ഗ​ര്‍​ഭ​കാ​ല​ത്ത് കു​ഞ്ഞി​ന്‍റെ വ​ള​ര്‍​ച്ച​യ്ക്കും വി​കാ​സ​ത്തി​നു​മാ​യി ഒ​രു സ്ത്രീ​യു​ടെ ശ​രീ​ര​ത്തി​ല്‍ കാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ള്‍ ന​ട​ക്കു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ ഈ ​സ​മ​യ​ത്ത് ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ക്ര​മം പാ​ലി​ക്കേ​ണ്ട​ത് നി​ര്‍​ണാ​യ​ക​മാ​ണ്.

ഗ​ര്‍​ഭ​കാ​ല​ത്ത് ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ക്ര​മം അ​മ്മ​യു​ടെ ആ​രോ​ഗ്യ​ത്തെ​യും കു​ഞ്ഞി​ന്‍റെ വി​കാ​സ​ത്തെ​യും പി​ന്തു​ണ​യ്ക്കു​ന്ന ഘ​ട​ക​ങ്ങ​ളി​ലൊ​ന്നാ​ണ്. പോ​ഷ​ക സാ​ന്ദ്ര​ത​യു​ള്ള ഭ​ക്ഷ​ണ​ങ്ങ​ള്‍ ക​ഴി​ക്കേ​ണ്ട​ത് അ​തു​കൊ​ണ്ടു​ത​ന്നെ നി​ര്‍​ണാ​യ​ക​വും.

ഇ​ല​ക്ക​റി​ക​ള്‍, പ്രോ​ട്ടീ​നു​ക​ള്‍, ധാ​ന്യ​ങ്ങ​ള്‍ തു​ട​ങ്ങി പോ​ഷ​ക​സ​മൃ​ദ്ധ​മാ​യ വി​വി​ധ​ത​രം ഭ​ക്ഷ​ണ​ങ്ങ​ള്‍ ക​ഴി​ക്കു​ന്ന​ത് ഗ​ര്‍​ഭാ​വ​സ്ഥ​യി​ലു​ട​നീ​ളം കു​ഞ്ഞി​ന്‍റെ വ​ള​ര്‍​ച്ച​യെ​യും അ​മ്മ​യു​ടെ ഊ​ര്‍​ജ്ജ ആ​വ​ശ്യ​ങ്ങ​ളെ​യും സം​ര​ക്ഷി​ക്കും.

ഗ​ര്‍​ഭ​കാ​ല​ത്ത് സ​മ​തു​ലി​ത​മാ​യ ഭ​ക്ഷ​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യം ഇ​വ​യാ​ണ്...

കു​ഞ്ഞി​ന്‍റെ വ​ള​ര്‍​ച്ച

കു​ഞ്ഞി​ന്‍റെ അ​വ​യ​വ​ങ്ങ​ള്‍, എ​ല്ലു​ക​ള്‍, ത​ല​ച്ചോ​ര്‍ എ​ന്നി​വ​യു​ടെ വി​ക​സ​ന​ത്തി​ന് പോ​ഷ​ക​സ​മൃ​ദ്ധ​മാ​യ ഭ​ക്ഷ​ണ​ക്ര​മം അ​ത്യാ​വ​ശ്യ​മാ​ണ്. ഫോ​ളി​ക് ആ​സി​ഡ്, ഇ​രു​മ്പ്, കാ​ല്‍​സ്യം, ഒ​മേ​ഗ-3 ഫാ​റ്റി ആ​സി​ഡു​ക​ള്‍ തു​ട​ങ്ങി​യ പ്ര​ധാ​ന പോ​ഷ​ക​ങ്ങ​ള്‍ കു​ഞ്ഞി​ന്‍റെ വ​ള​ര്‍​ച്ച​യി​ല്‍ നി​ര്‍​ണാ​യ​ക പ​ങ്ക് വ​ഹി​ക്കു​ന്നു.

