ന്ന​വ​രാ​ണോ...? സ്ഥി​ര​മാ​യി കാ​പ്പി കു​ടി​ക്കു​ന്ന പു​രു​ഷ​ന്മാ​ര്‍​ക്ക് സ​ന്തോ​ഷ വാ​ര്‍​ത്ത, നി​ങ്ങ​ളു​ടെ ലൈം​ഗി​ക ശേ​ഷി​ക്ക് ഇ​ത് ഉ​ത്തേ​ജ​നം പ​ക​രം... കാ​പ്പി പ്രേ​മി​ക​ളാ​യ പു​രു​ഷ​ന്മാ​ര്‍​ക്ക് സ​ന്തോ​ഷി​ക്കാ​ന്‍ ഇ​തി​ല്‍​പ്പ​രം എ​ന്തു​വേ​ണം...

കാ​പ്പി കു​ടി​ക്കു​ന്ന പു​രു​ഷ​ന്മാ​ര്‍​ക്ക് ലൈം​ഗി​ക ക​രു​ത്ത് വ​ര്‍​ധി​ക്കാ​റു​ണ്ടെ​ന്നു പ​ഠ​ന​ങ്ങ​ള്‍ തെ​ളി​യി​ച്ചി​ട്ടു​ണ്ട്. കാ​പ്പി കു​ടി​ക്കു​ന്ന​തി​ന്‍റെ അ​ള​വ് വ​ര്‍​ധി​പ്പി​ക്കാ​ന്‍ ഇ​തി​ല്‍​പ്പ​രം എ​ന്തു​കാ​ര​ണം വേ​ണം? കാ​പ്പി​യും പു​രു​ഷ ലൈം​ഗി​ക​ത​യും ത​മ്മി​ല്‍ എ​ങ്ങ​നെ ഇ​ഴ​ചേ​ര്‍​ന്നി​രി​ക്കു​ന്നു എ​ന്നു നോ​ക്കാം...

ഉ​ദ്ധാ​ര​ണ​ക്കു​റ​വി​നു പ​രി​ഹാ​രം

യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് ടെ​ക്‌​സ​സ് ഹെ​ല്‍​ത്ത് സ​യ​ന്‍​സ് സെ​ന്‍റ​ര്‍ ന​ട​ത്തി​യ ഒ​രു പ​ഠ​ന​ത്തി​ല്‍ കാ​പ്പി കു​ടി​ക്കു​ന്ന​വ​ര്‍​ക്ക് ഉ​ദ്ധാ​ര​ണ​ക്കു​റ​വ് അ​നു​ഭ​വ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍, കാ​പ്പി​യി​ല്‍ മ​ധു​ര​മി​ട്ട് കു​ടി​ച്ചാ​ല്‍ പ്ര​മേ​ഹം ഉ​ണ്ടാ​കും എ​ന്ന​തു മ​റ്റൊ​രു പ്ര​ശ്‌​ന​മാ​ണ്.

അ​തു​കൊ​ണ്ട് കാ​പ്പി ക​ഴി​ക്കു​മ്പോ​ള്‍ പ​ര​മാ​വ​ധി മ​ധു​ര​വും പെ​യ്സ്റ്റു​ക​ളും ഇ​ല്ലാ​തെ വേ​ണം എ​ന്ന​തും മ​റ​ക്ക​രു​ത്. പ്ര​തി​ദി​നം 2 മു​ത​ല്‍ 3 ക​പ്പ് വ​രെ കാ​പ്പി കു​ടി​ച്ച ആ​ളു​ക​ള്‍​ക്ക് ഉ​ദ്ധാ​ര​ണ​ക്കു​റ​വ് വ​ള​രെ വി​ര​ള​മാ​ണെ​ന്നാ​ണ് പ​ഠ​ന​ങ്ങ​ളി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

രാ​വി​ലെ കാ​പ്പി കു​ടി​ക്കു​ന്ന​ത് നി​ങ്ങ​ള്‍​ക്ക് ക​ഫീ​ന്‍ പ​രി​ഹാ​രം ന​ല്‍​കു​ക മാ​ത്ര​മ​ല്ല, നി​ങ്ങ​ള്‍​ക്ക് ആ​ന്‍റി​ഓ​ക്‌​സി​ഡ​ന്‍റു​ക​ളും ല​ഭി​ക്കും. ആ​ന്‍റി​ഓ​ക്‌​സി​ഡ​ന്‍റുക​ള്‍ ര​ക്ത​യോ​ട്ടം മെ​ച്ച​പ്പെ​ടു​ത്തും. ഇ​ത് ഉ​ദ്ധാ​ര​ണ​ക്കു​റ​വി​ന്‍റെ കാ​ര്യ​ത്തി​ല്‍ ഒ​രു പ്ര​ധാ​ന പ​രി​ഹാ​ര മാ​ര്‍​ഗ​മാ​ണ്.

സ്റ്റാ​മി​ന വ​ര്‍​ധി​പ്പി​ക്കു​ന്നു

ബെ​ഡ്‌​റൂ​മി​ല്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്ക​ണ​മെ​ങ്കി​ല്‍ സ്റ്റാ​മി​ന ആ​വ​ശ്യ​മാ​ണ്. മ​റ്റെ​ല്ലാ വ്യാ​യാ​മ​ങ്ങ​ളെ​യും പോ​ലെ ക​ലോ​റി ക​ത്തി​ക്കു​ന്ന​തി​ല്‍ നി​ര്‍​ണാ​യ​ക സ്വാ​ധീ​നം ലൈം​ഗി​ക​ത​യ്ക്കും ഉ​ണ്ട്. അ​താ​യ​ത് ന​ല്ല സ്റ്റാ​മി​ന​യു​ണ്ടെ​ങ്കി​ല്‍ ന​ല്ല​രീ​തി​യി​ല്‍ ലൈം​ഗി​ക​ത ആ​സ്വ​ദി​ക്കാം.