ശ​രി​യാ​യ പോ​ഷ​കാ​ഹാ​ര​ത്തി​ന്‍റെ അ​ഭാ​വം കു​റ​ഞ്ഞ ഭാ​രം പോ​ലു​ള്ള സ​ങ്കീ​ര്‍​ണ​ത​ക​ള്‍​ക്കു കാ​ര​ണ​മാ​യേ​ക്കും.

അ​മ്മ​യു​ടെ ആ​രോ​ഗ്യം

ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ക്ര​മം ഗ​ര്‍​ഭ​കാ​ല​ത്ത് അ​മ്മ​യു​ടെ ശാ​രീ​രി​ക ആ​വ​ശ്യ​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്നു. നാ​രു​ക​ള്‍, പ്രോ​ട്ടീ​ന്‍, ആ​രോ​ഗ്യ​ക​ര​മാ​യ കൊ​ഴു​പ്പു​ക​ള്‍ എ​ന്നി​വ അ​ട​ങ്ങി​യ ഭ​ക്ഷ​ണ​ങ്ങ​ള്‍ ക​ഴി​ക്കു​ന്ന​ത് മ​ല​ബ​ന്ധം, ക്ഷീ​ണം തു​ട​ങ്ങി​യ സാ​ധാ​ര​ണ ഗ​ര്‍​ഭ​കാ​ല ല​ക്ഷ​ണ​ങ്ങ​ള്‍ കു​റ​യ്ക്കും.

കൂ​ടാ​തെ, സ​മ​തു​ലി​ത​മാ​യ ഭ​ക്ഷ​ണ​ക്ര​മം ശ​രീ​ര​ഭാ​രം നി​യ​ന്ത്രി​ക്കാ​നും ഗ​ര്‍​ഭ​കാ​ല പ്ര​മേ​ഹ​ത്തി​നും ഉ​യ​ര്‍​ന്ന ര​ക്ത​സ​മ്മ​ര്‍​ദ്ദ​ത്തി​നു​മു​ള്ള സാ​ധ്യ​ത കു​റ​യ്ക്കും.


പോ​ഷ​കാ​ഹാ​ര​ക്കു​റ​വ് ത​ട​യും

ഗ​ര്‍​ഭി​ണി​ക​ളാ​യ സ്ത്രീ​ക​ള്‍​ക്ക് അ​വ​രു​ടെ ആ​രോ​ഗ്യ​ത്തി​നും കു​ഞ്ഞി​ന്‍റെ വ​ള​ര്‍​ച്ച​യ്ക്കും ഉ​യ​ര്‍​ന്ന അ​ള​വി​ല്‍ പോ​ഷ​ക​ങ്ങ​ള്‍ ആ​വ​ശ്യ​മാ​ണ്. പ​ഴ​ങ്ങ​ള്‍, പ​ച്ച​ക്ക​റി​ക​ള്‍, ധാ​ന്യ​ങ്ങ​ള്‍, പ്രോ​ട്ടീ​നു​ക​ള്‍ എ​ന്നി​വ അ​ട​ങ്ങി​യ ഭ​ക്ഷ​ണ​ക്ര​മം ആ​വ​ശ്യ​മാ​ണെ​ന്നു ചു​രു​ക്കം.

ഇ​തി​ലൂ​ടെ ഗ​ര്‍​ഭ​കാ​ല​ത്ത് സാ​ധാ​ര​ണ​മാ​യ ഇ​രു​മ്പ്, കാ​ല്‍​സ്യം, വി​റ്റാ​മി​ന്‍ ഡി ​എ​ന്നി​വ​യു​ടെ കു​റ​വ് അ​മ്മ​യ്ക്കു​ണ്ടാ​കി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാം.

കു​ഞ്ഞി​ന്‍റെ ഭാ​രം

അ​മ്മ ആ​രോ​ഗ്യ​ക​ര​മാ​യ​തും സ​മ​തു​ലി​ത​മാ​യ​തു​മാ​യ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത് കു​ഞ്ഞ് ജ​നി​ക്കു​മ്പോ​ള്‍ ആ​വ​ശ്യ​മാ​യ ഭാ​രം നി​ല​നി​ര്‍​ത്താ​ന്‍ സ​ഹാ​യി​ക്കും. ജ​നി​ക്കു​മ്പോ​ള്‍ ആ​വ​ശ്യ​ത്തി​ല്‍ കു​റ​വ് തൂ​ക്ക​മു​ള്ള കു​ഞ്ഞു​ങ്ങ​ള്‍​ക്ക് അ​ണു​ബാ​ധ​ക​ള്‍, വി​ക​സ​ന പ്ര​ശ്‌​ന​ങ്ങ​ള്‍, ദീ​ര്‍​ഘ​കാ​ല ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ള്‍ എ​ന്നി​വ​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

പോ​ഷ​ക​സ​മൃ​ദ്ധ​മാ​യ ഭ​ക്ഷ​ണ​ക്ര​മം കു​ഞ്ഞി​ന് ആ​രോ​ഗ്യ​ക​ര​മാ​യ വ​ള​ര്‍​ച്ച​യ്ക്ക് ആ​വ​ശ്യ​മാ​യ ക​ലോ​റി​യും പോ​ഷ​ക​ങ്ങ​ളും ന​ല്‍​കാ​ന്‍ സ​ഹാ​യി​ക്കും.

പ്ര​സ​വാ​ന​ന്ത​ര വീ​ണ്ടെ​ടു​ക്ക​ല്‍

ഗ​ര്‍​ഭ​കാ​ല​ത്ത് ന​ന്നാ​യി ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത് കു​ഞ്ഞി​ന്‍റെ വ​ള​ര്‍​ച്ച​യെ സ​ഹാ​യി​ക്കു​ക മാ​ത്ര​മ​ല്ല, പ്ര​സ​വ​ത്തി​നു​ശേ​ഷം അ​മ്മ​യു​ടെ റി​ക്ക​വ​റി, പ്ര​സ​വ​പൂ​ര്‍​വ ശു​ശ്രൂ​ഷ​യ്ക്കും സ​ഹാ​യ​ക​മാ​ണ്.

ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ക്ര​മം അ​മ്മ​യു​ടെ ഊ​ര്‍​ജ്ജ നി​ല വ​ര്‍​ധി​പ്പി​ക്കാ​നും മു​ല​യൂ​ട്ട​ലി​നെ പി​ന്തു​ണ​യ്ക്കാ​നും പ്ര​സ​വ​ത്തി​നു​ശേ​ഷം സു​ഖ​പ്പെ​ടാ​നാ​വ​ശ്യ​മാ​യ പോ​ഷ​ക​ങ്ങ​ള്‍ അ​വ​ളു​ടെ ശ​രീ​ര​ത്തി​ല്‍ ഉ​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​നും സ​ഹാ​യി​ക്കും.

ചു​രു​ക്ക​ത്തി​ല്‍, ആ​രോ​ഗ്യ​ക​ര​മാ​യ ഗ​ര്‍​ഭം ഉ​റ​പ്പാ​ക്കു​ന്ന​തി​നും കു​ഞ്ഞി​ന് ജീ​വി​ത​ത്തി​ല്‍ ശ​ക്ത​മാ​യ തു​ട​ക്ക​ത്തി​ന് അ​ടി​ത്ത​റ​യി​ടു​ന്ന​തി​നും ഗ​ര്‍​ഭാ​വ​സ്ഥ​യി​ലു​ട​നീ​ളം പോ​ഷ​ക​സ​മൃ​ദ്ധ​മാ​യ ഭ​ക്ഷ​ണ​ക്ര​മം പ്ര​ധാ​ന ഘ​ട​ക​മാ​ണ്.