കാ​പ്പി​യി​ല്‍ അ​ട​ങ്ങി​യി​രി​ക്കു​ന്ന ക​ഫീ​ന്‍ പു​രു​ഷ​ന്മാ​രി​ല്‍ സ്റ്റാ​മി​ന വ​ര്‍​ധി​പ്പി​ക്കും. ഒ​പ്പം ക്ഷീ​ണം കു​റ​യ്ക്കാ​നും സ​ഹാ​യി​ക്കും. ക​ഫീന്‍റെ സ്റ്റാ​മി​ന ബൂ​സ്റ്റിം​ഗ് കാ​യി​ക താ​ര​ങ്ങ​ള്‍ കൃ​ത്യ​മാ​യി ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്. 75 ശ​ത​മാ​നം കാ​യി​ക താ​ര​ങ്ങ​ളും മ​ത്സ​ര​ത്തി​നു തൊ​ട്ടു​മു​മ്പ് ക​ഫീ​ന്‍ ക​ഴി​ക്കാ​റു​ണ്ട്.

സ​മ്മ​ര്‍​ദ്ദം കു​റ​യ്ക്കും

കാ​പ്പി​യി​ലെ ക​ഫീ​ന് സ​മ്മ​ര്‍​ദ്ദം കു​റ​യ്ക്കാ​നു​ള്ള ക​ഴി​വു​ണ്ട്. പ്ര​ത്യേ​കി​ച്ച് കാ​പ്പി​യും സു​ഗ​ന്ധ​ത്തി​ന്. സ​മ്മ​ര്‍​ദ്ദം കു​റ​യു​മ്പോ​ള്‍ മെ​ച്ച​പ്പെ​ട്ട രീ​തി​യി​ല്‍ ലൈം​ഗി​ക​ത ആ​സ്വ​ദി​ക്കാ​ന്‍ സാ​ധി​ക്കും. സ​മ്മ​ര്‍​ദ്ദം, ഉ​ത്ക​ണ്ഠ, ക്ഷീ​ണം എ​ന്നി​വ ലി​ബി​ഡോ കു​റ​യു​ന്ന​തി​ലേ​ക്ക് ന​യി​ക്കു​ന്നു.

ഇ​ത് ലൈം​ഗി​ക പ​രാ​ജ​യ​ത്തി​നും ഉ​ദ്ധാ​ര​ണ​ക്കു​റ​വി​നും കാ​ര​ണ​മാ​കാ​റു​ണ്ട്. ദീ​ര്‍​ഘ​കാ​ല സ​മ്മ​ര്‍​ദ്ദം ടെ​സ്റ്റോ​സ്റ്റി​റോ​ണ്‍ അ​ള​വ് കു​റ​യു​ന്ന​തു​ള്‍​പ്പെ​ടെ ജൈ​വ​പ​ര​മാ​യ മാ​റ്റ​ങ്ങ​ള്‍​ക്കു കാ​ര​ണ​മാ​കും.

ലൈം​ഗി​ക ഹോ​ര്‍​മോ​ണാ​യ ടെ​സ്റ്റോ​സ്റ്റി​റോ​ണി​ന്‍റെ കു​റ​വ് താ​ല്‍​പ​ര്യം കു​റ​യ്ക്കു​ക​യും ഉ​ദ്ധാ​ര​ണ​ക്കു​റ​വി​ലേ​ക്ക് ന​യി​ക്കു​ക​യും ചെ​യ്യും. ഇ​തി​നെ​ല്ലാം പ​രി​ഹാ​ര​മാ​ര്‍​ഗ​മാ​ണ് ക​ഫീ​ന്‍.

ലൈം​ഗി​ക ആ​ഗ്ര​ഹം വ​ര്‍​ധി​പ്പി​ക്കും

കാ​പ്പി​യി​ലെ ക​ഫീ​ന്‍ ലൈം​ഗി​ക ആ​ഗ്ര​ഹം വ​ര്‍​ധി​പ്പി​ക്കു​മെ​ന്നു പ​ഠ​ന​ങ്ങ​ള്‍ തെ​ളി​യി​ച്ചി​ട്ടു​ണ്ട്. കാ​ര​ണം, ആ​ന്‍റി​ഓ​ക്‌​സി​ഡന്‍റു​ക​ളാ​ല്‍ സ​മ്പ​ന്ന​മാ​യ ക​ഫീ​ന്‍ ഉ​ദ്ധാ​ര​ണ​ക്കു​റ​വ് പ​രി​ഹ​രി​ക്കും. അ​തോ​ടെ ലൈം​ഗി​ക ആ​ഗ്ര​ഹം ഓ​ട്ടോ​മാ​റ്റി​ക്കാ​യി ഉ​ണ​രും.

അ​തു​പോ​ലെ സ്റ്റാ​മി​ന വ​ര്‍​ധി​ക്കു​ന്ന​തോ​ടെ ലൈം​ഗി​ക​ത കൂ​ടു​ത​ല്‍ ആ​സ്വ​ദി​ക്കാ​നും സാ​ധി​ക്കും. കാ​പ്പി​യു​ടെ മ​ണം പോ​ലും സ​മ്മ​ര്‍​ദ്ദം കു​റ​യ്ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന​താ​ണ്.